തൃശൂർ: ഈവർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയെഴുതുന്ന സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾക്കു ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളുമായി ദീപിക യംഗ് മാസ്റ്റർ അവാർഡ്. രണ്ടു ഘട്ടങ്ങളിലായി ഓണ്‍ലൈനിലാണു പരീക്ഷ. ആദ്യഘട്ടത്തിൽ 45 ശതമാനം മാർക്ക് ലഭിക്കുന്നവർക്കാണു രണ്ടാംഘട്ടത്തിൽ അവസരം. സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങൾ കേന്ദ്രീകരിച്ച് 60 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 60 ചോദ്യങ്ങളുണ്ടാകും.

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു, സ്റ്റേറ്റ് എസ്എസ്എൽസി, പ്ലസ്ടു വിഭാഗങ്ങളിൽനിന്നുള്ള നാലു വിദ്യാർഥികൾക്ക് 20,000 രൂപയും യംഗ് മാസ്റ്റർ അവാർഡും ഐഎസ്ആർഒയിലേക്കു യാത്രയുമാണ് ഒന്നാം സമ്മാനം. നാലു വിദ്യാർഥികൾക്ക് 15,000 രൂപയും ഐഎസ്ആർഒ യാത്രയും മെമന്േ‍റായുമാണ് രണ്ടാം സമ്മാനം. നാലു വിഭാഗങ്ങളിൽനിന്നുള്ള 40 വിദ്യാർഥികൾക്ക് 1000 രൂപയും ഐഎസ്ആർഒ യാത്രയും മെമന്േ‍റായുമാണു മൂന്നാം സമ്മാനം. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ഗ്രേഡ് അനുസരിച്ചു മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്കു സ്പെഷൽ സമ്മാനവുമുണ്ടാകും. ഏപ്രിൽ 12ന് ആണു പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക്: ഫോണ്‍: 8943848383, 9207735088