കാന്തല്ലൂരിന് സ്വര്‍ണകാന്തി പകര്‍ന്ന് ആപ്പിള്‍ വസന്തം
കാന്തല്ലൂരിന് സ്വര്‍ണകാന്തി പകര്‍ന്ന് ആപ്പിള്‍ വസന്തം
Tuesday, October 18, 2022 3:14 PM IST
ശീതകാല പച്ചക്കറിക്കൊപ്പം കാന്തല്ലൂരിനു സ്വര്‍ണകാന്തി സമ്മാനിച്ച് ആപ്പിള്‍ വസന്തം. കേരള ത്തില്‍ ആപ്പിള്‍ വിളയുന്ന ഏക സ്ഥലമാണ് മഴനിഴല്‍ പ്രദേശമായ മറയൂരിനടുത്തുള്ള കാന്തല്ലൂര്‍. മറയൂ രില്‍ നിന്ന് 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാന്തല്ലൂരിലെ ആപ്പിള്‍ തോട്ടങ്ങളിലെത്താം.

കാഷ്മീര്‍, ഹിമാചല്‍ ആപ്പിളുകള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ നിന്നു മറയുകയും ഇറക്കുമതി ആപ്പിള്‍ മാര്‍ക്കറ്റിലെത്തുകയും ചെയ്യുമ്പോഴാണു കാന്തല്ലൂരില്‍ ആപ്പിള്‍ വിള വെടുപ്പ് നടക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് വിളവെടുപ്പ്.

ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ആപ്പിള്‍ ക്യഷി ചെയ്യുന്ന കര്‍ഷകരാണ് ഇവിടെയുള്ളത്. കാന്തല്ലൂരിലെ പെരുമല, പുത്തൂര്‍, ഗുഹനാഥപുരം എന്നിവിടങ്ങളിലാണ് ആപ്പിള്‍ തോട്ടങ്ങള്‍ കൂടുതലുള്ളത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൂത്ത് കായിടുന്ന ചെടി, ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെത്തുമ്പോഴേക്കും വിളവെടുപ്പിനു പാകമാകും.

പ്രായപൂര്‍ത്തിയായ ഒരു മരത്തില്‍ നിന്ന് 30 മുതല്‍ 50 വരെ കിലോ പഴം ലഭിക്കും. 15 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവിടെ പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പിള്‍ കൃഷി ആരംഭിച്ചത്. ഇതു വന്‍ വിജയമായതോടെ നിരവധി കര്‍ഷകര്‍ മറയൂര്‍, കാന്തല്ലൂര്‍ മലനിരകളില്‍ ആപ്പിള്‍ കൃഷി ചെയ്തു തുടങ്ങുകയായിരുന്നു.

ചുവപ്പ്, പച്ച, മഞ്ഞ, നിറങ്ങളിലുള്ള ആപ്പിളുകളാണ് ഏറെയും. വലുപ്പത്തില്‍ ഇടത്തരക്കാരനെങ്കിലും ഇവ നേരില്‍ കാണാനും തൊട്ടറിയാനും സന്ദര്‍ശകര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജൈവ വളങ്ങളാണ് ആപ്പിളിന് പ്രധാനമായും ഉപയോഗിക്കുന്നത്. കാന്തല്ലൂരിലെ ''ചീനി ഹില്‍സ്'' ഫാമിലാണ് ഏറ്റവുമധികം ആപ്പിള്‍ മരങ്ങളുള്ളത്. തോപ്പില്‍ ജോര്‍ജ്, കൊച്ചുമണ്ണില്‍ ബാബു, ഐസക്, പെരുമാള്‍ സാമി, പുതുശേരി ജോര്‍ജ്, കൂട്ടിങ്കല്‍ റോയി തുടങ്ങിയ വരുടെ ക്യഷിയിടങ്ങളിലും ആപ്പിള്‍ കാണാം.


ആപ്പിളിനൊപ്പം പ്ലംസ്, സ്‌ട്രോബറി, സബര്‍ജില്‍, പാഷന്‍ ഫ്രൂട്ട്, ഓറഞ്ച്, എഗ് ഫ്രൂട്ട്, മാതളനാരങ്ങ, മരത്തക്കാളി, പിച്ചസ് തുടങ്ങിയ പഴവര്‍ഗ ങ്ങളും ഇവിടെ ധാരാളമായി ക്യഷി ചെയ്യുന്നുണ്ട്. കാന്തല്ലൂര്‍ പഞ്ചായ ത്തിലെ കുളച്ചിവയല്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, പെരുമല, പുത്തൂര്‍ തുടങ്ങിയ മേഖലകളിലാണ് പഴം പച്ചക്കറി തോട്ടങ്ങള്‍ ധാരാളമായി ഉള്ളത്.

മറയൂര്‍ മലനിരകളിലെ യൂറോപ്യന്‍ സമാനമായ കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി ആപ്പിള്‍ കൃഷി ചെയ്യുകയാണ് എറണാകുളം ജില്ല യിലെ അങ്കമാലി സ്വദേശിയായ ചിറയ്ക്കല്‍ സി.റ്റി. കുരുവിള.

കെ.എസ്.ഇ.ബിയില്‍നിന്നു വിരമിച്ച് 2002 ലാണ് വിശ്രമജീവിതം നയിക്കാനായി അദ്ദേഹം മറയൂരിലെ കാന്തല്ലൂര്‍ കുളച്ചിവയലില്‍ എത്തിയത്. കൃഷിയോട് ആഭിമുഖ്യം ഉണ്ടായിരുന്നെ ങ്കിലും എന്തു ചെയ്യണമെന്ന് ആദ്യം അത്ര നിശ്ചയമില്ലായിരുന്നു.

സുഹൃത്തുക്കളാണ് ആപ്പിള്‍ കൃഷി ചെയ്യാന്‍ ഉപദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടൈക്കനാലില്‍നിന്നു തൈ എത്തിച്ച് പരീക്ഷണ അടിസ്ഥാനത്തില്‍ കൃഷിചെയ്തു. വന്‍ വിജയ മായതോടെ ഒന്‍പത് ഏക്കര്‍ സ്ഥലത്ത് ആപ്പിള്‍ ഉള്‍പ്പെടെ വിവിധതരം പഴവര്‍ഗ ചെടികള്‍ വച്ചു പിടിപ്പിച്ചു.

പിച്ചസ്, പ്ലംസ്, സ്‌ട്രോബറി, സബര്‍ ജില്‍, പാഷന്‍ ഫ്രൂട്ട്, ഓറഞ്ച്, മാതള നാരങ്ങ, മരത്തക്കാളി എന്നിവയാണ് ആപ്പിളിനെപ്പം കൃഷി ചെയ്യുന്നത്.

പാര്‍ലെ ബ്യൂട്ടി, അന്ന, ഗോള്‍ഡന്‍ ഡോര്‍സെറ്റ്, എച്ച്ആര്‍എംഎന്‍ 99 എന്നീ ഇനത്തില്‍ പെട്ട ആപ്പിളുക ളാണ് ഇവിടെ വിളയുന്നത്. 450 ഓളം ആപ്പിള്‍ മരങ്ങളുണ്ട്. അതില്‍ കൂടു തലും ഹിമാചല്‍ പ്രദേശില്‍ നിന്നെ ത്തിച്ച എച്ച്ആര്‍എംഎന്‍ 99 ഇനം ആണ്.

ഇതിന്റെ തൈകളും വില്‍ പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. കിളികളില്‍ നിന്നും മറ്റു ജീവികളില്‍ നിന്നും പഴങ്ങള്‍ സംരക്ഷിക്കാന്‍ മരങ്ങള്‍ വല ഇട്ട് മൂടിയിരിക്കുകയാണ്. ചാണകം മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. ഫോണ്‍: 9447712674

ജിതേഷ് ചെറുവള്ളില്‍