രെജിസ്ട്രേഷൻ അവസാനിക്കാൻ 5 നാൾ മാത്രം
Monday, April 7, 2025 8:04 PM IST
തൃശൂർ: ദീപിക സംഘടിപ്പിച്ചിട്ടുള്ള യംഗ് മാസ്റ്റർ അവാർഡ് ഓൺലൈൻ എക്സാം രെജിസ്ട്രേഷൻ ഏപ്രിൽ 11നു അവസാനിക്കും.
വളരെ ആവേശത്തോടെ കേരളത്തിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഈ പരീക്ഷ ഏറ്റെടുത്തു കഴിഞ്ഞു.
അവധികാലത്ത് നടക്കുന്നു എങ്കിലും ആപ്റ്റിറ്റൂഡ് പരീക്ഷകൾക്കുള്ളത് പോലെയുള്ള താല്പര്യത്തോടെയാണ് കൂട്ടത്തോടെ കുട്ടികൾ രജിസ്റ്റർ ചെയ്യുന്ന്നത്.
ആദ്യ ഘട്ട പരീക്ഷ ഏപ്രിൽ 12 നു നടക്കുന്നു. ഓൺലൈൻ ആയിട്ടാണ് എക്സാം. മാത്‍സ്, സയൻസ് വിഷയങ്ങളെ അധികരിച്ചുള്ള 60 ചോദ്യങ്ങൾ ഉണ്ടാകും. 60 മിനിറ്റുകൾക്കുള്ളിൽ പരീക്ഷ പൂർത്തീകരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ മാർക്ക് അറിയാൻ കഴിയും. രജിസ്റ്റർ ചെയ്ത whatsapp നമ്പറിലേക്കു ഗ്രേഡ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും