നി​ശാ​ഗ​ന്ധി​യി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലാ​സ​ന്ധ്യ 11 ന്
Wednesday, February 8, 2023 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ജി​ക് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ശാ​ഗ​ന്ധി​യി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലാ​സ​ന്ധ്യ 11 ന് ​ന​ട​ക്കും. മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​ഫ​റ​ന്‍റ് ആ​ർ​ട് സെ​ന്‍റ​റി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ നീ​ളു​ന്ന വി​സ്മ​യ പ്ര​ക​ട​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ജാ​ലം, സം​ഗീ​തം, നൃ​ത്തം, സ്കി​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​രി​പാ​ടി.
രാ​ഷ്ട്രീ​യ ബാ​ല​പു​ര​സ്കാ​രം ജേ​താ​വ് ആ​ദി​ത്യ സു​രേ​ഷ് ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ലാ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ൽ​പ​രം ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് കേ​സ​രി സ്മാ​ര​ക​ത്തി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക​ഴ​ക്കൂ​ട്ടം കി​ൻ​ഫ്ര ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ പാ​ർ​ക്കി​ലെ ഡി​ഫ​റ​ന്‍റ് ആ​ർ​ട് സെ​ന്‍റ​ർ, മാ​ജി​ക് പ്ലാ​ന​റ്റ് എ​ന്നി​വ​യി​ലെ പ​തി​ന​ഞ്ചോ​ളം വേ​ദി​ക​ളി​ൽ ക​ലാ​മേ​ള ന​ട​ക്കും. ബാം​ഗ​ളൂ​രു ടീ​മി​ന്‍റെ വീ​ൽ​ചെ​യ​ർ ഡാ​ൻ​സ്, ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള ഡാ​ൻ​സി നൃ​ത്തം, ഒ​റീ​സ, അ​സാം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ തു​ട​ങ്ങി​യ അ​ര​ങ്ങേ​റും.