Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മിൽക്ക് അനലൈസറിൽ ഗവേഷണ വിജയ...
ഉത്സവ ഡിമാൻഡിൽ ഉത്പന്ന വിപണി
ഫിലിപ്പീൻസിലെ വാഴനാര് ഉത്പന്ന...
ഹോമിയോ മരുന്ന് പ്രയോഗം; ഉമ്മന്റെ ...
ചുരുങ്ങിയ ചെലവ്, കൂടുതൽ ലാഭം ചെ...
വിശ്രമജീവിതം ഉല്ലാസപ്രദമാക്കാ...
ചെന്പരത്തിക്കു പറയാൻ ഗുണങ്ങളേ...
ആശുപത്രിയുടെ ആകാശത്ത് ഹരിത വാ...
നൂതന കൂണ് കൃഷിയുടെ കപ്പിത്താൻ
Previous
Next
Karshakan
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോധ ഇനങ്ങള്‍ കൃഷി ചെയ്തും കൃഷി മുറകളില്‍ ശ്രദ്ധിച്ചും മിത്രപാണികളെ സംരക്ഷിച്ചും ജൈവമാര്‍ഗങ്ങള്‍ അവലംബിച്ചും കീടരോഗങ്ങളെ പരമാവധി നിയന്ത്രിക്കാം.
നെല്ലിന് ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍, മുഞ്ഞ, ചാഴി തുടങ്ങിയ കീടങ്ങളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നെല്‍പ്പാടത്ത് ട്രൈക്കോകാര്‍ഡുകള്‍ ഏക്കറിന് 2 സിസി എന്ന തോതില്‍ നാട്ടുന്നത് തണ്ടുതുരപ്പനും ഓലചുരുട്ടിക്കുമെതിരെ ഫലപ്രദമാണ്. 70 മുതല്‍ 75 ദിവസം വരെ ആഴ്ചതോറും പഴയ കാര്‍ഡ് മാറ്റി പുതിയ സ്റ്റോക്ക് വാങ്ങി വയ്ക്കണം.
ഫെറമോണ്‍ കെണികളും (ഏക്കറിന് 8 എണ്ണം) വിളക്കുകെണികളും (വൈകിട്ട് 6 മുതല്‍ 10 വരെ) സ്ഥാപിക്കുന്നതും തണ്ടുതുരപ്പനെതിരെ ഫലപ്രദമാണ്. ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം കതിരോലയില് കണ്ടാല്‍ ഏകദേശം 10 ശതമാനത്തോളം വിളവ് കുറയാനിടയുണ്ട്.
കീടങ്ങളുടെ ആക്രമണം നിശ്ചിതപരിധി കടന്നു സാമ്പത്തികനഷ്ടം ഉണ്ടാക്കിയാല്‍ കൃഷി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ രാസകീടനാശിനിപ്രയോഗം നടത്താം. തണ്ടുതുരപ്പന്റെ ആക്രമണഫലമായി പാടത്ത് ചെറിയ ചെടികളില്‍ നടുനാമ്പ് കരിച്ചില്‍ കണ്ടാല്‍ കതിരുണ്ടായതിനുശേഷം വെണ്കതിരുണ്ടായി വിളനഷ്ടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
ഇത്തരം പ്രദേശങ്ങളില്‍ തണ്ടുതുരപ്പനെതിരെ നിയന്ത്രണമാര്‍ഗങ്ങള്‍ മുന്‍കൂട്ടി സ്വീകരിക്കുക. മുഞ്ഞയുടെ ആക്രമണ ഫലമായി പാടത്ത് മഞ്ഞളിപ്പ് കാണുന്നെങ്കില്‍ നെല്‍ച്ചെടിയുടെ ചുവടുഭാഗം പരിശോധിക്കുക. മുഞ്ഞയുടെ എണ്ണം പത്തില്‍ കൂടുതല്‍ കാണുന്നുണ്ടെങ്കില്‍ രാസകീടനാശിനി പ്രയോഗം അവലംബിക്കണം.
കതിര് നിരന്നു കഴിഞ്ഞാല്‍ ചാഴിയുടെ ആക്രമണം ഉണ്ടാകും. വേപ്പധിഷ്ഠിത കീടനാശിനിയായ നീമസാള്‍ 2-4 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഉപയോഗിക്കുന്നത് ഇതിനെതിരെ ഫലപ്രദമാണ്. രാസകീടനാശിനി പ്രയോഗം ആവശ്യമായ സന്ദര്‍ഭങ്ങ ളില്‍ മാത്രം കൃത്യമായ അളവില്‍ വിദഗ്ധരുടെ ശുപാര്‍ശയോടെ അനുവര്‍ത്തിക്കുക. വെള്ളം വറ്റിച്ചശേഷം മാത്രമേ കീടനാശിനി പാടുള്ളൂ.
രോഗങ്ങളില്‍ പ്രധാനം പോളരോഗവും പോള അഴുകലും ആണ്. സ്യൂഡോമോണസ് കള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയാറാക്കിയ ലായനി തളിച്ചു കൊടുക്കുന്നത് ഇതിനെതിരെ ഫലപ്രദമാണ്. ഇതേ ബാക്ടീരിയല്‍ കള്‍ച്ചര്‍ ഒരു കി. ഗ്രാം, 50 കി.ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി തലേദിവസം ചേര്‍ത്തുവച്ച ശേഷം പാടത്ത് വിതറാം.
കനത്തമഴയുള്ള പ്രദേശങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചിലിനുള്ള സാധ്യതയുണ്ട്. ഏക്കറിന് 2 കി.ഗ്രാം എന്ന തോതില്‍ ബ്ലീച്ചിംഗ് പൗഡര്‍ കിഴികെട്ടി നീര്‍ച്ചാലുകളില്‍ ഇടുന്നതും 200 ഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത തെളി തളിക്കുന്നതും ഇതിനെതിരെ ഫലപ്രദമാണ്.
തെങ്ങ്
തെങ്ങിന് നന തുടങ്ങേണ്ട സമയം. ഡിസംബര്‍-മെയ് മാസം നനയ്ക്കുന്നത് ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലസേചനം നല്കുന്ന പ്രദേശങ്ങളില്‍ നാലു ദിവസത്തിലൊരിക്കല്‍ തെങ്ങൊന്നിന് 200-300 ലിറ്റര്‍ വെള്ളം നല്‍കുന്നത് പ്രയോജനകരമാണ്. തുള്ളിനനയാണെങ്കില്‍ ഒരു തെങ്ങിന് ദിവസം 30-40 ലിറ്ററെങ്കിലും നല്‍കണം. ഈ മാസം ജലസേചനമുള്ള തെങ്ങുകള്‍ക്ക് വളം ചേര്‍ക്കണം. യൂറിയ, രാജ്ഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം ശരാശരി- നല്ല പരിപാലനമുള്ള നാടന്‍ തെങ്ങിന് 180 -270 ഗ്രാം, 230-440 ഗ്രാം, 310-540 ഗ്രാം വീതവും ഉത്പാദനശേഷി കൂടിയവയ്ക്ക് 540 ഗ്രാം, 690 ഗ്രാം, 910 ഗ്രാം വീതവും നല്‍കണം. ഒരു വര്‍ഷം വരെ പ്രായമായവയ്ക്ക് മേല്പറഞ്ഞ അളവിന്റെ മൂന്നിലൊന്നും രണ്ടുവര്‍ഷം പ്രായമായതിന് മൂന്നില്‍ രണ്ടും മതി.
മൂന്നാം വര്‍ഷം മുതല്‍ മുഴുവന്‍ അളവും നല്‍കാം. ചെങ്കല്‍ പ്രദേശങ്ങളില്‍ മണ്ണില്‍ ഈര്‍പ്പമുള്ളപ്പോള്‍ പുതു തൈകള്‍ നടാനുള്ള കുഴി എടുത്ത് 2 കിലോ കറിയുപ്പ് ഇട്ടാല്‍ മണ്ണിന്റെ കടുപ്പം ക്രമത്തില്‍ കുറയും. ആറ് മാസം കഴിയുമ്പോള്‍ ഇത്തരം കുഴികള്‍ തൈ നടാന്‍ പാകപ്പെട്ട് കിട്ടും. വിത്ത് തേങ്ങ സംഭരിച്ച് തുടങ്ങാനും സമയമായി. കൊമ്പന് ചെല്ലിക്കെതിരെയുളള മുന്‍കരുതലായി കൂമ്പിന് ചുറ്റുമുള്ള മൂന്ന് ഓലക്കവിളില്‍ 250 ഗ്രാം വേപ്പിന് പിണ്ണാക്കോ 100 ഗ്രാം വേപ്പിന്‍കുരു പൊടിയോ 250 ഗ്രാം മണലുമായി ചേര്‍ത്തിടുക. ചെന്നീ രൊലിപ്പ് കാണുന്ന തെങ്ങുകളില്‍ കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി ബോര്‍ഡോ കുഴമ്പോ, ഉരുകിയ ടാറോ തേക്കുക. മറ്റു വളങ്ങള്‍ക്ക് പുറമേ തെങ്ങൊന്നിന് അഞ്ചു കിലോ വേപ്പിന് പിണ്ണാക്ക് കൂടി ചേര്‍ക്കുക.
വാഴ
വാഴയ്ക്ക് ഈ മാസം നന തുടങ്ങാം. വാഴത്തടത്തില്‍ പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. നട്ട് രണ്ട് മാസം പ്രായമായ നേന്ത്രവാഴയ്ക്ക് വാഴയൊന്നിന് 60 ഗ്രാം യൂറിയ, 250 ഗ്രാം മസൂറിഫോസ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും, മൂന്നു മാസം പ്രായമായവയ്ക്ക് 60 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്തുകൊടുക്കാം. പയര്‍വര്‍ഗങ്ങള്‍ ഇടവിളയായി കൃഷി ചെയ്യുന്നത് കളനിയന്ത്രണത്തിന് സഹായിക്കും. ഇവ വിതച്ച് 45 ദിവസമാകുമ്പോള്‍ പിഴുതെടുത്ത് ചുവട്ടില്‍ മൂടണം. കള ശല്യം ഉള്ള തോട്ടങ്ങളില്‍ 4-5 തവണ ഇടയിളക്കി കൊടുക്കണം. ആഴത്തില്‍ ഇടയിളക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
കമുക്
ജലസേചനം തുടങ്ങുക. ചൂടില്‍ നിന്നും സംരക്ഷണം നല്‍കുക, വിത്തടയ്ക്കാ ശേഖരണം, പാകല്‍ എന്നിവ തുടങ്ങാം.
കുരുമുളക്
നന തുടങ്ങാം. കൊടിയുടെ ചുവട്ടില്‍ പുതയിട്ടുകൊടുക്കണം. കൊടിത്തലകള്‍ ശേഖരിക്കുന്നതിനായി മാതൃകൊടികളുടെ തെരഞ്ഞെടുപ്പ് തുടരാം. കായ്ച്ചു തുടങ്ങിയ കുരുമുളക് വിളവെടുക്കണം. തിരികളിലെ ഏതാനും മണികള്‍ പഴുത്തു തുടങ്ങുമ്പോള്‍ വിളവെടുക്കുക. ഘട്ടം ഘട്ടമായി വിളവെടുപ്പ് പൂര്‍ത്തിയാക്കുക. വിളവെടുപ്പാനന്തര പരിപാലനത്തിന് അങ്ങേയറ്റം ശുചിത്വം പാലിക്കണം.
മണികള്‍ വെയിലത്ത് ഉണക്കുന്നതിന് മുമ്പ് ഒരുമിനിട്ടു നേരം തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കുന്നത് വേഗം ഉണങ്ങുന്നതിനും തിളക്കമുള്ള കറുപ്പു നിറം കിട്ടുന്നതിനും സഹായിക്കുന്നു. തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കുന്നതിന്റെ സമയം വളരെ കൃത്യമായിരിക്കണം. ചാണകം മെഴുകിയ വസ്തുക്കള്‍ സംസ്കരണത്തിനായി ഉപയോഗിക്കരുത്. പകരം ഉലുവ കടലാസ് പേസ്റ്റ് മെഴുകുവാനായി ഉപയോഗിക്കാം. ഒരു ഭാഗം ഉലുവയും മൂന്ന് ഭാഗം കടലാസും (അച്ചടിമഷി പുരളാത്ത) കുതിര്‍ത്ത് അരച്ച് കുഴമ്പ് പരുവത്തിലാക്കി നല്ലവണ്ണം യോജിപ്പിച്ച് മെഴുകാന്‍ ഉപയോഗിക്കാം.
ജാതി, ഗ്രാമ്പു, കറുവപ്പട്ട
നനതുടങ്ങാം. ആഴ്ചയില്‍ ഒരിക്കല്‍ നന്നായി നനയയ്ക്കണം. കുമിള്‍ രോഗം കാണുന്നുണ്ടെങ്കില്‍ ബോര്‍ഡോമിശ്രിതം തളിയ്ക്കണം. കറുവപ്പട്ടയുടെ തൊലി കഴിഞ്ഞമാസം എടുത്തിട്ടില്ലെങ്കില്‍ എടുക്കാന്‍ പറ്റിയസമയമാണ്. പട്ട തണലത്ത് ഉണക്കണം.
ഏലം
കായ്ച്ചുതുടങ്ങിയ ഏലത്തോട്ടങ്ങളില്‍ വിളവെടുപ്പ് തുടരാം. തവാരണകളില്‍ കളയെടുക്കല്‍, പുതയിടല്‍, ദൈനംദിന ജലസേചനം എന്നിവ നടത്തണം
ഇഞ്ചി, മഞ്ഞള്‍
വിളവെടുപ്പ് തുടങ്ങാം. വിത്തിനുള്ളവ കേടുകൂടാതെ സൂക്ഷിക്കുക. രോഗബാധയേല്ക്കാത്തതും തഴച്ചുവളരുന്നതുമായ ചെടികള്‍ വിത്ത് ശേഖരണത്തിനായി തെരഞ്ഞെടുക്കണം. ചുക്കിനായി എടുത്ത ഇഞ്ചി വൃത്തിയാക്കി തൊലിക്കു താഴെ മുറിവ് പറ്റാതെ ചുരണ്ടി എടുക്കണം. ഏകദേശം 12-15 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം ചുരണ്ടിയാല്‍ തൊലി പെട്ടെന്ന് കളയാം. ഇതിനുശേഷം 7 മുതല്‍ 10 ദിവസം വരെ സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കണം.
സി.എസ്.അനിത
മിൽക്ക് അനലൈസറിൽ ഗവേഷണ വിജയവുമായി യുവ സംരംഭകൻ
ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ സംഭരണ കേന്ദ്രങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്ക് അർഹമായ ന
ഉത്സവ ഡിമാൻഡിൽ ഉത്പന്ന വിപണി
രാജ്യാന്തര വ്യാപാരത്തിലെ കുതിപ്പിൽ കൊക്കോയും കാപ്പിയും തിളങ്ങുന്നു. പശ്ചിമേഷ്യൻ സംഘർഷം കൊച്ച
ഫിലിപ്പീൻസിലെ വാഴനാര് ഉത്പന്നത്തിന് കുട്ടനാട്ടുകാരന് പേറ്റന്റ്
ഫിലിപ്പീൻസിൽ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന അബാക്ക ഇനം വാഴയുടെ നാരിൽ നിന്ന് ഉന്നത നില
ഹോമിയോ മരുന്ന് പ്രയോഗം; ഉമ്മന്റെ കമുക് നിറയെ അടയ്ക്ക
കർണാടകത്തിൽ കൂട്ടുകൃഷിയിലുണ്ടായ നഷ്ടം നികത്താനാണു പാലക്കാട് ധോണി ശങ്കരമങ്കലം സി.ഒ. ഉമ്മൻ
ചുരുങ്ങിയ ചെലവ്, കൂടുതൽ ലാഭം ചെറുതേനീച്ച കൃഷി
കുറഞ്ഞ ചെലവിൽ വൻ ലാഭം കൊയ്യാൻ സാധിക്കുന്ന കൃഷിയാണു ചെറുതേനീച്ച കൃഷി. വൻ തേനിനേക്കാൾ ഔഷധഗുണ
വിശ്രമജീവിതം ഉല്ലാസപ്രദമാക്കാൻ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി
വിശ്രമജീവിത കാലം എങ്ങനെ ഉല്ലാസപ്രദമാക്കാം എന്ന ചിന്തയിൽ നിന്നാണു കൊല്ലം ജില്ലയിൽ ചാത്തന്നൂർ
ചെന്പരത്തിക്കു പറയാൻ ഗുണങ്ങളേറെ
വിദേശ ഇനങ്ങൾ വിട്ടു നാടൻ ചെടികളോട് ഇഷ്ടം കൂടുകയാണു പുഷ്പ സ്നേഹികൾ. നല്ല പച്ചപ്പും എപ്പോഴും പ
ആശുപത്രിയുടെ ആകാശത്ത് ഹരിത വാർഡ്
പ്രകൃതിദത്ത ഭക്ഷണത്തിലൂടെ ആരോഗ്യം സംരക്ഷിച്ച് ഡോക്ടറെ അകറ്റി നിർത്തുക, മൂല്യവത്തായ ഈ സന്ദേ
നൂതന കൂണ് കൃഷിയുടെ കപ്പിത്താൻ
കൂണ് കൃഷിയിലെ പരന്പരാഗത രീതികൾ തകർത്തെറിഞ്ഞു പുത്തൻ കൃഷിരീതി പരീക്ഷിച്ചു വിജയിച്ച മർച്ചന
കാണാം... വടവാതൂർ സെമിനാരിയിലെ ഏദൻ തോട്ടം
ഔഷധഗുണമുള്ള ശുദ്ധമായ പാൽ ചുരത്തുന്ന നാടൻ പശുക്കൾ, വലിയ കുളങ്ങളിൽ നീന്തിത്തുടിക്കുന്ന താറാ
അറിയാം അല്പം കരിമീൻ കുടുംബകാര്യം
സംസ്ഥാന മത്സ്യമായ കരിമീനുകൾ പൊതുവേ ഏക പത്നി, പതി വൃതക്കാരാണ്. ഒപ്പം നല്ല കുടുംബ ബന്ധവും കാത്ത
പുതിയ റബറിനങ്ങൾക്ക് പൊടി കുമിൾരോഗം
പുതിയ റബർ ഇനങ്ങളായ ആർ.ആർ.ഐ.ഐ-430, ആർ.ആർ.ഐ.ഐ-417 എന്നീ ഇനങ്ങളെ വളരെ ഉയർന്ന തോതിലും അർ.ആർ
വിവിധ വിളകളുമായി കണിയാറാത്ത് സ്കറിയാച്ചൻ
ഒന്നിന്റെ വിലപോയാൽ പിടിച്ചു നിൽക്കാൻ മറ്റൊന്ന് എന്ന രീതിയിലാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേ
ബേബിക്ക് പൈനാപ്പിൾ ജീവിത മധുരം
സംസ്ഥാനത്തെ കാർഷിക സന്പദ്ഘടനയ്ക്ക് ഉത്തേജനവും ഗതിവേഗവും പകർന്നു നൽകുന്ന പഴവർഗകൃഷിയിൽ പൈ
ഔഷധസസ്യങ്ങൾ അരോഗ ജീവിതത്തിന്
ഔഷധച്ചെടികളെക്കുറിച്ചുള്ള പഠനവും ചികിത്സയും മനുഷ്യന്റെ ഉത്ഭവകാലം മുതൽ തന്നെ തുടങ്ങിയതാണ്
വേളൂക്കരയിലെ വനിതാ രത്നങ്ങൾ
അടുക്കളയിൽ നിന്ന് അന്താരാഷ്ട്ര വിപണിയിലേക്കു നീളുന്ന കൈപ്പുണ്യവുമായി തൃശൂർ ജില്ലയിൽ ചാലക്കു
വാഴയില: രോഗങ്ങളും നിയന്ത്രണമാർഗങ്ങളും
വാഴയിലെ രോഗങ്ങളെ പൊതുവായി രണ്ടായി തിരിക്കാം
1. ചില മൂലകങ്ങളുടെ കുറവ് മൂലമുണ്ടാകുന്
കരുതലും പ്രതിരോധവും
ക്ഷീരമേഖലയിൽ കനത്തസാന്പത്തികനഷ്ടമുണ്ടാക്കുന്ന കന്നുകാലികളിലെ സാംക്രമിക വൈറസ് രോഗമാണ് ഫൂ
മട്ടുപ്പാവിൽ ചെടികൾക്കൊപ്പം വിജയ കിരീടം
നട്ടു വളർത്തിയ ചെടികളിലൊന്ന് അല്പമൊന്നു വാടിയാൽ വിജയ ഭാസ്കറുടെ മനസ് വല്ലാതെ വിഷമിക്കും. ആ
ചെറുധാന്യങ്ങളിൽ ആൻസിയുടെ വലിയ രുചിമേളം
ലോകം അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിക്കുന്പോൾ, അതിൽ നിന്നു തെല്ലും മാറി നിൽക്കാൻ ഒരുക്കമല്ല

വാത്തകൾ മുറ്റത്തെ സൗന്ദര്യവും വരുമാനവും
അനാറ്റിഡേ കുടുംബത്തിലും അൻസർ ജനുസിലും ഉൾപ്പെടുന്ന പക്ഷിയാണു വാത്ത അഥവാ വാത്ത് (ഇംഗ്ലീഷിൽ ’ഗ
റബർതോട്ടങ്ങളിൽ കോഴിവളർത്തിയാൽ നേട്ടങ്ങൾ പലത്
ചോദ്യം: റബർതോട്ടങ്ങളിലെ തുറന്നുവിട്ടുള്ള കോഴിവളർത്തലിനെപറ്റി എന്താണ് അഭിപ്രായം?
ഉത്തര
വലിച്ചാൽ നീളാത്ത റബർ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ബ്രസീലിൽ നിന്ന് ഇന്ത്യയിലെത്തിയ റബർ ഒരുകാലത്ത് മലയാളികള
പൊന്നു വിളയും ഭൂമിയിൽ ഉണർവോടെ കർഷകർ
രണ്ടേക്കർ തരിശു ഭൂമിയിൽ വിത്തെറിയുന്പോൾ ഇത്ര തഴച്ചു വളരുമെന്ന് ആരും കരുതിയില്ല. ഉണർവ് റസി
രാമചന്ദ്രന്റെ കൃഷിയിടത്തിൽ തേങ്ങയുടെ വലിപ്പമുള്ള മാങ്ങ
കൃഷിയോടു ആഭിമുഖ്യമുണ്ടെങ്കിൽ ഏതു പ്രതികൂല സാഹചര്യങ്ങൾക്കും കർഷകനെ പരാജയപ്പെടുത്താനാവില
നെല്ലിന് ഭീഷണിയായി കരിഞ്ചാഴി
കുട്ടനാടൻ പാടശേഖരങ്ങളിൽ നെല്ലിനു ഭീഷണിയായി കരിഞ്ചാഴി വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ കർഷകർ
തെങ്ങു കയറാൻ ബുദ്ധിമുട്ടേണ്ട; കൂടെയുണ്ട് മാർഷൽ
തെങ്ങു നട്ടു വളർത്തിയാലും തേങ്ങയിടാൻ നിവർത്തിയില്ലെങ്കിൽ എന്തു പ്രയോജനമെന്നു ചോദിക്കുന്ന കാ
മട്ടുപ്പാവിന് അഴക് പകരും ഡ്രാഗണ്‍ പഴത്തോട്ടം
എറണാകുളം-പറവൂർ റൂട്ടിൽ തീരഗ്രാമമായ എടവനക്കാട്ടെത്തുന്പോൾ നിറയെ ഡ്രാഗണ്‍ പഴങ്ങളുമായി പി
എയർലെയറിംഗ് വഴി അനിൽ കുമാറിനു വരുമാനം ലക്ഷങ്ങൾ
വീട്ടുമുറ്റത്തും പറന്പിലും നിൽക്കുന്ന മാവുകളുടെ കൊന്പുകളിൽ നിന്ന് എയർലെയറിംഗ് വഴി പുതിയ തൈ
ശംഖുപുഷ്പം
ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മേധഔഷധങ്ങളുടെ കൂട്ടത്തിൽ ആയൂർവേദം ശംഖുപുഷ്പത്തെ ഉൾപ്പെടുത്ത
Latest News
നവകേരള സദസ്: തൃശൂരില്‍ മൂന്നാംദിനം
മാർക്ക് ദാന വിമർശനം; വിദ്യാഭ്യാസ മന്ത്രിക്ക് ഇന്ന് റിപ്പോർട്ട് നൽകിയേക്കും
ഇന്ത്യ സഖ്യം :കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന്
പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവരുടെ കണക്കുമായി കേന്ദ്രം: ഏറെയും പിന്നോക്ക വിഭാഗക്കാര്‍
വനിതാ ഡോക്ടറുടെ മരണം: ആത്മഹത്യാ കുറിപ്പിലും ദുരൂഹത

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top