ജ​നാ​ധി​പ​ത്യ​ത്തി​നു കൈ​യൊ​പ്പ് സി​ഗ്‌​നേ​ച്ച​ര്‍ കാ​മ്പ​യി​നു തു​ട​ക്ക​മാ​യി
Thursday, April 18, 2024 12:03 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ വി​ഭാ​ഗ​മാ​യ സ്വീ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് ഒ​രു കൈ​യൊ​പ്പ് കാ​മ്പ​യി​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ് ക​ള​ക്‌ടറേറ്റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 26ന് ​ഞാ​ന്‍ വോ​ട്ടു ചെ​യ്യും എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ന​റി​ല്‍ ക​ള​ക്ട​ര്‍ ആ​ദ്യ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി. ക​ള​ക​്ട​റേ​റ്റി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ള്ള ബാ​ന​റി​ല്‍ സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും സ്വീ​പ്പ് നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യ ഫി​ലി​പ്പ് ജോ​സ​ഫ്, എ​ല്‍​എ​സ്ജി​ഡി അ​സി​. ഡ​യ​റ​ക്ട​ര്‍ പി. ​പൊ​ന്‍​സി​നി, അ​സി​. ട്ര​ഷ​റി ഓ​ഫീ​സ​ര്‍ എ​സ്.​ ര​ഞ്ജി​ത്ത്, സ്വീ​പ്പ് ടീം ​അം​ഗ​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ര്‍ ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ല്‍ ന​ട​ന്ന കാ​മ്പ​യി​നി​ല്‍ മു​തി​ര്‍​ന്ന വോ​ട്ട​റെ പ്ര​തി​നി​ധീ​ക​രി​ച്ച് 97 വ​യ​സു​ള്ള അ​ങ്ങാ​ടി​ക്ക​ല്‍ സ്വ​ദേ​ശി കെ.​വി. ഏ​ബ്ര​ഹാ​മും പ്രാ​യം കു​റ​ഞ്ഞ വോ​ട്ട​റാ​യ മു​ള​ക്കു​ഴ സ്വ​ദേ​ശി അ​ശ്വി​നി​യും ചേ​ര്‍​ന്ന് കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​ങ്ങ​ന്നൂ​ര്‍ ആ​ര്‍​ഡി​ഒ​ജി നി​ര്‍​മ​ല്‍​കു​മാ​ര്‍, എ​ല്‍​എ​സ്ജി​ഡി അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ ശ്രീ​ജി​ത്ത്, ത​ഹ​സീ​ല്‍​ദാ​ര്‍ സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.