മലപ്പുറം: ഒക്ടോബർ 18, 19 തീയതികളിലായി മലപ്പുറത്ത് നടക്കുന്ന മലപ്പുറം ഉപജില്ല ശാസ്ത്ര പ്രവർത്തി പരിചയമേള സ്വാഗതസംഘ രൂപീകരണ യോഗം നടന്നു.
മലപ്പുറം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലായി രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ശാസ്ത്രപ്രവർത്തി പരിചയ മേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ ഹക്കീം സ്വാഗത സംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗണ്‍സിലർ സി. സുരേഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, എഇഒ മാരായ സി. സന്തോഷ് കുമാർ, ജോസ്മി ജോസഫ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി. മുഹമ്മദലി പ്രിൻസിപ്പാൽമാരായ വി.പി. ഷാജു മാസ്റ്റർ, കെ. കൃഷ്ണദാസ്, ഹെഡ്മാസ്റ്റർമാരായ കെ. ജസീല ടീച്ചർ, കെ.വി. ഉഷാകുമാരി വിവിധ അധ്യാപക സംഘടന പ്രതിനിധികൾ, വിവിധ സ്കൂളുകളിലെ പി.ടി.എ ഭാരവാഹികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.