ചെള്ളകറ്റി നായയെ ചുള്ളനാക്കാം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എന്നിവ മൂലം പലവിധത്തിലുള്ള ചര്‍മരോഗങ്ങള്‍ ബാധിച്ച് ഇവയുടെ കര്‍മശേഷിയും സൗന്ദര്യവും നഷ്ടപ്പെടുന്നതു സാധാരണയാണ്. ശരിയായ പരിചരണം നല്‍കാതിരിക്കുക, കാലാവസ്ഥാ മാറ്റം, പരിസരശുചിത്വമില്ലായ്മ തുടങ്ങിയവയാണ് ചെള്ള് ബാധയ്ക്കു കാരണം.

ചെള്ള്പനി (ടൈഫസ്) മൂന്നു തരത്തിലുണ്ട്. എപ്പിഡമിക് ടൈഫസ്, എന്‍ഡമിക് ടൈഫസ്, സ്‌ക്രബ് ടൈഫസ്. ഒന്നാമത്തേത് പേനിലൂടെയാണു പകരുന്നത്. രണ്ടാമത്തേതില്‍ എലിച്ചെള്ളോ പൂച്ചച്ചെള്ളോ ആണു രോഗവാഹകര്‍. കേരളത്തില്‍ കാണുന്ന ചെള്ളുപനിക്കു കാരണം ഒറിയന്‍സിയ സുറ്റ്‌സുഗാമുഷി എന്ന ബാക്ടീരിയയാണ്. എലി, പൂച്ച, അണ്ണാന്‍ തുടങ്ങിയവയിലാണ് ഇത്തരത്തിലുള്ള ചെള്ള് കൂടുതല്‍ കാണുന്നത്. ഇവയുടെ കടിയേല്‍ക്കുന്നതുവഴി ബാക്ടീരിയ രക്തത്തില്‍ കടന്നു മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും രോഗം പടര്‍ത്തും.

വീടിനകത്തോ പുറത്തോ കാണപ്പെടുന്ന ചെള്ളുകള്‍ക്ക് ഏകദേശം ആറിഞ്ച് വരെ ലംബമായി ചാടാനുള്ള കഴിവ് ഉള്ളതിനാല്‍ പെട്ടെന്നുതന്നെ പരവതാനികളിലേക്കും വളര്‍ത്തുമൃഗങ്ങളുടെ വിശ്രമസ്ഥലത്തേക്കും വീഴും. ചെള്ളിന്റെ കടിയേറ്റ് മൂന്നു മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണ ങ്ങളുണ്ടാകാം.

ചെള്ളു ബാധയറിയാന്‍

ഒരു നായയില്‍ ചെള്ള് ബാധയുണ്ടോ എന്നറിയാന്‍, അതിന്റെ രോമങ്ങളിലൂടെ കൈകള്‍ ഓടിക്കുക. ചെള്ളുകള്‍ നായയുടെ രോമങ്ങള്‍ക്കടിയില്‍ ഒളി ക്കുകയും ചര്‍മത്തോട് ചേര്‍ന്നു നില്‍ ക്കുകയും ചെയ്യും. ചര്‍മത്തില്‍ ചെറിയ മുഴകളുണ്ടെങ്കില്‍ കടി ഏറ്റിട്ടുണ്ടെന്ന് ഉറപ്പിക്കാം. നായ്ക്കളുടെ തല, ഞരമ്പ്, ചെവി, പാദങ്ങള്‍, കക്ഷങ്ങള്‍, കഴുത്ത് തുടങ്ങി രോമരഹിതമായ ഭാഗ ങ്ങളിലാണു ചെള്ളുകള്‍ കൂടുതലായി കാണുന്നത്.

ലക്ഷണങ്ങള്‍

തലവേദന, ശരീരവേദന, പേശീവേ ദന, ചുമ, വിറയല്‍, ദഹനപ്രശ്‌നങ്ങള്‍ തീവ്രാവസ്ഥയില്‍ രക്തസ്രാവം, ശ്വാസ വിമ്മിട്ടം, അവയവ സ്തംഭനം, ബലഹീ നതയും ക്ഷീണവും, കഠിനമായ ചൊറിച്ചില്‍, അസ്വസ്ഥത, ചര്‍മപ്രശ്‌ന ങ്ങള്‍, അണുബാധകള്‍, വിളര്‍ച്ച, ചെറിയ മുഴകള്‍, ചുണങ്ങുകള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. തല, കഴുത്ത്, വാല്‍ എന്നിവിടങ്ങളില്‍ സ്വയം കടിച്ച് പോറലുകള്‍ ഉണ്ടാക്കു ന്നതും രോമങ്ങള്‍ പിളര്‍ന്നു പോകു ന്നതും ചെള്ളു ബാധയുടെ സൂചനകളാണ്.

ചികിത്സ

ചെള്ളിനെ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ചെള്ള് കടിച്ചതിന് ചുറ്റുമുള്ള ഭാഗങ്ങള്‍ ചെറുചൂടുള്ള, സോപ്പ് വെള്ളത്തില്‍ മൃദുവായി കഴുകണം. നായയുടെ രോമങ്ങള്‍ കട്ടിയുള്ളതോ നീളമുള്ളതോ ആണെ ങ്കില്‍, കഴുകുന്നതിനു മുമ്പ് കടിയുടെ ചുറ്റുമുള്ള ഭാഗം ട്രിം ചെയ്യണം. കടിയേറ്റ ഭാഗം കഴുകി ഉണക്കിയ ശേഷം ആന്റിസെപ്റ്റിക് ക്രീം പുര ട്ടണം. ചൊറിച്ചില്‍ കുറയ്ക്കാന്‍ ഹൈ ഡ്രോകോര്‍ട്ടിസോണ്‍ ക്രീം പുരട്ടാം.

ആ ഭാഗം വീര്‍ക്കുകയോ ചുണങ്ങു പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍, ദിവസത്തില്‍ ഒരിക്കലെങ്കിലും ആന്റി ബയോട്ടിക് ക്രീം പുരട്ടണം. ചെള്ളി നെ നശിപ്പിക്കാനുള്ള ഗുളികകളും ഇഞ്ചക്ഷനുകളും ലഭ്യമാണ്. അണു ബാധയുടെ ലക്ഷണങ്ങള്‍ മൂന്നു ദിവസ ത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയോ നായ ക്ഷീണിതനാകുകയോ വേദന അനുഭവപ്പെടുകയോ ചെയ്താല്‍ ഡോക്ടറുടെ ഉപദേശം തേടണം.

നായയെ കുളിപ്പിക്കല്‍

വേനല്‍ക്കാലത്തു രണ്ടാഴ്ചയില്‍ ഒരിക്കലും, മഴക്കാലത്തും തണുപ്പു കാലത്തും മാസത്തില്‍ ഒരിക്കലും നായയെ കുളിപ്പിക്കാം. പക്ഷേ എല്ലാ ദിവസവും ഗ്രൂമിംഗും ബ്രഷിംഗും ചെയ്യണം.

നിയന്ത്രണ മാര്‍ഗങ്ങള്‍

* ചെള്ളുകളെ യഥാസമയം മൃഗങ്ങളുടെ ശരീരത്തില്‍നിന്നും വാസസ്ഥലത്ത് നിന്നും അകറ്റണം.

* ചെള്ളുകളെ ശരീരത്തില്‍നിന്നു മാറ്റിയാല്‍ ഒരു പാത്രത്തില്‍ കരുതിയ വെള്ളത്തിലോ, ആല്‍ക്കഹോളിലോ ഇട്ട് മൂടിവയ്ക്കണം. പിന്നീട് ഇവയെ നശിപ്പിക്കണം.

* മല മൂത്ര വിസര്‍ജ്യത്തിനായി പ്രത്യേകസ്ഥലം ഒരുക്കിക്കൊടുക്കണം. പെറ്റ് ക്ലോസറ്റുകള്‍ ലഭ്യമാണ്.

* പാര്‍ക്കുകളിലും കളി സ്ഥലങ്ങളിലും കൊണ്ടുപോകുമ്പോള്‍ മറ്റു നായകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. തിരിച്ചു കൊണ്ടുവന്നലുടന്‍ സോപ്പും ഷാമ്പുവും ഉപയോഗിച്ചു കുളിപ്പിക്കണം.

* പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കണം.

* ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം.

* എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

* ഉടമസ്ഥര്‍ പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്ന ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ചു ശരീരം നന്നായി തേച്ചുരച്ചു കഴുകണം.

* വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കണം.

* രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൈയുറകള്‍ ധരിക്കണം.

* ഓമന മൃഗങ്ങളുടെ കിടക്ക കഴുകണം.

* നായയുടെ ചര്‍മവും രോമങ്ങളും പതിവായി പരിശോധിക്കണം .

* മാസത്തിലൊരിക്കലെങ്കിലും നഖങ്ങള്‍ ഡോഗ് നെയില്‍ കട്ടര്‍ ഉപയോഗിച്ചു വെട്ടിമാറ്റണം.

* നായകളുടെ പല്ലുകള്‍ ദിവസവും വൃത്തിയാക്കണം. നായ്ക്കള്‍ക്കായുള്ള പ്രത്യേക ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം.

* ഷാംപൂകള്‍, പൗഡറുകള്‍, ലേപനങ്ങള്‍, സ്‌പ്രേകള്‍, കോളറുകള്‍, ഗുളികകള്‍ എന്നിവ ഉപയോഗിക്കാം.

* ചെള്ള് മരുന്ന് പ്രയോഗിക്കുന്നതിനു മുമ്പ് 4-5 ദിവസങ്ങളില്‍ നായ്ക്കളെയും പൂച്ചകളെയും കുളിപ്പിക്കാതിരിക്കുന്നതാണു നല്ലത് .

* ചുളിവുള്ള മുഖമുള്ള നായ്ക്കളില്‍ കൂടുതല്‍ അഴുക്കും ഈര്‍പ്പവും ഉണ്ടാകും. അതിനാല്‍ നനഞ്ഞ മുഖത്തുണിയും ഒരു തുള്ളി ഡോഗ് ഷാംപൂവും ഉപയോഗിച്ച് ആഴ്ചയില്‍ 3 തവണയെങ്കിലും അവയുടെ മുഖം കഴുകിക്കൊടുക്കണം .

* 1. വളര്‍ത്തു നായ്ക്കളില്‍ 12.5 ശതമാനം വീര്യമുള്ള ഡെല്‍ട്ടാമെത്രിന്‍ എന്ന മരുന്ന് ഉപയോഗിക്കാം. ബ്യൂട്ടോക്‌സ് 12.5 ശതമാനം എന്ന പേരില്‍ 15 മില്ലിലിറ്റര്‍ കുപ്പികളിലും മരുന്ന് ലഭിക്കും. രണ്ട് മില്ലി ലിറ്റര്‍ മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നായ്ക്കളുടെ ദേഹത്തു പുരട്ടി 10 മിനിറ്റിനു ശേഷം കുളിപ്പിക്കണം. രണ്ടാഴ്ച ഇടവേളയില്‍ ഇത് ഉപയോഗിക്കണം.

2. ചെറുചൂടുവെള്ളത്തില്‍ ശരീരം നനച്ചശേഷം പെര്‍മെത്രിന്‍ 2% ടിക്ക് സോപ്പ് ദേഹമാസകലം പുരട്ടി 10 മിനിറ്റിനുശേഷം കഴുകി ക്കളയണം.

3. ഫെന്‍വാലറേറ്റ് 20%, എന്ന മരുന്ന് 2. 6 മില്ലിലിറ്റര്‍ 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തയാറാക്കിയ ലായനി മൃഗങ്ങളുടെ ശരീരത്തില്‍ നന്നായി പുരട്ടിയശേഷം കഴുകണം.

4. ഈ മരുന്ന് 15 മില്ലിലിറ്റര്‍, 3 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി കൂട്ടി ലും പുറത്തും വിള്ളലുകളിലും തളിക്കാം.

നായയെ കുളിപ്പിക്കുമ്പോള്‍ സാധാ രണ ഉപയോഗിക്കുന്ന സോപ്പുകള്‍ ഉപയോഗിക്കരുത്. അതില്‍ കാര്‍ബോ ളിക്ക് ആസിഡ് അടങ്ങിയിട്ടുള്ള തിനാല്‍ അതു നായയുടെ ആരോ ഗ്യത്തെ പ്രതികൂലമായി ബാധിക്കും. നായയുടെ ശരീരത്തില്‍ ജന്മനാ ഉള്ള എണ്ണമയം നഷ്ടപ്പെടുത്തുകയും, രോമത്തിന്റെ സ്വാഭാവികതിളക്കം ഇല്ലാതാക്കുകയും ചെയ്യും. വിപണി യില്‍ ഇന്നു ലഭ്യമാകുന്ന ഏതെങ്കിലും ഡോഗ് സോപ്പ് തന്നെ ഉപയോഗി ക്കുന്നതാണു നല്ലത്.

* കുളിപ്പിക്കുമ്പോള്‍ വാലുമുതല്‍ തലവരെ കുളിപ്പിക്കുകയാണ് നല്ലത്. ഹോസിലൂടെ വെള്ളം ചീറ്റിച്ച് കുളിപ്പി ക്കരുത്. അങ്ങനെ കുളിപ്പിച്ചാല്‍ നായയുടെ ചെവികളില്‍ വെള്ളം കയറി പല രോഗങ്ങള്‍ക്കും ഇത് കാരണ മാകാം.

* നായ ഗര്‍ഭിണിയായി ഒരുമാസത്തി നുശേഷം അവയെ കുളിപ്പിക്കേണ്ട ആവശ്യമില്ല. രോഗാവസ്ഥയില്‍ ഇരി ക്കുന്ന നായയെ രോഗം ഭേദമാകു ന്നതുവരെ കുളിപ്പിക്കേണ്ടതില്ല.

* നായക്കുട്ടികളെ ആറുമാസംവരെ കുളിപ്പിക്കേണ്ടതില്ല. എന്നാല്‍, ശരീരം നന്നായി ബ്രഷു ചെയ്യണം.

ബ്രഷ് ചെയ്യുന്നവിധം

* നായയുടെ ശരീരം നിത്യവും ബ്രഷുചെയ്യുന്നതുമൂലം അതിന്റെ ത്വക്കിനടിയിലുള്ള രക്തവാഹനികള്‍ പ്രവര്‍ത്തനക്ഷമമാവുകയും ത്വക്കിന്റെയും രോമത്തിന്റെയും അഴക് വര്‍ധിക്കുകയും കൂടുതല്‍ ഊര്‍ജ്ജ സ്വലത കാട്ടുകയും ചെയ്യും.

* നിത്യവും ബ്രഷുചെയ്യുന്നതു നന്നായി കുളിപ്പിക്കുന്നതിനു തുല്യ മാണ്. മനുഷ്യരെപ്പോലെ നായകള്‍ വിയര്‍ക്കാറില്ല. ഇവയുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലവും ദുര്‍ഗന്ധം ഉണ്ടാക്കുന്ന ചെറിയ രോമ ങ്ങളും ബ്രഷുചെയ്യുമ്പോള്‍ നീക്കം ചെയ്യാനാവും. മാത്രമല്ല നായയുടെ ശരീരത്തിലെ ദുര്‍ഗന്ധം ഒഴിവാകു കയും ചെയ്യും. രോമങ്ങള്‍ ജട കെട്ടാ നിടയായാല്‍ അവ മ്രുറിച്ചു മാറ്റുകയും വേണം.

* ബ്രഷു ചെയ്യുന്നത് എപ്പോഴും രോമം വളര്‍ന്നു കിടക്കുന്ന ഭാഗത്തേക്കായി രിക്കണം. തലമുതല്‍ തുടങ്ങി താഴോട്ടു ഇടതുംവലതും വശങ്ങള്‍ നന്നായി ബ്രഷു ചെയ്യുക. അതിനുശേഷം നായയുടെ കീഴ്ത്താടി മുതല്‍ കഴുത്തിന് അടിവശവും പിന്നീടു തുടയും കൈകാലുകളും അവസാന മായി വാലും ചെവികളും ബ്രഷ് ചെയ്യണം.

* നായയുടെ ശരീരം ബ്രഷു ചെയ്യുന്ന സമയത്ത് ശരീരത്തിലുള്ള ചെള്ളും മറ്റു പരാദങ്ങളും കണ്ടെത്തി നശി പ്പിക്കുകയും വേണം. നായ്ക്കുട്ടികളെ ഒരു മാസം കഴിയുമ്പോള്‍ മുതല്‍ ബ്രഷുചെയ്തു തുടങ്ങാം.

ചെവികള്‍ നായയുടെ ചെവിക്കുള്ളില്‍ ചെവിക്കാ യവും മറ്റ് അഴുക്കും അടിഞ്ഞുകൂടി പലവിധ രോഗങ്ങളും അസ്വസ്ഥത കളും ഉണ്ടാകാറുണ്ട്.

* ചെവിയുടെ ഉള്‍ഭാഗം പൊട്ടാസ്യം പെര്‍മാഗ്‌നറ്റ് ലായനിയില്‍ മുക്കിപ്പിഴി ഞ്ഞ തുണികൊണ്ടു നല്ലവണ്ണം തുടച്ചു വൃത്തിയാക്കണം. എന്നാല്‍, ചെവിക്കു ള്ളില്‍ വെള്ളം പോകുവാനിടയാകരുത്. ബഡ്‌സ് ഉപയോഗിച്ചു നായയുടെ ചെവി വൃത്തിയാക്കാന്‍ ശ്രമിക്കരുത് പുറത്തേക്കു വരുന്ന ചെവിക്കായം ഉള്ളിലേക്കു വീണ്ടും വീണു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ചെവിയില്‍നിന്നു വെള്ളം ഒലിക്കുകയോ, ദുര്‍ഗന്ധം വമിക്കുകയോ, ചെവിയില്‍ കായവും അഴുക്കും അധികമാകുകയോ ചെയ്താല്‍ ഡോക്ടറുടെ സഹായം തേടണം.

നായ്ക്കുട്ടിയെ എടുക്കേണ്ടത് ഇങ്ങനെ

നായ്ക്കുട്ടിയെ കാലിലോ, വാലി ലോ ചെവിയിലോ പിടിച്ച് ഉയര്‍ത്തു ന്നതും, കഴുത്തിലെ തൊലിയില്‍ പിടിച്ച് ഉയര്‍ത്തുന്നതും ശരിയായ രീതിയല്ല. ശരീരഭാരം മുഴുവന്‍ കൈകളില്‍ വരത്തക്കവിധം നായ്ക്കുട്ടിയുടെ ഉദരത്തിനടിയിലൂടെ കൈപ്പത്തി കടത്തി, അതു മറിഞ്ഞു വീഴാത്ത വിധം ശരീരത്തോട് ചേര്‍ത്തുപിടി ച്ചാവണം അവയെ എടുക്കേണ്ടത്. ഫോണ്‍: 9947452708

ഡോ. എം. ഗംഗാധരന്‍ നായര്‍