സ്പെഷല്‍ പാക്കേജ് കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിക്കണം: ഫാ. തോമസ് പീലിയാനിക്കല്‍
സ്പെഷല്‍ പാക്കേജ്  കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിക്കണം: ഫാ. തോമസ് പീലിയാനിക്കല്‍
Tuesday, September 16, 2014 12:08 AM IST
ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ കാലാവധി നീട്ടാന്‍ സാങ്കേതികവും രാഷ്ട്രീയവുമായ തടസങ്ങളുണ്െടങ്കില്‍ പുതിയൊരു പാക്കേജിനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിക്കാവുന്നതാണെന്നു കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍ പറഞ്ഞു.

കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തില്‍ രാമങ്കരിയില്‍ നടന്ന കര്‍ഷക സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പാക്കേജില്‍ പ്രധാനപ്പെട്ട പദ്ധതികള്‍ മാത്രം ഉള്‍പ്പെടുത്തണം. ഇതു സംബന്ധിച്ച് ഇന്നു തണ്ണീര്‍മുക്കത്ത് എത്തുന്ന മുഖ്യമന്ത്രിക്കു കര്‍ഷകപ്രതിനിധികള്‍ നിവേദനം നല്‍കും.

ആവശ്യങ്ങള്‍ സാധിച്ചു കിട്ടുന്നില്ലെങ്കില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ അനിശ്ചിത റിലേ നിരാഹാരസമരം ആരംഭിക്കുമെന്നും പീലിയാനിക്കല്‍ പറഞ്ഞു.


ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, കാര്‍ഷകമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് കെ.എസ്. രാജന്‍, ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍, ജോണ്‍സണ്‍ ഏബ്രഹാം, ജേക്കബ് ഏബ്രഹാം, ജോസ് കാവനാട്, കെ.ജി. ഹരികുമാര്‍, വെളിയനാട് മാത്തച്ചന്‍, ജോസ് കോയിപ്പള്ളി, ബേബി പാറക്കാടന്‍, പി.വി. രാമഭദ്രന്‍, കെ.ടി. കുഞ്ഞുമോന്‍, റോജോ ജോസഫ് എന്നിവരും പാലക്കാടു നിന്നുള്ള കര്‍ഷക പ്രതിനിധികളായ സജിഷ്, കോട്ടയം കര്‍ഷക സംഘടനാ പ്രതിനിധി ജോര്‍ജ് മുല്ലക്കര, ജോസി കുര്യന്‍, ഔസേപ്പച്ചന്‍ ചെറുകാട്, ജോര്‍ജുകുട്ടി മായിപ്പറപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.