ബഷീര്‍ പുരസ്കാരം പ്രഫ. എം. കെ. സാനുവിന് ഇന്നു സമര്‍പ്പിക്കും
ബഷീര്‍ പുരസ്കാരം പ്രഫ. എം. കെ. സാനുവിന് ഇന്നു സമര്‍പ്പിക്കും
Thursday, September 18, 2014 12:37 AM IST
കൊച്ചി: പ്രവാസി ദോഹയുടെ ഇരുപതാമത് ബഷീര്‍ പുരസ്കാരം പ്രഫ.എം.കെ. സാനുവിന് ഇന്നു സമര്‍പ്പിക്കും. വൈകുന്നേരം 6.30നു ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ പുരസ്കാരം നല്‍കും. 50,000 രൂപയും ആര്‍ട്ടിസ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. ബഷീറിന്റെ പുത്രന്‍ അനീസ് ബഷീര്‍ അവാര്‍ഡ് തുക സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ ബഷീര്‍ അനുസ്മരണ പ്രസംഗം നടത്തും. മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുള്ള പ്രവാസി ട്രസ്റിന്റെ പ്രഫ. എം.എന്‍. വിജയന്‍ സ്മാരക സ്കോളര്‍ഷിപ് (10,000 രൂപ) വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.