മുഖ്യമന്ത്രിയും ധനമന്ത്രിയും വാക്കു പാലിക്കണം: കരാറുകാര്‍
Thursday, September 18, 2014 12:30 AM IST
തിരുവനന്തപുരം: കരാറുകാര്‍ക്കു നല്‍കാനുള്ള 3000 കോടി രൂപ കുടിശികയില്‍ കഴിഞ്ഞ ഡിസംബര്‍വരെയുള്ള തുക ലഭ്യമാക്കാമെന്ന മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും വാക്കു പാലിക്കണമെന്ന് ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കുടിശിക നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണു കരാറുകാര്‍ ടെന്‍ഡര്‍ ബഹിഷ്കരിച്ച് പണികള്‍ നിര്‍ത്തിവച്ചത്. സംയുക്ത സമരസമിതിയുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് മുഖ്യമന്ത്രിയുടെ വാക്കുമാനിച്ച് സമരം പിന്‍വലിക്കുകയായിരുന്നു.

വാറ്റ് പ്രകാരമുള്ള നികുതി ഒരു ശതമാനം വര്‍ധിപ്പിക്കാനും വര്‍ധിപ്പിച്ച ഫീസ് കെട്ടിവയ്ക്കാനും തയാറായത് ഓണത്തിനു മുമ്പ് കുടിശിക ലഭിക്കുമെന്ന ധാരണയിലായിരുന്നു. എന്നാല്‍, കുടിശിക നല്‍കാതെയും നികുതി വര്‍ധിപ്പിച്ചും കരാറുകാരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണു ചെയ്തത്.

അടിയന്തരമായി കുടിശിക നല്‍കിയില്ലെങ്കില്‍ കരാറുകാര്‍ വീണ്ടും സമര രംഗത്തിറങ്ങുമെന്നു ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദും ജനറല്‍ സെക്രട്ടറി പി. മോഹന്‍കുമാറും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.