വൈ​ബ് ഫ്ലീമാ​ർ​ക്ക​റ്റ് ഇ​ന്ന് അ​വ​സാ​നി​ക്കും
Monday, October 3, 2022 11:19 PM IST
തി​രു​വ​ന​ന്ത​പു​രം : വ​ട്ടി​യൂ​ർ​ക്കാ​വ് യൂ​ത്ത് ബ്രി​ഗേ​ഡി​ന്‍റെ (വൈ​ബ്) നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ്ലീ ​മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്ന് അ​വ​സാ​നി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ മ​ന്ത്രി ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും.
വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​
എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വൈ​ബ് സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത്തെ ഫ്ലീ​മാ​ർ​ക്ക​റ്റി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ വി​ല വ​രു​ന്ന വി​വി​ധ സാ​ധ​ന​ങ്ങ​ളാ​ണ് നാ​മ​മാ​ത്ര​മാ​യ ഹാ​ൻ​ഡി​ലിം​ഗ് ചാ​ർ​ജ് മാ​ത്രം വാ​ങ്ങി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​ത്. ക​ട്ടി​ൽ, ട്ര​ഡ് മി​ൽ, ടി.​വി, ഫ്രി​ഡ്ജ്, ബി.​പി അ​പ്പാ​ര​റ്റ​സ്, സൈ​ക്കി​ൾ, ക്ലോ​ക്കു​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ഹോം ​ത​യ​റ്റ​ർ, വാ​ക്വം ക്ലീ​ന​ർ, ബാ​ഗു​ക​ൾ, സ്യൂ​ട്ട്കെ​യ്സു​ക​ൾ, ഷെ​ൽ​ഫു​ക​ൾ, പാ​ത്ര​ങ്ങ​ൾ, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ, ത​യ്യ​ൽ മെ​ഷീ​ൻ തു​ട​ങ്ങി നി​ര​വ​ധി സാ​ധ​ന​ങ്ങ​ളാ​ണ് ഫ്ലീ​മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ​ത്. എ​ല്ലാ ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥി​രം സം​വി​ധാ​ന​മാ​യി ഇ​തി​നെ മാ​റ്റി​യെ​ടു​ക്കാ​നാ​ണ് വൈ​ബ് പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ പ​റ​ഞ്ഞു.