റെ​യി​ല്‍​വേ​ ഭൂ​പ​ട​ത്തി​ല്‍ മാ​വേ​ലി​ക്ക​ര അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ ക​ഴിഞ്ഞെന്ന് കൊ​ടി​ക്കു​ന്നി​ല്‍
Friday, April 12, 2024 10:49 PM IST
മാവേ​ലി​ക്ക​ര: ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ ഭൂ​പ​ട​ത്തി​ല്‍ മാ​വേ​ലി​ക്ക​ര​യെ അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്. മാ​വേ​ലി​ക്ക​ര​യി​ല്‍ ര​ണ്ടാം ഘ​ട്ട​പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

നൂ​റ​നാ​ട് ചെ​റു​മു​ഖ ക്ലാ​ത്ത​റ ജം​ഗ്ഷ​ന്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​കെ.​പി. ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​വേ​ലി​ക്ക​ര​യി​ലേ​തി​ന് സ​മാ​ന​മാ​യ റെ​യി​ല്‍​വേ വി​ക​സ​നം കേ​ര​ള​ത്തി​ല്‍ ഒ​രി​ട​ത്തും ന​ട​ന്നി​ട്ടി​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ പ​റ​ഞ്ഞു. പ്ലാ​കോ​ട്ട ക്ഷേ​ത്രം, പാ​റ്റൂ​ര്‍, കു​ഴ​മ​ത്ത്, ഏ​ലി​യാ​സ് ന​ഗ​ര്‍, ചേ​ലേ​ത്ത്, ത​ത്തം​മു​ന്ന, കു​ന്ന​യ്യ​ത്ത്, തെ​രു​വി​ല്‍ മു​ക്ക്, നെ​ടി​യ​വി​ള, ത​ണ്ട​ത്ത് മു​ക്ക്, അ​മ്പ​ല​വി​ള , ചു​ന​ക്ക​ര ച​ന്ത, വ​രേ​ണി​ക്ക​ല്‍ ജം​ഗ്ഷ​ന്‍, കു​ഴി​യി​ല്‍ മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​ന​ത്തി​ന് സ്വീ​ക​ര​ണം ന​ല്‍​കി.