ചങ്ങനാശേരി: അതിരൂപതാ ചെറുപുഷ്പ മിഷന് ലീഗ് 2024 - 25 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കുട്ടികളുടെ ഭാരവാഹികളുടെ തെരഞ്ഞെപ്പ് ക്യാമ്പ് കുന്നന്താനം സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ നടന്നു. അതിരൂപതയിലെ 18 മേഖലകളില്‍നിന്നുള്ള 130 കുഞ്ഞുമിഷണറിമാര്‍ പങ്കെടുത്തു.
ഇലക്ഷനില്‍ എയ്ഡന്‍ ഷൈജു അതിരൂപതാ പ്രസിഡന്റ്, ആന്‍ മരിയ വൈസ് പ്രസിഡന്റ്, റോഹന്‍ സിജു സെക്രട്ടറി, മെറിന് ബിജു ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. ഡിജോ സേവ്യര്‍, ഏയ്ഞ്ചല്‍ ജോജി എന്നിവര്‍ ജൂണിയര്‍ ഓര്ഗനൈസര്മാരായും തെരഞ്ഞെടുക്കപ്പെട്ടു.
ക്യാമ്പ് സമാപന ദിവസം വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ സന്ദേശം നല്കി. ചെറുപുഷ്പ മിഷന് ലീഗ് അതിരൂപത ഡയറക്ടര്‍ റവ.ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ഫാ. സാജന് പുളിക്കല്‍, സിസ്റ്റര്‍ ജെസ്ലിന്, അന്തര്‍ദേശീയ ഭാരവാഹി ജോണ്സണ് കാഞ്ഞിരക്കാട്ട്, സിസ്റ്റര്‍ മേരി റോസ്, ബ്രദര്‍ ബിബിന്‍ പുത്തന്‍പ്പറമ്പില്‍, ബ്രദര്‍ ബ്ലസണ്‍ വട്ടക്കളം, ബ്രദര്‍ ഡെനിം കളത്തിപ്പറമ്പില്‍, റോജി ജോസഫ്, അമല്‍ വര്‍ഗീസ്, സിജോ ആന്റണി, ടിന്റോ സെബാസ്റ്റ്യന്‍, റോസ്മിന്‍ റോസ്, ദിവ്യാ മരിയ ജെയിംസ്, എബിന് ജോസഫ്, കെ.പി. ആകാശ് എന്നിവര്‍ നേത്യത്വം നല്കി.