വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് നടത്തി
1392148
Sunday, February 11, 2024 11:24 PM IST
കറ്റാനം: മലങ്കര കാത്തലിക് അസോസിയേഷന് കറ്റാനം വൈദിക ജില്ലയുടെയും പ്രബോധനയുടെയും സംയുക്താഭിമുഖ്യത്തില്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷ മുന്നൊരുക്ക മാര്‍ഗ നിര്‍ദേശക ക്ലാസ് സംഘടിപ്പിച്ചു.
കറ്റാനം സെന്റ്് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക ദേവാലത്തില്നടന്ന ക്ലാസ് എംഎസ്സി സ്കൂള്‍ കറസ്പോണ്ടന്റും പ്രബോധന ഡയറക്ടറുമായ റവ. ഫാ. ഡാനിയേല്‍ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു.
എംസിഎ ഉപദേഷ്ടാവ് റവ. ഫാ. തോമസ് ചെറുപുഷ്പം മുഖ്യപ്രഭാഷണം നടത്തി.
കറ്റാനം വൈദിക ജില്ല പ്രസിഡന്റ് ഡോ. ഷാജി. എം സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു. രാജു പി വര്‍ഗീസ് അഡ്വ. അനില്‍ ബാബു, ഷാരോണ്‍ സാമുവല്‍, ജിജി യോഹന്നാന്, സുരേഷ് വര്‍ഗീസ്, രാജു വലക്കമറ്റം എന്നിവര്‍ പ്രസംഗിച്ചു. ഡോ. ശിവരാജ്, ഡോ. നയന ശിവരാജ് എന്നിവര്‍ ക്ലാസ് നയിച്ചു.