വെട്ടേറ്റു മരിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം റോഡരികില്‍
Tuesday, September 16, 2014 11:57 PM IST
പന്തളം: വെട്ടേറ്റു മരിച്ച അജ്ഞാത സ്ത്രീയുടെ മൃതദേഹം റോഡരികില്‍ കാണപ്പെട്ടു. കുളനട പൈവഴി ആര്‍ആര്‍ യുപി സ്കൂളിനു സമീപം പന്തളം-കോഴഞ്ചേരി റോഡരികിലാണു മൃതദേഹം കാണപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് പോലീസില്‍ വിവരമറിയിച്ചു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപ്പെടുത്തിയശേഷം വാഹനത്തിലെത്തിച്ചു റോഡരികില്‍ ഉപേക്ഷിച്ചതാകാമെന്നാണു പോലീസിന്റെ നിഗമനം. ഇരുകൈകളിലും ആഴത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. അമ്പത് വയസ് പ്രായം തോന്നിക്കും. കറുത്ത നിറമാണ്. അഞ്ചരയടിയോളം പൊക്കമുള്ള ഇവര്‍ പഴയ സെറ്റ് സാരിയും കാപ്പിപ്പൊടി നിറമുള്ള ബ്ളൌസുമാണ് ധരിച്ചിരിക്കുന്നത്.


പത്തനംതിട്ട എസ്പി ഡോ.എ.ശ്രീനിവാസ്, അടൂര്‍ ഡിവൈഎസ്പി എ. നസീം, പന്തളം സിഐ റജി ഏബ്രഹാം, എസ്ഐ ജി. സുനില്‍കുമാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.