പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​ന: നി​ള​യും ആ​ദി​ത്യ​നും സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക്
Saturday, February 4, 2023 12:34 AM IST
കാ​സ​ര്‍​ഗോ​ഡ്: പ്രാ​ദേ​ശി​ക ച​രി​ത്ര​മെ​ഴു​തി മി​ക​വ് തെ​ളി​യി​ച്ച് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് നി​ള​യും ആ​ദി​ത്യ​നും.
സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​ന​യാ​യ "പാ​ദ​മു​ദ്ര​ക​ള്‍' പ​രി​പാ​ടി​യി​ലാ​ണ് ഉ​ദി​നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി വി.​നി​ള​യും ക​മ്പ​ല്ലൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി കെ.​ആ​ദി​ത്യ​നും സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് കു​ട്ടി ച​രി​ത്ര​കാ​ര​ന്‍​മാ​രു​ടെ നി​ര​യി​ല്‍ തി​ള​ങ്ങി​യ​ത്. ഇ​ട​യി​ലെ​ക്കാ​ടി​ന്‍റെ പാ​രി​സ്ഥി​തി​ക ച​രി​ത്ര​ര​ച​ന​യാ​യി​രു​ന്നു നി​ള​യെ മി​ക​വി​ലേ​ക്കു​യ​ര്‍​ത്തി​യ​ത്. മു​ന​യ​ന്‍​കു​ന്നി​ന്‍റെ കാ​ര്‍​ഷി​ക സാ​മൂ​ഹ്യ ജീ​വി​ത ച​രി​ത്ര​ര​ച​ന​യാ​യി​രു​ന്നു ആ​ദി​ത്യ​നെ മു​ന്‍​നി​ര​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.
ഇ​രു​വ​രും 12, 13 തീ​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ഒ​ന്നാം ഘ​ട്ട ശി​ല്പ​ശാ​ല​യി​ല്‍ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തും.