ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
Thursday, March 14, 2024 3:54 PM IST
വേ​ന​ല്‍ ക​ന​ക്കു​ക​യാ​ണ്. പൊ​ള്ളു​ന്ന വെ​യി​ലേ​റ്റ് ദാ​ഹി​ച്ച് വ​ല​യു​മ്പോ​ള്‍ ദാ​ഹ​മ​ക​റ്റാ​ന്‍ കൃ​ത്രി​മ
ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ കു​ടി​ച്ച് ആ​രോ​ഗ്യം ക​ള​യേ​ണ്ട. വീ​ട്ടി​ല്‍ ത​ന്നെ ന​ല്ല ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ എ​ളു​പ്പ​ത്തി​ല്‍ ത​യാ​റാ​ക്കാം.

പു​റ​ത്തു പോ​കു​മ്പോ​ള്‍ ചെ​റി​യൊ​രു കു​പ്പി​യി​ല്‍ ഇ​ത് കൈ​യി​ല്‍ ക​രു​തു​ന്ന​തും ന​ല്ല​താ​ണ്. അ​ധി​കം ബു​ദ്ധി​മു​ട്ടാ​തെ ആ​രോ​ഗ്യ​പ്ര​ദ​മാ​യ ശീ​ത​ള​പാ​നീ​യ​ങ്ങ​ളെ​ങ്ങി​നെ ത​യാ​റാ​ക്കാം...

നാ​ര​ങ്ങ ഇ​ഞ്ചി ജ്യൂ​സ്

ഇ​ഞ്ചി ഒ​രു ചെ​റി​യ ക​ഷ​ണം
ചെ​റു​നാ​ര​ങ്ങ - ഒ​രെ​ണ്ണം
പ​ഞ്ച​സാ​ര - അ​ഞ്ചു ടീ​സ്പൂ​ണ്‍
ത​ണു​ത്ത വെ​ള്ളം - ഒ​രു​ഗ്ലാ​സ്സ്
ഐ​സ്‌​ക്യു​ബ് - ര​ണ്ടെ​ണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം:

ചെ​റു​നാ​ര​ങ്ങ കു​രു​വി​ല്ലാ​തെ നീ​ര് പി​ഴി​ഞ്ഞെ​ടു​ക്കു​ക. ഇ​ഞ്ചി തൊ​ലി​ക​ള​ഞ്ഞ് വൃ​ത്തി​യാ​യി ക​ഴു​കി ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​യി അ​രി​ഞ്ഞെ​ടു​ക്കു​ക. ഇ​ഞ്ചി, ചെ​രു​നാ​ര​ങ്ങാ നീ​ര്, പ​ഞ്ച​സാ​ര എ​ന്നി​വ ത​ണു​ത്ത​വെ​ള്ളം ചേ​ര്‍​ത്ത് മി​ക്‌​സി​യി​ല്‍ അ​ടി​ച്ചെ​ടു​ക്കു​ക.

ശേ​ഷം അ​രി​പ്പ​യി​ല്‍ ജ്യൂ​സ് അ​രി​ച്ചെ​ടു​ക്ക​ത്ത് ഐ​സ് ക്യൂ​ബ് ചേ​ര്‍​ത്ത് ഉ​പ​യോ​ഗി​ക്കു​ക. ദാ​ഹ​ശ​മ​ന​ത്തി​ന് മാ​ത്ര​മ​ല്ല ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും ഇ​ഞ്ചി നാ​ര​ങ്ങാ ജ്യൂ​സ് ഉ​ത്ത​മ​മാ​ണ്.

പ​ച്ച​മാ​ങ്ങാ​ജ്യൂ​സ്

പ​ച്ച​മാ​ങ്ങ ക​ഴു​കി മു​റി​ച്ച് ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി നു​റു​ക്കി മി​ക്‌​സി​യി​ല്‍ ഒ​രു ചെ​റി​യ ക​ഷ്ണം ഇ​ഞ്ചി​യും ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര​യും ചേ​ര്‍​ത്ത് ന​ന്നാ​യി അ​ടി​ച്ച് ഉ​പ​യോ​ഗി​ക്കു​ക.

പ​ഞ്ച​സാ​ര ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ഉ​പ്പും ഉ​പ​യോ​ഗി​ക്കാം.

നെ​ല്ലി​ക്ക ജ്യൂ​സ്

ഇ​ഞ്ചി, ചെ​റു​നാ​ര​ങ്ങ​യു​ടെ നീ​ര്, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല, ഉ​പ്പ് എ​ന്നി​വ ചേ​ര്‍​ത്താ​ണ് നെ​ല്ലി​ക്ക ജ്യൂ​സ് ത​യാ​റാ​ക്കേ​ണ്ട​ത്. ഒ​രു ക​ഷ്ണം ഇ​ഞ്ചി​യും ഒ​രു ചെ​റു നാ​ര​ങ്ങ​യു​ടെ നീ​രു​മാ​ണ് ചേ​ര്‍​ക്കേ​ണ്ട​ത്.

ഇ​വ കു​രു​ക​ള​ഞ്ഞ നെ​ല്ലി​ക്ക​യോ​ടൊ​പ്പം ചേ​ര്‍​ത്ത് ന​ന്നാ​യി ജ്യൂ​സാ​ക്കു​ക. അ​ല്‍​പം ഉ​പ്പും ചേ​ര്‍​ക്കു​ക.
വി​വി​ധ ത​രം നെ​ല്ലി​ക്ക ജ്യൂ​സു​ക​ള്‍ പ​ഞ്ച​സാ​ര​യും തേ​നും എ​ല്ലാം ചേ​ര്‍​ത്തു​ണ്ടാ​ക്കാ​വു​ന്ന​താ​ണ്.

ത​ക്കാ​ളി ജ്യൂ​സ്

ത​ക്കാ​ളി - ര​ണ്ടെ​ണ്ണം
ഉ​പ്പ് - പാ​ക​ത്തി​ന്
കു​രു​മു​ള​ക്പൊ​ടി - 1/2 ടീ​സ്പൂ​ണ്‍
ഐ​സ് ക്യൂ​ബ് - ആ​വ​ശ്യ​ത്തി​ന്
നാ​ര​ങ്ങാ​നീ​ര് - ഒ​രു ടീ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം:

ത​ക്കാ​ളി ഫ്രീ​സ​റി​ല്‍ വെ​ച്ച് ന​ന്നാ​യി ത​ണു​പ്പി​ക്കു​ക. ശേ​ഷം ത​ക്കാ​ളി മി​ക്സി​യി​ല്‍ അ​ടി​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് കു​രു​മു​ള​ക് പൊ​ടി, ഉ​പ്പ്, ഐ​സ്‌​ക്യൂ​ബ്, നാ​ര​ങ്ങാ​നീ​ര് എ​ന്നി​വ ചേ​ര്‍​ത്ത് വീ​ണ്ടും അ​ടി​ച്ചെ​ടു​ക്കു​ക. ശേ​ഷം ഉ​പ​യോ​ഗി​ക്കാം.

പ​പ്പാ​യ ജ്യൂ​സ്

പ​പ്പാ​യ - ഒ​രെ​ണ്ണം
തേ​ന്‍ - ര​ണ്ടു ടീ ​സ്പൂ​ണ്‍
പ​ഞ്ച​സാ​ര - ഒ​രു ക​പ്പ്
ഏ​ല​ക്കാ​യ പൊ​ടി​ച്ച​ത് - ഒ​രു നു​ള്ള്
ത​ണു​ത്ത പാ​ല്‍ - ര​ണ്ടു ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം:

പ​പ്പാ​യ ചെ​റു​താ​യി അ​രി​ഞ്ഞ ശേ​ഷം ബാ​ക്കി ചേ​രു​വ​ക​ള്‍ ചേ​ര്‍​ത്ത് മി​ക്സി​യി​ല്‍ അ​ടി​ച്ചെ​ടു​ക്കാം. ഐ​സ് ക്യൂ​ബു​ക​ളി​ട്ട് ത​ണു​പ്പി​ച്ച ശേ​ഷം വി​ള​മ്പാം.

സം​ഭാ​രം

തൈ​ര് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ര്‍​ത്ത് നേ​ര്‍​മി​പ്പി​ക്കു​ക. ഒ​രു മി​ക്‌​സി​യി​ല്‍ ഇ​ഞ്ചി​യും പ​ച്ച​മു​ള​കും ഇ​ത്തി​രി വെ​ള്ള​വും ചേ​ര്‍​ത്ത് മി​ക്‌​സ് ചെ​യ്‌​തെ​ടു​ക്കു​ക. ഇ​ത് മോ​രും വെ​ള്ള​ത്തി​ല്‍ ചേ​ര്‍​ക്കു​ക. ക​റി​വേ​പ്പി​ല​യും ഉ​പ്പും ചേ​ര്‍​ത്തി​ള​ക്കു​ക. സം​ഭാ​രം റെ​ഡി.



നെ​ല്ലി​ക്കാ സം​ഭാ​രം

10 നെ​ല്ലി​ക്ക അ​ട​ര്‍​ത്തി കു​രു ക​ള​ഞ്ഞ് ഒ​രു മു​റി തേ​ങ്ങ ചെ​ര​ണ്ടി ഒ​രു പ​ച്ച​മു​ള​കും ഒ​രു ക​ഷ​ണം ഇ​ഞ്ചി​യും ക​റി​വേ​പ്പി​ല​യും ചേ​ര്‍​ത്തു അ​ര​ച്ചു ജ്യൂ​സാ​ക്കി വെ​ള്ളം ചേ​ര്‍​ത്തു അ​രി​ച്ചെ​ടു​ക്കു​ക. നെ​ല്ലി​ക്ക​യ്ക്കു പ​ക​രം മാ​ങ്ങ​യും ഇ​തേ രീ​തി​യി​ല്‍ സം​ഭാ​ര​മാ​യി മാ​റ്റാം.

മു​രി​ങ്ങ​യി​ല സം​ഭാ​രം ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍:

വെ​ള്ളം - ര​ണ്ടു ക​പ്പ്
മു​രി​ങ്ങ​യി​ല - അ​ര ക​പ്പ്
തൈ​ര് - അ​ര ക​പ്പ്
ഇ​ഞ്ചി - ഒ​രു ക​ഷ്ണം
ഉ​ള്ളി - മൂ​ന്നെ​ണ്ണം
കാ​ന്താ​രി - മൂ​ന്നെ​ണ്ണം
ക​റി​വേ​പ്പി​ല - ഒ​രു ത​ണ്ട്
ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

മു​രി​ങ്ങ​യി​ല ര​ണ്ടു ക​പ്പ് വെ​ള്ളം ഒ​ഴി​ച്ച് പ​ത്തു മി​നി​റ്റ് തി​ള​പ്പി​ക്കു​ക. ഇ​ത് അ​രി​ച്ച് ത​ണു​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് തൈ​ര് ഉ​ട​ച്ച​ത്, ഉ​പ്പ്, മ​റ്റു ചേ​രു​വ​ക​ള്‍ ച​ത​ച്ച​ത്
ചേ​ര്‍​ത്തി​ള​ക്കു​ക.

കു​ക്കു​മ്പ​ര്‍ - ഇ​ഞ്ചി ജ്യൂ​സ്

കു​ക്കു​മ്പ​ര്‍ - 1
ഇ​ഞ്ചി - ഇ​ട​ത്ത​രം ക​ഷ്ണം
പ​ഞ്ച​സാ​ര - മൂ​ന്നു ടീ​സ്പൂ​ണ്‍
ജീ​ര​ക​പൊ​ടി - അ​ര ടീ​സ്പൂ​ണ്‍
ഉ​പ്പ് - പാ​ക​ത്തി​ന്
വെ​ള്ളം - ഒ​രു ക​പ്പ്

ത​യാ​റാ​ക്കേ​ണ്ട വി​ധം:

കു​ക്കു​മ്പ​ര്‍ തൊ​ലി​ക​ള​ഞ്ഞ് ക​ഷ്ണ​ങ്ങ​ളാ​ക്കു​ക. ഇ​ഞ്ചി​യും തൊ​ലി​ക​ള​യു​ക. കു​ക്കു​മ്പ​ര്‍, ഇ​ഞ്ചി എ​ന്നി​വ വെ​ള്ളം ചേ​ര്‍​ത്ത​ടി​ച്ച് ജ്യൂ​സാ​ക്കു​ക. ഇ​തി​ലേ​ക്ക് ജീ​ര​ക​പൊ​ടി, പ​ഞ്ച​സാ​ര, ഉ​പ്പ് എ​ന്നി​വ ചേ​ര്‍​ത്തി​ള​ക്കു​ക.

ക​രി​ക്ക് ജ്യൂ​സ്

ക​രി​ക്കി​ന്‍റെ വെ​ള്ള​വും അ​ക​ക്കാ​മ്പും മി​ക്‌​സി​യി​ലി​ട്ട് ന​ല്ല പോ​ലെ അ​ടി​ക്കു​ക. ഇ​തി​ലേ​ക്ക് പ​ഞ്ച​സാ​ര നാ​ല് ടീ​സ്പൂ​ണ്‍, ഏ​ല​യ്ക്ക് പൊ​ടി​ച്ച​ത്, പാ​ല്‍ എ​ന്നി​വ ചേ​ര്‍​ത്ത് ഉ​പ​യോ​ഗി​ക്കാം.

വെ​ള്ള​രി ജ്യൂ​സ്

സാ​ല​ഡ് വെ​ള്ള​രി - ര​ണ്ട്
നാ​ര​ങ്ങാ​നീ​രും പ​ഞ്ച​സാ​ര​യും ആ​വ​ശ്യ​ത്തി​ന്
വെ​ള്ള​രി തൊ​ലി ചെ​ത്തി കു​രു​നീ​ക്കി ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി ഇ​തി​ല്‍ പ​ഞ്ച​സാ​ര​യും നാ​ര​ങ്ങാ​നീ​രും ചേ​ര്‍​ത്ത് മി​ക്‌​സി​യി​ല​ടി​ച്ച് ഐ​സ് ക്യൂ​ബി​ട്ട് ഉ​പ​യോ​ഗി​ക്കു​ക.

ല​സി

അ​ധി​കം പു​ളി​ക്കാ​ത്ത ക​ട്ട​ത്തൈ​ര് - ര​ണ്ടു ക​പ്പ്
പ​ഞ്ച​സാ​ര - നാ​ല് ടേ​ബി​ള്‍ സ്പൂ​ണ്‍
ഇ​ഞ്ചി ച​ത​ച്ച​ത് - ഒ​രു ക​ഷ്ണം
നാ​ര​ങ്ങാ​നീ​ര് - മൂ​ന്നു ടീ​സ്പൂ​ണ്‍
വെ​ള്ളം - ഒ​ന്നേ​കാ​ല്‍ ക​പ്പ്
ഉ​പ്പ് - പാ​ക​ത്തി​ന്
ചേ​രു​വ​ക​ളെ​ല്ലാം ചേ​ര്‍​ത്ത് മി​ക്‌​സി​യി​ല്‍ അ​ടി​ച്ച് ഉ​പ​യോ​ഗി​ക്കു​ക.

ത​ണ്ണി​മ​ത്ത​ന്‍ പു​തി​ന ജ്യൂ​സ്

ത​ണ്ണി​മ​ത്ത​ന്‍ - ഒ​രു ക​പ്പ്
നാ​രാ​ങ്ങാ​നീ​ര് - അ​ര ടീ​സ്പൂ​ണ്‍
തേ​ന്‍ - അ​ര ടീ​സ്പൂ​ണ്‍
ഐ​സ് ക്യൂ​ബ് - ആ​വ​ശ്യ​ത്തി​ന്
പു​തി​ന​യി​ല - മൂ​ന്നെ​ണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം:

ത​ണ്ണി​മ​ത്ത​ന്‍, നാ​ര​ങ്ങ നീ​ര്, ഐ​സ് ക്യൂ​ബ് എ​ന്നി​വ മി​ക്സി​യി​ല്‍ ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് തേ​ന്‍ ചേ​ര്‍​ത്ത് ന​ന്നാ​യി ചേ​ര്‍​ത്തി​ള​ക്കു​ക. ശേ​ഷം ഗ്ലാ​സി​ലാ​ക്കി പു​തി​ന​യി​ല ചേ​ര്‍​ത്ത് അ​ല​ങ്ക​രി​ക്കു​ക.