പ്രശ്നം രൂക്ഷമെങ്കിൽ മാത്രം ചികിത്സ പ്രസവം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം വീക്കം സ്വാഭാവികമായി വലിഞ്ഞ് അകിടുനീരിന്റെ മിക്ക പ്രശ്നങ്ങളും ചികിത്സ കൂടാതെ തന്നെ ഭേദമാവാ റുണ്ട്. തണുത്ത വെള്ളവും ഇളം ചൂടു വെള്ളവും അകിടിൽ മാറിമാറി തളിക്കുന്നതും കിഴിപോലെ കെട്ടി ദിവസം മൂന്നുനേരം അകിടിൽ 20 മിനിറ്റ് നേരം ഉഴിഞ്ഞ് മസാജ് ചെയ്യു ന്നതും, പശുവിനെ നടത്തിച്ചു വ്യാ യാമം നൽകുന്നതുമെല്ലാം വീക്കം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും.
കൂടിയ നീർവീക്കമാണെങ്കിൽ ചികിത്സ തേടുന്നതാണ് ഉചിതം. പ്രസവത്തിനു മുന്പേ തന്നെ അകിടിൽ നീർക്കെട്ട് കാണപ്പെടുന്നു ണ്ടെങ്കിൽ പ്രസവത്തിനു മുന്പേ പാൽ കറന്നു കളഞ്ഞ് അകിടിലെ അധിക സമ്മർദം കുറയ്ക്കുന്നത് ഉചിതമാണ്. അകിടു നീര് കൂടുതലായി കാണുന്ന പശുക്ക ളിൽ പ്രസവാനന്തരം ഇടയ്ക്കിടെ പാൽ കറന്നൊഴിവാക്കി സമ്മർദം കുറയ് ക്കുകയും വേണം.
അകിടിൽ കെട്ടിനിൽക്കുന്ന നീരു വലിയാൻ സഹായിക്കുന്ന ഡൈയൂ റെറ്റിക്ക് മരുന്നുകൾ പശുക്കൾക്ക് കുത്തിവയ്പായും, അസറ്റാഡോള മൈഡ്, ഫ്യൂറോസെമൈഡ് പോലുള്ള നീര് വലിയാൻ സഹായിക്കുന്ന ഗുളികകൾ ദിവസം രണ്ടു ഗ്രാം വരെ രണ്ടു തവണകളായും നൽകാവു ന്നതാണ്. വിദഗ്ധ നിർദേശങ്ങൾക്കായി വെറ്ററിനറി ഡോക്ടറെ സമീപിക്കണം.
ജീവകം ഇ, സെലീനിയം എന്നിവയട ങ്ങിയ പോഷകങ്ങൾ തീറ്റയിൽ ഉൾപ്പെടുത്തുന്നതും നീരുവലിയാൻ സഹായിക്കുന്ന മാക്സിറ്റോൾ പോലു ള്ള ലേപനങ്ങൾ അകിടിൽ പുരട്ടു ന്നതും ഫലപ്രദമാണ്. അമോണിയം ക്ലോറൈഡ് പൗഡർ ദിവസം അൻപത് ഗ്രാം വീതം ഒരാഴ്ചത്തേക്ക് പശുവിനു നൽകുന്നതും ഫലപ്രദമാണ്. മഗ് നീഷ്യം സൾഫേറ്റ് പൗഡർ വറുത്ത് വെളിച്ചെണ്ണയിൽ അല്ലെങ്കിൽ ഗ്ലിസ റിനിൽ ചാലിച്ച് അകിടിൽ പുരട്ടാ വുന്നതാണ്.
ബാർലി അല്ലെങ്കിൽ ഞെരിഞ്ഞിൽ ഇട്ട് തിളപ്പിച്ച വെള്ളം പശുവിന് കുടിക്കാൻ കൊടുക്കുന്നത് അകിടുനീര് കുറയ്ക്കാനുള്ള നാടൻ രീതിയാണ്. തഴുതാമ, വയൽച്ചുള്ളി, ഞെരിഞ്ഞിൽ എന്നീ മൂന്ന് ചെടികൾ തണ്ടുൾപ്പെടെ 100 ഗ്രാം വീതം മൂന്നു ലിറ്റർ വെള്ള ത്തിൽ ഇട്ടു തിളപ്പിച്ചു കഷായ പരുവത്തിൽ ഒന്നര ലിറ്ററിലേക്കു വാറ്റിയെടുത്ത ശേഷം പകുതി വീതം ദിവസം രണ്ടു തവണകളായി മൂന്നു ദിവസം നൽകുന്നതും അകിടുനീരിനെ അകറ്റാനുള്ള നാടൻ പ്രയോഗമാണ്.
അകിടുനീര് ബാധിച്ച പശുക്കളിൽ അണുബാധ കാരണം അകിടുവീക്കം വരാനുള്ള സാഹചര്യം തടയാൻ കറവയ്ക്ക് മുന്പായി അകിടുകൾ നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തി യാക്കി ഒരു ടവലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ചു നനവ് ഒപ്പിയെടുക്കാനും പൂർണ കറവയ്ക്കുശേഷം മുലക്കാന്പു കൾ നേർപ്പിച്ച പൊവിഡോണ് അയ ഡിൻ ലായനിയിൽ 20 സെക്കൻഡ് വീതം മുക്കി ടീറ്റ് ഡിപ്പിംഗ് നൽകാനും ശ്രദ്ധിക്കണം.
ഫോണ് : 9495187522
ഡോ. എം. മുഹമ്മദ് ആസിഫ്
വെറ്ററിനറി സർജൻ, മൃഗസംരക്ഷണവകുപ്പ്