ബാലികയെ തിളച്ച എണ്ണയൊഴിച്ചു പൊള്ളിച്ച സംഭവം: മാതാപിതാക്കള്‍ മുങ്ങി
Thursday, September 18, 2014 12:16 AM IST
മലപ്പുറം: എട്ടു വയസുകാരിയെ തിളച്ച എണ്ണയൊഴിച്ചു ശരീരമാസകലം പൊള്ളിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. കൊണ്േടാട്ടിക്കടുത്തു കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ഹക്കിം, ഭാര്യ സീനത്ത് എന്നിവര്‍ക്കെതിരേയാണു കേസ്.

കരിപ്പൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ഇവര്‍ ഏതാനും ദിവസം മുമ്പ് മുങ്ങി. ഇവരുടെ മകള്‍ ഗുരുതരമായി പൊള്ളലേറ്റു കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. എഴുപതു ശതമാനത്തോളമാണു പൊള്ളല്‍. കഴുത്തിനു താഴെയും നെഞ്ചിലും വയറിലുമാണു കൂടുതല്‍ പരിക്ക്.

അഞ്ചു മാസം മുമ്പാണു കേസിനാസ്പദമായ സംഭവം. തുടക്കത്തില്‍ മഞ്ചേരിയിലെ സ്വകാര്യ ക്ളിനിക്കിലാണു കുട്ടിയെ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇവിടെനിന്നു വീട്ടിലേക്കു കൊണ്ടുപോയി. പിന്നീടു കാര്യമായ ചികിത്സ ലഭിച്ചില്ല. ഇതേത്തുടര്‍ന്നു നാട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. ഇതോടെയാണു സംഭവം പുറംലോകമറിയുന്നത്. പൊള്ളലേറ്റത് അബദ്ധത്തില്‍ സംഭവിച്ചതെന്ന രീതിയിലായിരുന്നു ഹക്കീമിന്റെയും സീനത്തിന്റെയും വിശദീകരണം. എണ്ണ പുറത്തേക്കു കളഞ്ഞപ്പോള്‍ അബദ്ധത്തില്‍ ദേഹത്തു തട്ടിയെന്നായിരുന്നു ഇവരുടെ വിശദീകരണം. എണ്ണയൊഴിച്ചു പൊള്ളിച്ചതു പിതാവാണെന്നു കുട്ടി വെളിപ്പെടുത്താതിരുന്നതിനാല്‍ നടപ ടിക്കു ശിപാര്‍ശ ചെയ്യാന്‍ ചൈല്‍ഡ് ലൈനിനും കഴിഞ്ഞില്ല.


മാതാവിന്റെ സഹോദരി റുഖിയയാണു കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവ് സീനത്തിന്റെ വീടു പെരുമ്പടപ്പ് പോലീസ് സ്റേഷന്‍ പരിധിയിലായതിനാല്‍ തുടക്കത്തില്‍ പെരുമ്പടപ്പ് പോലീസ് ആണു കേസ് രജിസ്റര്‍ ചെയ്തത്. സംഭവം നടന്നതു കരിപ്പൂരിലായതിനാല്‍ കേസ് കരിപ്പൂര്‍ പോലീസിനു കൈമാറി. കേസ് റീ രജിസ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി കരിപ്പൂര്‍ എസ്ഐ എന്‍.വി അലവിക്കുട്ടി പറഞ്ഞു. ഹക്കിം താമസിച്ച ക്വാര്‍ട്ടേഴ്സില്‍ പോലീസ് പോയെങ്കിലും അടച്ചിട്ട നിലയിലാണ്. ഹക്കീമിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇയാള്‍ വിളിക്കാന്‍ സാധ്യതയുള്ള ഫോണ്‍ നമ്പറുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍ സൈബര്‍ സെല്ലിനു കൈമാറുമെന്നു എസ്ഐ പറ ഞ്ഞു. അതേസമയം, കുട്ടിയുടെ ചികിത്സാച്ചെലവ് ഇതുവരെയായി രണ്ടര ലക്ഷം രൂപയോളമായിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ഇതിനിടെ, ഹക്കിം നിരവധി കേസുകളില്‍പ്പെട്ടയാളാണെന്നു പോലീസ് പറഞ്ഞു. പൊന്നാനി സ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.