രാജിസന്നദ്ധത അറിയിച്ചു കാലിക്കട്ട് വിസി മുഖ്യമന്ത്രിയെ കണ്ടു
രാജിസന്നദ്ധത അറിയിച്ചു കാലിക്കട്ട് വിസി മുഖ്യമന്ത്രിയെ കണ്ടു
Thursday, October 23, 2014 11:32 PM IST
തിരുവനന്തപുരം: കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു രാജിസന്നദ്ധത അറിയിച്ചു. സര്‍വകലാശാലയില്‍ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

സര്‍വകലാശാല സിന്‍ഡിക്കറ്റിലുള്ള ചില യുഡിഎഫ് അംഗങ്ങളെ മാറ്റണമെന്നു മുഖ്യമന്ത്രിയോടു വി സി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഈ യുഡിഎഫ്

അംഗങ്ങളാണ് സര്‍വകലാശാലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണു വി സിയുടെ പക്ഷം. അവരെ നീക്കം ചെയ്യുന്നില്ലെങ്കില്‍ താന്‍ രാജിവയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.

ഇന്നലെ രാവിലെ എട്ടരയോടെയാണു വൈസ് ചാന്‍സലര്‍ ക്ളിഫ ്ഹൌസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. അധ്യാപക-വിദ്യാര്‍ഥി സമരങ്ങളെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ മാസങ്ങളായി തുടരുന്ന ഭരണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നു മുഖ്യമന്ത്രിയെ വി സി ധരിപ്പിച്ചു.

സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടു ധരിപ്പിക്കുന്നതിനാണു താന്‍ എത്തിയതെന്നു ഡോ. എം. അബ്ദുള്‍ സലാം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയുമായി കൂടിയാലോചിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം അറിയിച്ചു. ഇന്നലെ രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ പിവിസി കെ. രവീന്ദ്രനാഥും ഉണ്ടായിരുന്നു. സിന്‍ഡിക്കറ്റ് യോഗം വെള്ളിയാഴ്ച നടക്കാനിരിക്കെയാണു വി സി മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയത്. ടി.എന്‍. പ്രതാപന്‍ എംഎല്‍എയെ സിന്‍ഡിക്കറ്റില്‍നിന്നു പുറത്താക്കാന്‍ നീക്കം നടത്തിയെന്ന ആരോപണത്തിനു വിധേയനായ രജിസ്ട്രാര്‍ ഡോ. ടി.എം അബ്ദുള്‍ മജീദില്‍നിന്നു വി സി വിശദീകരണം തേടിയിട്ടുണ്ട്. ഇതേക്കുറിച്ചു അന്വേഷിക്കാന്‍ പിവിസി കെ. രവീന്ദ്രനാഥിനെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് യോഗത്തില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്കു ഇടയാക്കും.


രജിസ്ട്രാര്‍ ഓഫീസിനെയാണു വിശദീകരണ കത്ത് ചോര്‍ന്നതില്‍ സംശയിക്കുന്നത്. അതിനാല്‍ നടപടി വേണമെന്ന വാശിയിലാകും വൈസ് ചാന്‍സലറും പ്രൊ വൈസ് ചാന്‍സലറും. അതിനിടെ ചാനല്‍ ചര്‍ച്ചയില്‍ സിന്‍ഡിക്കറ്റംഗങ്ങളെ മോശമായി പരാമര്‍ശിച്ചെന്നും പരാതിയുണ്ട്. ഇതിനിടെ, ഹോസ്റല്‍ പ്രശ്നത്തില്‍ സമരം നടത്തുന്ന ഡിഎസ്യു നിരാഹാര സമരവും പരീക്ഷാഭവനു മുന്നില്‍ നെറ്റ്വര്‍ക്ക് സംവിധാനം ശരിയാക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തുന്ന നിരാഹാരസമരവും എട്ടാം ദിവസം പിന്നിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.