ജെ​സി​ഐ ഒ​ല​വ​ക്കോ​ട് റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു
Saturday, January 28, 2023 1:10 AM IST
പാ​ല​ക്കാ​ട്: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജെ​സി​ഐ ഒ​ല​വ​ക്കോ​ട് ധോ​ണി​യി​ലു​ള്ള ഛത്തീ​സ്ഗ​ഡ് മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ധീ​ര ജ​വാ​ൻ മു​ഹ​മ്മ​ദ് ഹ​ക്കീ​മി​ന്‍റെ പി​താ​വും മു​ൻ സൈ​നി​ക​നു​മാ​യ എ. ​സു​ലൈ​മാ​ന് ദേ​ശ​സ്നേ​ഹ​ത്തി​നു​ള്ള ആ​ദ​രാ​വാ​യി സ​ല്യൂ​ട്ട് ദി ​പാ​ട്രി​യ​ട്ട് ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചു. സ​മൂ​ഹ​ത്തി​ൽ നി​ശ​ബ്ദ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന നി​സ്വാ​ർ​ഥ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​ക​ര​മാ​യ സ​ല്യൂ​ട്ട് ദി ​സൈ​ല​ൻ​റ് വ​ർ​ക്ക​ർ പു​ര​സ്കാ​രം റെ​യി​ൽ​വേ കോ​ള​നി സ്വ​ദേ​ശി ടി.​കെ. വേ​ണു​ഗോ​പാ​ലി​ന് ന​ൽ​കി.
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത ക​ർ​മ സേ​ന​യും ജെ​സി​ഐ ഒ​ല​വ​ക്കോ​ടും സം​യു​ക്ത​മാ​യി വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​മൈ​താ​ന​ത്തെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് ചു​റ്റു​മു​ള്ള പ​രി​സ​രം വൃ​ത്തി​യാ​ക്കി. 30 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത പൊ​തു ഇ​ട​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​വാ​നാ​ണ് തീ​രു​മാ​നം. പ്ര​സി​ഡ​ന്‍റ് എ​സ്. ​ശ​ബ​രീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബി​റ റ​ഹ്മാ​ൻ, കെ.​കെ. ന​സീ​മ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.