കാർ നിയന്ത്രണം തെറ്റി തോട്ടിൽ വീണു
1571126
Sunday, June 29, 2025 3:06 AM IST
അമ്പലപ്പുഴ: കാർ നിയന്ത്രണംതെറ്റി തോട്ടിൽ വീണു. ആർക്കും പരിക്കില്ല. കോട്ടയം ആനിക്കാട് സ്വദേശി അഭിലാഷ് ഓടിച്ചിരുന്ന കാറാണ് തകഴി പടഹാരത്തിനു സമീപം നിയന്ത്രണംതെറ്റി തോട്ടിൽ വീണത്. കാറിൽ ഇദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് തകഴിയിൽനിന്ന് ഫയർഫോഴ്സ് സംഘമെത്തി ക്രെയിനിന്റെ സഹായത്തോടെ കാർ കരയ്ക്കുകയറ്റി.