15. കന്നുകാലികളെ ചെള്ള് കടിക്കുന്നതില്‍ നിന്നു സംരക്ഷിക്കാന്‍ സീതപ്പഴച്ചെടിയുടെ ഇല അരച്ചു പുരട്ടുക.
16. പാലിന്‍റെ കൊഴുപ്പുകൂട്ടാന്‍ അര ഔണ്‍സ് നല്ലെണ്ണ ദിവസവും കൊടുക്കുക.
17. കന്നുകാലികളുടെ പ്രസവം കഴിഞ്ഞ് നാലഞ്ച് ദിവസത്തേക്ക് അധികം ജലാംശം ഉള്ളില്‍ ചെല്ലരുത്. ഈ സമയത്ത് പച്ചനെല്ല് ഉമികളഞ്ഞ് പുഴുങ്ങി കൊടുക്കുന്നത് നല്ലതാണ്. മാവിലയിട്ട വെള്ളത്തില്‍ നെല്ല് പുഴുങ്ങി കൊടുക്കുന്നതും പ്രസവ രക്ഷയ്ക്ക് ഉത്തമം.
18. പ്രസവിച്ച് നാലാംദിവസം മുതല്‍ കുറച്ചു ദിവസത്തേക്ക് ഉഴുന്നു പൊടി, അരിപ്പൊടി, ചക്കര ഇവ സമം ചേര്‍ത്ത് കുറുക്കി കൊടുക്കുക, പിന്നീട് കഞ്ഞി, പുല്ല്, കച്ചി എന്നിവ കൊടുക്കാം.
19. കറവപ്പശുക്കള്‍ക്ക് എള്ളിന്‍ പിണ്ണാക്കു പതിവായി കൊടുക്കുക. വേഗത്തില്‍ പാല്‍ ചുരത്തും.
20. കൂടുതല്‍ പാല്‍ കിട്ടാന്‍ ആഹാര കാര്യത്തില്‍ സമയ ക്ലിപ്തത പലിക്കുക.
21. അഗത്തിച്ചീരയില കൊടുക്കുന്നതു പാല്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കും.
22. പയറിന്റെ കച്ചി കന്നുകാലികള്‍ക്ക് നല്ല പോഷകദായകമായ തീറ്റയാണ്.
23. കറവ നടന്നുകൊണ്ടിരിക്കുന്ന സങ്കര ഇനം പശുക്കള്‍ ചെന പിടിച്ചാലും കിട്ടുന്ന പാലിന്റെ അളവു കുറയില്ല.
24. പ്രതിദിനം ശരാശരി പത്തുലിറ്റര്‍ പാല്‍ നല്‍കുന്ന പശുക്കള്‍ക്ക് ദിവസം 50 ലിറ്റര്‍ വെള്ളം വേണം
25. കറവയുള്ള പശുവിന് ഒരോ മൂന്ന് കിലോ പാലിനും പ്രതിദിനം ഒന്നരകിലോ ഖരാഹാരം കൂടുതല്‍ നല്‍കണം.
26. അകിടു വീക്കം മാറാന്‍ കടുക്കാപൊടിച്ചു തേനില്‍ ചാലിച്ച് പുരട്ടുക. സമുദ്രപ്പഴം തേനില്‍ ചാലിച്ച് പുരട്ടുന്നതും ചതകുപ്പ കാടിയില്‍ ചേര്‍ത്ത് അരച്ചു പുരട്ടുന്നതും നല്ലതാണ്.
27. പ്രസവശേഷം കന്നുകാലികളില്‍ കാണുന്ന നീരു മാറാന്‍ തൊട്ടാവാടി അരച്ചു പുരട്ടുകയോ ചോക്കുപൊടി വിന്നാഗിരിയില്‍ ചാലിച്ചു പുരട്ടുകയോ നീരുള്ള ഭാഗത്തേക്ക് പ്രത്യേകിച്ച് പുറകുവശത്തേക്ക് ഹോസില്‍ വെള്ളം ശക്തിയായി അടിച്ചു കൊടുക്കുകയോ ചെയ്യുക.
ജോര്‍ജ് തോപ്പിലാന്‍