അറബിക്കല്യാണം: യത്തീംഖാനയുടെ ഒരു ഭാരവാഹികൂടി കീഴടങ്ങി
കോഴിക്കോട്: അറബിക്കല്യാണക്കേസില്‍ ആരോപണവിധേയമായ സിയസ്കോ യത്തീംഖാനയുടെ ഒരു ഭാരവാഹികൂടി പോലീസില്‍ കീഴടങ്ങി. അനാഥശാലാ നിര്‍വാഹക സമിതിയംഗം പുതിയറ വലിയകം അസ്മ മന്‍സിലില്‍ എം.എം. യഹിയ(45) ആണ് ഇന്നലെ രാവിലെ ചെമ്മങ്ങാട് പോലീസ് സ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ അറസ്റിലായവരുടെ എണ്ണം ഇതോടെ ഏഴായി. യുഎഇ പൌരന്‍ ജാസിമടക്കം 11 പേരെയാണു കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.സിയസ്കോ ഗേള്‍സ്ഹോം മുന്‍സെക്രട്ടറി പി.ടി. മുഹമ്മദലി, കോ-ഓര്‍ഡിനേറ്റര്‍ ബി.വി. മാമുക്കോയ, സിയസ്കോ അംഗം ഇ.എന്‍. വഹീദ് എന്നിവര്‍ ശനിയാഴ്ച ടൌണ്‍ സിഐ ടി.കെ. അഷ്റഫ് മുമ്പാകെ കീഴടങ്ങിയിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തി ട്ടുണ്ട്.