ചെ​റു​തോ​ണി​യി​ൽ പോ​ക്ക​റ്റ​ടി സം​ഘം വി​ല​സു​ന്നു
Sunday, April 14, 2024 3:37 AM IST
ചെ​റു​തോ​ണി: യാ​ത്ര​ക്കാ​ർ സൂ​ക്ഷി​ക്കു​ക! ചെ​റു​തോ​ണി​യി​ൽ പോ​ക്ക​റ്റ​ടി സം​ഘം വി​ല​സു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ണി​യാ​റ​ൻ​കു​ടി സ്വ​ദേ​ശി ജ​യേ​ഷ് കു​മാ​റി​ന്‍റെ പഴ്സ് ചെ​റു​തോ​ണി ആ​ലി​ൻ​ചു​വ​ട് ഭാ​ഗ​ത്ത് നി​ന്നും പോ​ക്ക​റ്റ​ടി​ക്ക​പ്പെ​ട്ടി​രു​ന്നു.

മോ​ഷ്ടാ​വ് പ​ണം എ​ടു​ത്തശേ​ഷം പഴ്സ് ചെ​റു​തോ​ണി ടൗ​ണി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പാ​ൻ കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡു​മു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി രേ​ഖ​ക​ൾ പഴ്സി​ലു​ണ്ടാ​യി​രു​ന്നു. പ​ണം ന​ഷ്പ്പെ​ട്ടെ​ങ്കി​ലും രേ​ഖ​ക​ൾ അ​ട​ങ്ങി​യ പഴ്സ് തി​രി​ച്ച് കി​ട്ടി​യ​തി​ലു​ള​ള ആ​ശ്വാ​സ​ത്തി​ലാ​ണ് ജ​യേ​ഷ്.

എ​ന്നാ​ൽ, പഴ്സ് ത​ട്ടി​യെ​ടു​ക്കു​ന്ന ത​സ്ക​ര​സം​ഘം ഇ​പ്പോ​ഴും ചെ​റു​തോ​ണി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ഹ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ ഭ​യ​പ്പെ​ടു​ന്ന​ത്.