കാർ മറിഞ്ഞ് വീട്ടമ്മ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്
1296704
Tuesday, May 23, 2023 12:53 AM IST
മാനന്തവാടി: നിയന്ത്രണംവിട്ട കാർ മറിഞ്ഞ് വീട്ടമ്മ മരിച്ചു. കുടുംബാംഗങ്ങളായ അഞ്ചു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച അർധരാത്രിയോടെ വരയാലിനു സമീപമാണ് അപകടം. കൂത്തുപറന്പ് കണ്ടൻകുന്ന് നീർവേലി മനാസ് മഹലിൽ ആയിഷയാണ്(60) മരിച്ചത്. ഭർത്താവ് ആബൂട്ടി ഹാജി, മക്കളായ സുമയ്യ, സുനീറ, കൊച്ചുമകൾ ഫാത്തിമ റിൻസ, മരുമകൻ ലത്തീഫ് എന്നിവർക്കാണ് പരിക്ക്.
ഇവരിൽ ഫാത്തിമ റിൻസ ഒഴികെയുള്ളവർക്കു സാരമായ പരിക്കില്ല. മുട്ടിൽ യതീംഖാന സന്ദർശിച്ചു മടങ്ങുകയായിരുന്നു കുടുംബം. ആയിഷയുടെ മൃതദേഹം മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.