ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ പ​ര്യ​ട​നം പ​ത്ത​നം​തി​ട്ട​യി​ല്‍
Monday, April 22, 2024 3:59 AM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട, ഓ​മ​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി പ്രാ​ര്‍​ഥ​ന​യ്ക്കാ​യി എ​ത്തി​യി​രു​ന്നു. യു​ഡി​എ​ഫ് കു​ടും​ബസം​ഗ​മ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തു.

11:50ന് ​സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം പു​ത്ത​ന്‍​പീ​ടി​ക​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ചു. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​എം. ഹ​മീ​ദ്, ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, പ​ത്ത​നം​തി​ട്ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​അ​ന്ന​മ്മ റോ​യി, ഗീ​താ സു​രേ​ഷ് എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഓ​മ​ല്ലൂ​ര്‍ മാ​ര്‍​ക്ക​റ്റ്, പ്ര​ക്കാ​നം, ഇ​ല​ന്തൂ​ര്‍ മാ​ര്‍​ക്ക​റ്റ്, അ​ഴൂ​ര്‍, വ​ല​ഞ്ചു​ഴി ല​ക്ഷം​വീ​ട്, ക​ണ്ണ​ങ്ക​ര വ​ഴി കു​മ്പ​ഴ ജം​ഗ്ഷ​നി​ല്‍ അ​വ​സാ​നി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഉ​മ തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.