മ​ണ്ണൊ​രു​ക്കി കേ​രം ന​ട്ടു ന​ന​യ്ക്കാം
മ​ണ്ണൊ​രു​ക്കി കേ​രം ന​ട്ടു ന​ന​യ്ക്കാം
Sunday, September 10, 2023 4:52 PM IST
കേ​ര​മു​ള്ള നാ​ട് എ​ന്ന അ​ർ​ഥ​ത്തി​ലാ​ണു കേ​ര​ളം എ​ന്ന പേ​രു ത​ന്നെ​യു​ണ്ടാ​യ​ത്. തെ​ങ്ങി​ല്ലാ​ത്ത ഇ​ട​ങ്ങ​ൾ എ​ങ്ങു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു തെ​ങ്ങ് വ​ച്ചു പി​ടി​പ്പി​ച്ചാ​ൽ അ​തു സ​മൂ​ലം മ​നു​ഷ്യ​ന് ഉ​പ​കാ​ര​പ്ര​ദ​വു​മാ​യി​രു​ന്നു.

തേ​ങ്ങ കൂ​ടാ​തെ എ​ത്ര​യെ​ത്ര വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ. തെ​ങ്ങു​ള്ള പ്ര​ദേ​ശ​ത്തി​ന്‍റെ വി​സ്തൃ​തി​യി​ൽ കേ​ര​ളം ഒ​ന്നാ​മ​താ​ണെ​ങ്കി​ലും ഉ​ത്പാ​ദ​ന​ത്തി​ലും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യി​ലും ഏ​റെ പി​ന്നി​ലാ​ണ്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, പ്രാ​യാ​ധി​ക്യ​മു​ള്ള തെ​ങ്ങു​ക​ൾ, കീ​ട​രോ​ഗ​ബാ​ധ​ക​ൾ, തൊ​ഴി​ലാ​ളി ദൗ​ർ​ല​ഭ്യം തു​ട​ങ്ങി​യ​വ കാ​ര​ണ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും മ​ണ്ണി​ന്‍റെ ആ​രോ​ഗ്യ​ശോ​ഷ​ണ​മാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.

ഇ​തു പ​രി​ഹ​രി​ക്കാ​ൻ വി​വി​ധ വ​ള​ർ​ച്ചാ​ഘ​ട്ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ പോ​ഷ​ക മൂ​ല​ക​ങ്ങ​ൾ തെ​ങ്ങി​ന് ന​ൽ​ക്കേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ൽ ഭൂ​രി​ഭാ​ഗം തെ​ങ്ങു​ക​ളും നെ​ടി​യ ഇ​ന​ങ്ങ​ളാ​ണ്.

എ​ന്നാ​ൽ, പ​തി​നെ​ട്ടാം പ​ട്ട, ഗൗ​ളി ഗാ​ത്രം തു​ട​ങ്ങി​യ കു​റി​യ ഇ​ന​ങ്ങ​ളും ഹൈ​ബ്രീ​ഡ് ഇ​ന​ങ്ങ​ളാ​യ ടി x ​ഡി, ഡി x ​ടി എ​ന്നി​വ​യും ക​ർ​ഷ​ക​ർ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. തെ​ങ്ങ് ക​യ​റ്റ​ക്കാ​രു​ടെ ദൗ​ർ​ല​ഭ്യം മൂ​ല​മാ​ണു ക​ർ​ഷ​ക​ർ പൊ​ക്കം കു​റ​ഞ്ഞ തെ​ങ്ങു​ക​ളി​ലേ​ക്കു തി​രി​യു​ന്ന​ത്.

ക​ന​ത്ത മ​ഴ​യ്ക്കു​ശേ​ഷം ത​ടം തു​റ​ന്ന് ഒ​രു തെ​ങ്ങി​ന് ഒ​രു കി​ലോ കു​മ്മാ​യം/​ഡോ​ളോ​മൈ​റ്റ് ന​ൽ​ക​ണം. തെ​ങ്ങി​ന്‍റെ ചു​വ​ട്ടി​ൽ നി​ന്ന് 1.8 മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണു ത​ടം എ​ടു​ക്കേ​ണ്ട​ത്. കു​മ്മാ​യം ചേ​ർ​ത്തു ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞു ജൈ​വ വ​ള​ങ്ങ​ൾ ന​ൽ​കാം.



ഉ​ണ​ക്കി​പ്പൊ​ടി​ച്ച ചാ​ണ​കം, വേ​പ്പി​ൻ പി​ണ്ണാ​ക്ക്, ക​ന്പോ​സ്റ്റ്, ക​പ്പ​ല​ണ്ടി പി​ണ്ണാ​ക്ക്, എ​ല്ലു​പൊ​ടി, ചാ​രം എ​ന്നി​വ ഉ​ത്ത​മ​മാ​ണ്. രാ​സ​വ​ളം ഏ​റെ പ്രാ​ധാ​ന​പ്പെ​ട്ട​താ​ണ്.

മ​ഴ​യെ ആ​ശ്ര​യി​ച്ചു​ള്ള കൃ​ഷി​യി​ൽ പ്ര​യോ​ഗി​ക്കാ​വു​ന്ന​തി​ന്‍റെ മൂ​ന്നി​ലൊ​രു ഭാ​ഗം മെ​യ് അ​വ​സാ​ന​ത്തോ​ടെ ന​ൽ​കാം. ശ​രാ​ശ​രി പ​രി​പാ​ല​ന​മു​ള്ള തെ​ങ്ങു​ക​ൾ​ക്ക് 250 ഗ്രാം ​യൂ​റി​യ, 280 ഗ്രാം ​രാ​ജ്ഫോ​സ്, 380 ഗ്രാം ​പൊ​ട്ടാ​ഷ് എ​ന്നി​വ ന​ൽ​ക​ണം.


അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള​വ​യ്ക്ക് 360 ഗ്രാം ​യൂ​റി​യ, 550 ഗ്രാം ​രാ​ജ്ഫോ​സ്, 670 ഗ്രാം ​പൊ​ട്ടാ​ഷ് എ​ന്നി​വ ന​ൽ​ക​ണം. ര​ണ്ടാ​മ​ത്തെ ഭാ​ഗം സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലും മൂ​ന്നാ​മ​ത്തെ ഭാ​ഗം ന​ന തു​ട​ങ്ങു​ന്പോ​ഴും ന​ൽ​കു​ന്ന​താ​ണു ന​ല്ല​ത്.

തെ​ങ്ങി​ന്‍റെ മ​ണ്ട വൃ​ത്തി​യാ​ക്കി ന​ടു​ന്പി​നു ചു​റ്റു​മു​ള്ള നാ​ല് ഓ​ല വി​ടു​വു​ക​ളി​ൽ മ​ണ​ൽ- വേ​പ്പി​ൻ പി​ണ്ണാ​ക്ക് മി​ശ്രി​തം നി​റ​യ്ക്കു​ന്ന​തും കു​മി​ൾ നാ​ശി​നി ത​ളി​ക്കു​ന്ന​തും കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​നു മു​ന്പ് ചെ​യ്യു​ന്ന​തു രോ​ഗ കീ​ട​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കും.

നാ​ളി​കേ​ര​ത്തി​ന് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വി​ല​യി​ടി​വും തെ​ങ്ങ് ക​യ​റ്റ​ക്കാ​രു​ടെ കു​റ​വും ക​ർ​ഷ​ക​ർ​ക്കു വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം വ്യാ​പ​ക​മാ​കു​ന്ന രോ​ഗ​ങ്ങ​ൾ കൂ​ടി​യാ​കു​ന്പോ​ൾ പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും.

കൂ​ന്പ് ചീ​യ​ലും ചെ​ല്ലി വ​ണ്ടു​ക​ളു​ടെ ആ​ക്ര​മ​ണ​വു​മാ​ണ് പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ. മു​ൻ​കാ​ല​ങ്ങ​ളി​ൽ രോ​ഗം പി​ടി​പ്പെ​ട്ട തെ​ങ്ങു​ക​ൾ വെ​ട്ടി​മാ​റ്റി പ​ക​രം തൈ​ക​ൾ വ​യ്ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ധ​ന സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, അ​തു നി​റു​ത്ത​ലാ​ക്കി​യ​തു വ​ലി​യ തി​രി​ച്ച​ടി​യാ​യി. അ​തു പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം വ​ള​വും കീ​ട​നാ​ശി​നി​ക​ളും സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​ക​യും വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

തെ​ങ്ങു കൃ​ഷി ആ​ദാ​യ​ക​ര​മാ​യി മാ​റ്റാ​ൻ ക​രി​ക്ക് വ്യ​വ​സാ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. തേ​ങ്ങ​യ്ക്കു വി​ല​യി​ടി​യു​ന്പോ​ൾ ക​രി​ക്കു ന​ല്ല വി​ല​യ്ക്ക് വി​റ്റ് ക​ർ​ഷ​ക​ർ​ക്കു പി​ടി​ച്ചു നി​ൽ​ക്കാ​നാ​കും.

കേ​ര​ള​ത്തി​നാ​വ​ശ്യ​മാ​യി ക​രി​ക്ക് ഇ​പ്പോ​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് എ​ത്തി​ക്കു​ന്ന​ത്.

ടി.​പി.​ജോ​ർ​ജ്