കൊ​ടു​ങ്ങ​ല്ലൂ​രി​നെ തൊട്ടുണർത്തി പ്രഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി​നു സ്വീ​ക​ര​ണം
Wednesday, April 17, 2024 4:17 AM IST
അ​ങ്ക​മാ​ലി: മു​സി​രി​സിന്‍റെ പൈ​തൃ​കം പേ​റു​ന്ന കൊ​ടു​ങ്ങ​ല്ലൂ​രി​നെ തൊ​ട്ടു​ണ​ര്‍​ത്തി​യ പ്ര​ചാ​ര​ണ​മാ​ണ് പ്ര​ഫ.​ സി.​ ര​വീ​ന്ദ്ര​നാ​ഥി​നു​വേ​ണ്ടി ഒ​രു​ക്കി​യി​രു​ന്ന​ത്. പൊ​യ്യ ക​മ്പി​നി​പ്പ​ടി​യി​ല്‍ പ​ര്യ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു.

മേ​ത്ത​ല കു​ന്നു​കു​ള​ത്ത് ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ർ പി​ന്തു​ണ​യു​മാ​യെ​ത്തി. ഉ​ല്ലാ​സ് ന​ഗ​റി​ൽ വ​ടി​യി​ല്‍ താ​ങ്ങി​യാ​ണ് ക​ണ്ണി​കു​ള​ങ്ങ​ര​യി​ലെ ബ്ലാ​ക്ക​ല്‍ സ​ന്തോ​ഷ് എ​ത്തി​യ​ത്.

പ​ര്യ​ട​ന​ത്തി​ന് വി.​ആ​ര്‍. സു​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ, നേ​താ​ക്ക​ളാ​യ യു.​പി. ജോ​സ​ഫ്, പി.​കെ. ഡേ​വി​ഡ്‌​സ്, എം. ​രാ​ജേ​ഷ്, കെ.​വി.​വ​സ​ന്ത​കു​മാ​ര്‍, ജോ​ര്‍​ജ് നെ​ല്ലി​ശേ​രി, ഡേ​വി​ഡ് ക​ണ്ണ​മ്പ​ള്ളി, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഇന്ന് പെ​രു​മ്പാ​വൂ​രി​ല്‍

അ​ങ്ക​മാ​ലി : പ്ര​ഫ.​സി .ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ പൊ​തു​പ​ര്യ​ട​നം ഇ​ന്ന് പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍. രാ​വി​ലെ ഏ​ഴി​ന് നൂ​ലേ​ലി അ​മ്പ​ല​പ്പ​ടി​യി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം വൈ​കി​ട്ട് വേ​ങ്ങോ​ല​യി​ൽ സ​മാ​പി​ക്കും.