തോ​മ​സ് ഐ​സ​ക് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തി
Monday, April 22, 2024 3:59 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​തോ​മ​സ് ഐ​സ​ക് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ സ്വീ​ക​ര​ണ​പ​ര്യ​ട​നം ന​ട​ത്തി. വെ​ള്ളാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചി​ല്ലാ​ക്കു​ന്നി​ല്‍​നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​ഐ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ബാ​ബു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണി​മ​ല, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം പ​ട്ടി​മ​റ്റ​ത്ത് സ​മാ​പി​ച്ചു. യു​വ​തീ-​യു​വാ​ക്ക​ള്‍ അ​ണി​നി​ര​ന്ന നൂ​റ് ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തിലും എ​ത്തി​യ​ത്.

പു​സ്ത​ക​ങ്ങ​ളും പൂ​ക്ക​ളും ന​ൽ​കി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ വ​ര​വേ​റ്റ​ത്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഗ​വ. ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്, എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​ജെ. തോ​മ​സ്, വി.​കെ. ക​രു​ണാ​ക​ര​ന്‍, കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, ഗി​രി​ഷ് എ​സ്. നാ​യ​ര്‍, ഷെ​മിം അ​ഹ​മ്മ​ദ്,

പി.​എ. ഷാ​ന​വാ​സ്, ത​ങ്ക​മ്മ ജോ​ര്‍​ജ് കു​ട്ടി, എം.​എം. മാ​ത്യു ആ​നി​ത്തോ​ട്ടം, ഹേ​മ​ല​ത പ്രേം ​സാ​ഗ​ര്‍, ജെ​സി ഷാ​ജ​ന്‍, വി.​ജി. ലാ​ല്‍, പി.​എ. താ​ഹ , ഷെ​മീ​ര്‍​ഷാ, കെ.​എ​ച്ച്. റെ​സാ​ഖ്, ബി. ​സു​രേ​ഷ്‌​കു​മാ​ര്‍, രാ​ജ​ന്‍ ചെ​റു​കാ​പ്പ​ള്ളി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.