ലോഗോ പ്രകാശനം ചെയ്തു.
Thursday, April 3, 2025 11:25 AM IST
തൃശൂർ: ദീപിക സംഘടിപ്പിച്ചിട്ടുള്ള യംഗ് മാസ്റ്റർ അവാർഡ് ഓൺലൈൻ മത്സരപരീക്ഷയുടെ ലോഗോ പ്രകാശനം ദീപിക മാർക്കറ്റിംഗ് കോ ഓർഡിനേറ്റർ ഫാ. ജിയോ ചെരടായിയും സ്‌പോൺസറായ സഫയർ ഫ്യൂച്ചർ അക്കാദമി സി ഇ ഓ ടി. സുരേഷ് കുമാറും ചേരുന്നു നിർവഹിച്ചു.
ദീപിക സംഘടിപ്പിച്ചിട്ടുള്ള യംഗ് മാസ്റ്റർ പരീക്ഷ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള പരീക്ഷകൾക്കായി തയ്യാറെടുക്കാൻ സഹായിക്കുമെന്ന് ടി. സുരേഷ്‌കുമാർ പറഞ്ഞു. നൽകപ്പെട്ട സമയത്തിനുള്ളിൽ ഉത്തരങ്ങൾ ഓർത്തെടുത്തു പരീക്ഷ പൂർത്തിയാക്കുന്നത് വഴി കുട്ടികളുടെ മെമ്മറി കപ്പാസിറ്റി വർധിപ്പിക്കാൻ ഇത് ഇടയാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു..
ദീപിക അസിസ്റ്റൻറ് മാർക്കറ്റിംഗ് മാനേജർ രാജൻ സി ആർ , സീനിയർ ബിസിനസ് മാനേജർ റോഷ്‌നി റോബിൻ എന്നിവർ സന്നിഹിതരായിരുന്നു. ഏപ്രിൽ 12 നു ആദ്യ ഘട്ട പരീക്ഷ നടക്കും .