ഗ്രാജുവേഷന് സെറിമണിയും റിക്രൂട്ട്മെന്റ് ഡ്രൈവും
1437366
Friday, July 19, 2024 10:50 PM IST
ആലപ്പുഴ: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും കാര്‍മല്‍ പോളിടെക്നിക് പുന്നപ്രയും സംയുക്തമായി നടത്തിവരുന്ന ഹ്യുണ്ടായ് പ്രഫഷണല്‍ ഡെവലപ് സെന്ററിലെ രണ്ടാമത്തെ ബാച്ച് ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന് സെറിമണിയും റിക്രൂട്ട്മെന്റ് ഡ്രൈവും ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ ടെക്നിക്കല്‍ ട്രയ്നര്‍ ഹെല്‍വിസ് പി. ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് ദേവസ്യ സിഎംഐ അധ്യക്ഷത വഹിച്ചു.
ടെറിട്ടറി പാര്‍ട്സ് ആന്‍ഡ് സര്‍വീസ് മാനേജര്‍ അജയ് ഗോകപ്പ, കോളജ് ബര്‍സാര്‍ ഫാ. എം.ഡി. ബിജോ സിഎംഐ, ഓട്ടോമൊബൈല്‍ എച്ച്ഒഡി ജോനു ജോസഫ്, അധ്യാപകരായ അനീഷ് യു, ജോബിന് ജോര്‍ജ്, അബിന്‍ പി.ജി, അനീഷ്.യു എന്നിവര്‍ പങ്കെടുത്തു. റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പിപിഎസ് ഹ്യുണ്ടായ്, എസ്എസ് ഹ്യുണ്ടായ്, പോപ്പുലര്‍ ഹ്യുണ്ടായ് എന്നീ കമ്പനികള്‍ പങ്കെടുത്തു.