പു​ത്തേ​ട്-ഇ​ല​പ്പ​ള്ളി റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്നു
Saturday, April 20, 2024 3:03 AM IST
മൂ​ല​മ​റ്റം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പു​ത്തേ​ട് - അ​നൂ​ർ - ഇ​ല​പ്പ​ള്ളി റോ​ഡി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്ന​തി​നെത്തു​ട​ർ​ന്ന് ജ​നം ദു​രി​ത​ത്തി​ൽ. ഭൂ​രി​ഭാ​ഗ​വും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന അ​നൂ​ർ ഗ്രീ​ൻ വാ​ലി മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന റോ​ഡി​ന് 3.83കോ​ടി റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽപ്പെ​ടു​ത്തി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി 2022-ൽ ​ടെ​ൻ​ഡ​ർ ചെ​യ്തെ​ങ്കി​ലും നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല.

നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നാ​ണ് റീ ​ബി​ൽ​ഡ് കേ​ര​ള അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക​രാ​റു​കാ​ര​നാ​ണ് നി​ർ​മാ​ണം വൈ​കി​​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ത​ക​ർ​ന്നുകി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ ജി​പ്പ് മാ​ത്ര​മാ​ണ് ഓ​ടു​ന്ന​ത്. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ പോ​ലും യാ​ത്രാ മാ​ർ​ഗ​മി​ല്ല.

കാ​ഞ്ഞാ​ർ -പു​ള്ളി​ക്കാ​നം റോ​ഡും മൂ​ല​മ​റ്റം - പു​ള്ളി​ക്കാ​നം റോ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ലി​ങ്ക് റോ​ഡാ​ണ് ഇ​ത്. നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​നെ ക​രി​ന്പ​ട്ടി​ക​യി​ൽപ്പെ​ടു​ത്ത​ണ​മെ​ന്നും ന​ഷ്ടം ഈ​ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്തും മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​.