ഒരു ദിവസത്തിനുള്ളിൽ 1500 രെജിസ്ട്രേഷൻ
Monday, March 24, 2025 6:07 PM IST
തൃശൂർ : ഈ വര്ഷം SSLC , പ്ലസ് ടു പരീക്ഷ എഴുതുന്ന CBSE , സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്കായി ദീപിക ഒരുക്കുന്ന ദീപിക YOUNG MASTER അവാർഡ് ഓൺലൈൻ പരീക്ഷക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു ഒരു ദിവസത്തിനുള്ളിൽ തന്നെ 1500 ലധികം കുട്ടികൾ രെജിസ്ട്രേഷൻ നടത്തി.
കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ വലിയ ഉത്സാഹത്തോടെ ആണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നത്. രണ്ടു ഘട്ടങ്ങളിലായി ഓണ്‍ലൈനിലാണു പരീക്ഷ. ആദ്യ പരീക്ഷ ഏപ്രിൽ 12 നും രണ്ടാം ഘട്ട പരീക്ഷ
ആദ്യഘട്ടത്തിൽ 45 ശതമാനം മാർക്ക് ലഭിക്കുന്നവർക്കാണു രണ്ടാംഘട്ടത്തിൽ അവസരം. സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങൾ കേന്ദ്രീകരിച്ച് 60 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 60 ചോദ്യങ്ങളുണ്ടാകും.
സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു, സ്റ്റേറ്റ് എസ്എസ്എൽസി, പ്ലസ്ടു വിഭാഗങ്ങളിൽനിന്നുള്ള നാലു വിദ്യാർഥികൾക്ക് 20,000 രൂപയും യംഗ് മാസ്റ്റർ അവാർഡും ഐഎസ്ആർഒയിലേക്കു യാത്രയുമാണ് ഒന്നാം സമ്മാനം. നാലു വിദ്യാർഥികൾക്ക് 15,000 രൂപയും ഐഎസ്ആർഒ യാത്രയും മെമന്േറായുമാണ് രണ്ടാം സമ്മാനം. നാലു വിഭാഗങ്ങളിൽനിന്നുള്ള 40 വിദ്യാർഥികൾക്ക് 1000 രൂപയും ഐഎസ്ആർഒ യാത്രയും മെമന്േറായുമാണു മൂന്നാം സമ്മാനം. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ഗ്രേഡ് അനുസരിച്ചു മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്കു സ്പെഷൽ സമ്മാനവുമുണ്ടാകും
കേരളത്തിലെ പ്രശസ്ത എൻട്രൻസ് കോച്ചിങ് അക്കാദമിയായ സഫയർ ഫ്യൂച്ചർ അക്കാദമി ആണ് മുഖ്യ സ്പോൺസർ. കൂടുതൽ വിവരങ്ങൾക്ക് 8943848383 എന്ന നമ്പറിൽ ബന്ധപെടുക