പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ 1437 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ
Sunday, April 21, 2024 3:58 AM IST
‌പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 1437 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍. ജി​ല്ല​യി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ 1077 ആ​ണ്. 360 ബൂ​ത്തു​ക​ള്‍ കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും. നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​റ​ന്മു​ള 246, കോ​ന്നി 212, അ​ടൂ​ര്‍ 209, തി​രു​വ​ല്ല 208, റാ​ന്നി 202, പൂ​ഞ്ഞാ​ര്‍ 179, കാ​ഞ്ഞി​ര​പ്പ​ള്ളി 181 പോ​ളിംഗ് ബൂ​ത്തു​ക​ളാ​ണു​ണ്ടാ​കു​ക.

ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള​തി​ല്‍ 1077 ബൂ​ത്തു​ക​ളി​ല്‍ 12 എ​ണ്ണം പ്ര​ശ്നസാ​ധ്യ​ത​യു​ള്ള ബൂ​ത്തു​ക​ളാ​ണ്. 115 സെ​ന്‍​സി​റ്റീ​വ് ബൂ​ത്തു​ക​ളും ജി​ല്ല​യി​ലു​ണ്ട്. ജി​ല്ല​യി​ല്‍ അ​ഞ്ച്് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 50 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ പി​ങ്ക് (സ്ത്രീ ​സൗ​ഹൃ​ദ) പോ​ളിം​ഗ് ബൂ​ത്തു​ക​ളു​മാ​ണ്.

മ​ണ്ഡ​ല​ത്തി​ല്‍ പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് 6898 ഉ​ദ്യോ​ഗ​സ്ഥ​ര്‍

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​ത് 6898 ഉ​ദ്യോ​ഗ​സ്ഥ​ര്‍. ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലും ഒ​രു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍, മൂ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഉ​ണ്ടാ​കും.

5748 ഉ​ദ്യോ​ഗ​സ്ഥ​രെ​യും 20 ശ​ത​മാ​നം റി​സ​ര്‍​വ് ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന​ത്. പോ​ളിം​ഗ് ഡ്യൂ​ട്ടി​യു​ള്ള​വ​ര്‍​ക്ക് ര​ണ്ടു ഘ​ട്ട​മാ​യി പ​രി​ശീ​ല​നം ന​ല്‍​കി. ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സൗ​ക​ര്യ​ങ്ങ​ള്‍ വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ഉ​റ​പ്പാ​ക്കും.

സെ​ന്‍​സി​റ്റീ​വ് ബൂ​ത്തു​ക​ളി​ല്‍ മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍​മാ​രാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ടാ​വും. തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ത്തി​നാ​യി ജി​ല്ല​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് 1290 ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള​ള​ത്. റി​സ​ര്‍​വ് മെ​ഷീ​നു​ക​ള്‍ അ​ട​ക്കം 1397 വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും 1290 വീ​തം ബാ​ല​റ്റ് യൂ​ണി​റ്റുക​ളും ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളു​മാ​ണ് ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്.