നനകിഴങ്ങ്, ചെറുകിഴങ്ങ്, വെളിചേമ്പ് തുടങ്ങി അന്യം നിന്നുപോകുന്ന കായ്കനികള്‍ പോലും ഇവിടെ കിട്ടും. തൊലികളഞ്ഞ് പാക്കറ്റിലാക്കിയ ചെറുകൂര്‍ക്ക, വാഴപ്പിണ്ടി, ചുണ്ട്, ഇടിഞ്ചക്ക, ചക്കക്കുരു എന്നിവയും മംഗലത്തുനട സ്‌പെഷല്‍. കപ്പ, ചേന, കാച്ചില്‍, തണ്ണിമത്തന്‍, പാഷന്‍ ഫ്രൂട്ട്, റമ്പൂട്ടാന്‍, അബിയു തുടങ്ങിയവയും ലഭ്യം. വിയറ്റ്‌നാം ഏര്‍ലി ചക്കകള്‍ (ഓഫ് സീസണില്‍) ലേലത്തില്‍ പോകുന്നത് 500- 800 വരെ രൂപയ്ക്കാണ്!.
വിറ്റ വിലയുടെ 5 ശതമാനം കമ്മീഷനായി സമിതി ഈടാക്കും. ഇതില്‍ ലേല ച്ചെലവുകള്‍ കഴിച്ചുള്ള തുക, വില വ്യത്യാസ വിതരണ മിച്ചമായി കൃഷി ക്കാര്‍ക്ക് തിരിച്ചു നല്‍കും. പച്ചക്കറി എത്തിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും കിലോ യ്ക്ക് ഒരു രൂപ നിരക്കില്‍ വി.എഫ്. പി.സി.കെ. പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് നല്‍കുന്നുണ്ട്.
100 കിലോയോ അതിനു മുകളിലോ മറ്റ് ഉത്പന്നങ്ങള്‍ എത്തിക്കുന്നവര്‍ക്കും ഇതേ നിരക്കില്‍ (മാര്‍ക്കറ്റിംഗ് സെയില്‍സ് പ്രൊമോഷന്‍) ഇന്‍സെന്റീവ് ലഭിക്കും. കൂടാതെ, പമ്പു വാങ്ങുന്നതിനും ജൈവകൃഷിക്കും, തദ്ദേശ വിള പരിപോ ഷണത്തിനും സര്‍ക്കാര്‍ സബ്‌സിഡികള്‍ ലഭ്യമാക്കുന്നുമുണ്ട്.
വിത്തുമുതല്‍ വിപണിവരെ കര്‍ഷകനോടൊപ്പം കൃഷിയുടെ ഓരോ ഘട്ടത്തിലും കര്‍ഷകനു വഴികാട്ടിയാണ് വി.എഫ്.പി. സി.കെ. കര്‍ഷക ക്ഷേമ പദ്ധതികളുമുണ്ട്. കുറഞ്ഞ പലിശയില്‍ (2 ശതമാനം വി.എഫ്.പി.സി.കെ സബ്‌സിഡി യോടെ) ബാങ്കുകളില്‍ നിന്നു വായ്പ ലഭ്യമാക്കുക, ചെറു പ്രീമിയത്തില്‍ കര്‍ഷകനും കുടുംബത്തിനും ആരോഗ്യ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക എന്നിവ അവയില്‍ ചിലതു മാത്രം.
ഇതിനൊപ്പം കൃഷി പരിശീലനവും നല്‍കിവരുന്നു. കയറ്റുമതി നിലവാരമുള്ള ടിഷ്യുകള്‍ച്ചര്‍ കൈതച്ചക്കയിന ത്തിന്റെ കൃഷിയിട പരീക്ഷണം (വാഴക്കുളം മോഡല്‍) പുരോഗമിക്കുകയാണ്.
കൃഷി തന്നെ ജീവിതം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച, കാര്‍ഷിക സംസ്‌കാരമുള്ള നാടാണ് മംഗലത്ത്‌നട. കൃഷികൊണ്ട് ജീവിതം കെട്ടിപ്പടുത്ത വരാണ് ഇവിടെ കൂടുതലും. ഗ്രാമീണ ഉത്പാദന വ്യവസ്ഥയുടെ കേന്ദ്രബിന്ദുവാണ് മഴുവന്നൂര്‍ സ്വാശ്രയ കര്‍ഷക സമിതിയും ലേലച്ചന്തയും. കര്‍ഷക ഭവനങ്ങളിലാണ് സമിതിയുടെ ഗ്രൂപ്പ് യോഗങ്ങള്‍. ഇതുമൂലം, ഉദ്യോഗസ്ഥരും കൃഷിക്കാരും തമ്മില്‍ നല്ല ആത്മ ബന്ധവുമുണ്ട്.
എസ്. സിന്ധു ആണ് വി.എഫ്.പി. സി.കെ എറണാകുളം ജില്ലാ മാനേജര്‍. എ.കെ. ഐസക് (പ്രസിഡന്റ്), കെ.വി. ജോയി(വൈസ് പ്രസി ഡന്റ്), എം.പി മധുസൂദനന്‍ നായര്‍ (ട്രഷറര്‍) എന്നിവര്‍ 21 അംഗ കര്‍ഷക സമിതിയിലെ ഭാരവാഹി കള്‍. ധനുജ ദേവരാജന്‍, വത്സ ജോര്‍ജ്, ജിന്‍സി വിനോജ് എന്നിവര്‍ ഓഫീസ് ജീവനക്കാരും.
രജീഷ് നിരഞ്ജന്‍