കാസർഗോഡ്: ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണു. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്ന് ഇടിഞ്ഞത്. ഇടിഞ്ഞുവീണ മണ്ണിനടിയില്‍പെട്ട കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപെട്ടു.
പടന്നക്കാട് എസ്എന്‍ ടിടിഐ അധ്യാപിക കെ. സിന്ധുവാണ് തലനാരിഴക്ക് രക്ഷപെട്ടത്. ഇടിഞ്ഞുവന്ന മണ്ണ് ഇവര്‍ ഓടിച്ചിരുന്ന വാഹനത്തെ വശത്തേക്ക് തള്ളിമാറ്റിയിരുന്നു.
ബുധനാഴ്ച രാവിലെ 10.30നായിരുന്നു അപകടം. ദേശീയ പാതയിലൂടെയുടെയുള്ള ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു.