ക്ഷീരവിജയത്തിന് കാലിത്തീറ്റവിളകൾ
ക്ഷീരവിജയത്തിന് കാലിത്തീറ്റവിളകൾ
കന്നുകാലി വളർത്തലിൽ ചെലവിന്‍റെ 60 ശതമാനം കാലിത്തീറ്റയ്ക്കാ യാണു മാറ്റിവയ്ക്കപ്പെടുന്നത്. ഗുണമേ·യുള്ള കാലിത്തീറ്റവിളകളെ ഒപ്പം കൂട്ടിയാൽ 30-40 ശതമാനത്തോളം ചെലവു കുറയ്ക്കാം. പച്ചപ്പുല്ലിന്‍റെ അഭാവം മൃഗങ്ങളിൽ പോഷകാഹാരക്കുറവിനു കാരണമാകും. തന്മൂലം പാലുത്പാദനം കുറയും. ഒരു കറവക്കാലത്ത് ഇന്ത്യൻ പശുക്കൾ ശരാശരി 1000 കിലോ പാലാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇസ്രയേലിൽ ഇത് 10,000 കിലോയാണ്.

കന്നുകാലികളുടെ പ്രധാന ഉൗർജസ്രോതസായ കാർബോഹൈഡ്രേറ്റുകൾ പ്രദാനം ചെയ്യുന്നത് സസ്യങ്ങളാണ്. കന്നുകാലി വളർച്ചയ്ക്കും പാലുത്പാദനത്തിനും ആവശ്യമായ പ്രോട്ടീനുകൾ, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ, വിറ്റാമിനുകൾ തുടങ്ങിയവ പച്ചപ്പുല്ലിൽ നിന്നു ലഭിക്കുന്നുണ്ട്.

കന്നുകാലികളുടെ ഭാരത്തിന്‍റെ 2-3 ശതമാനം വരെയാണ് ഉണക്കത്തൂക്കത്തിന്‍റെ അടിസ്ഥാനത്തിൽ നൽകേണ്ട തീറ്റ. ധാന്യങ്ങൾ, പിണ്ണാക്ക് തുടങ്ങിയ സാന്ദ്രീകൃതതീറ്റ, പുല്ല്, വൈക്കോൽ തുടങ്ങിയ പരുഷാഹാരം എന്നിവ 60:40 എന്ന അനുപാതത്തിലാണ് നൽകേണ്ടത്. ഇരുപതുഗ്രാം ഗുണമേ·യുള്ള പുല്ല്, ആറു കിലോഗ്രാം പയർവർഗ തീറ്റ എന്നിവയിലെ അസംസ്കൃതപ്രോട്ടീൻ ഒരു കിലോഗ്രാം സാന്ദ്രീകൃതതീറ്റയ്ക്കു തുല്യമാണ്. ഗർഭിണി പശുക്കൾക്ക് ഒരു ദിവസം 25-30 കിലോഗ്രാം പച്ചപ്പുല്ല് ആവശ്യമുണ്ട്. വൈക്കോലിനൊപ്പം അഞ്ചു കിലോഗ്രാം പച്ചപ്പുല്ലെങ്കിലും പ്രതിദിനം നൽകിയാലേ വിറ്റാമിൻ-എയുടെ കുറവു പരിഹരിക്കപ്പെടൂ. പുല്ല്, പയർവർഗവിളകൾ എന്നിവ മിശ്രിതമായി നൽകിയാൽ സാന്ദ്രീകൃതതീറ്റ കുറയ്ക്കാൻ സാധിക്കും.

ദഹനപ്രക്രീയയും പച്ചപ്പുല്ലും

കാലികളുടെ ദഹനപ്രക്രിയയിൽ വളരെ വലിയ പങ്കാണു പച്ചപ്പുല്ലിനുള്ളത്. ഉൗർജത്തിന്‍റെ 60-62 ശതമാനം വരെ ഈ പ്രക്രിയ വഴിയാണു ലഭിക്കുന്നത്. കാലിത്തീറ്റവിളകളെ പ്രധാനമായും പുല്ലുവർഗവിളകൾ, പയർ വർഗവിളകൾ, ധാന്യവർഗവിളകൾ, വൃക്ഷവിളകൾ എന്നിങ്ങനെ നാലായി തിരിക്കാം.

പുല്ലുവർഗവിളകൾ

സങ്കരനേപ്പിയർ: ബജ്റയും നേപ്പിയറും തമ്മിൽ സങ്കലനം ചെയ്തുണ്ടാക്കിയ ഇനമാണ് സങ്കരനേപ്പിയർ.

പ്രത്യേകതകൾ: പോഷകഗുണം കൂടുതൽ, മൃദുലമായ ഇലകൾ, ഉത്പാദനം കൂടുതൽ, ഓക്സലേറ്റിന്‍റെ അളവു കുറവ്.

നടീൽ വസ്തു: പുൽക്കടകൾ, തണ്ടിൻ കഷണങ്ങൾ.

സൂര്യപ്രകാശം ലഭിക്കുന്ന, വെള്ളം കെട്ടിനിൽക്കാത്ത ഏതു മണ്ണിലും ഇവ വളർത്താം. മൂന്നു-മൂന്നര മാസം പ്രായമായ തണ്ടുകൾ രണ്ടോ മൂന്നോ മുട്ടുകളുള്ള ചെറിയ കഷണങ്ങളാക്കണം. ഒരു മുട്ട് മണ്ണിനടിയിൽ പോകത്തക്കവിധം നടാം. ചാലുകളും ബണ്ടുകളും എടുത്തോ നിരപ്പായ സ്ഥലത്തോ കൃഷി ചെയ്യാം. തനിവിളയായി 60 ഃ 60 സെന്‍റീമീറ്റർ അകലത്തിലും ഇടവിളയായി 60 ഃ 30 സെന്‍റീമീറ്റർ അകലത്തിലും നടാം. ഒരു സെന്‍റിൽ 111 ചെടികൾ നടാം. രണ്ടരമാസത്തോടെ ആദ്യ വിളവെടുപ്പു നടത്താം. ശേഷം ഓരോ 45 ദിവസത്തിലും പുല്ലു മുറിക്കാം.

ഇനങ്ങൾ:

ഒരു ഹെക്ടറിൽ 400 ടണ്‍വരെ ഉത്പാദനശേഷിയുള്ള തമിഴ്നാട് കാർഷിക സർവകലാശാലയുടെ സിഒ-3, സിഒ-5 ഇനങ്ങൾ.

കേരള കാർഷിക സർവകലാശാലയുടെ സുപ്രിയ, സുഗുണ, സുസ്ഥിര എന്നിവയും മികച്ച വിളവു തരും.

ഒരു ചെടിയിൽ നിന്ന് അഞ്ചു കിലോ വരെ പുല്ലു ലഭിക്കും. ഒരു പശുവിന് ഒരു വർഷം മുഴുവൻ ആവശ്യമായ പുല്ലിനു ശാസ്ത്രീയ രീതിയിൽ രണ്ടര സെന്‍റിൽ തീറ്റപ്പുൽ കൃഷി ചെയ്താൽ മതിയാകും. ശരാശരി പരിചരണമുറകളും കാലാവസ്ഥയുമാണെങ്കിൽ അഞ്ചുസെന്‍റിലെ തീറ്റപ്പുൽകൃഷി ധാരാളം.

വളപ്രയോഗം: പത്തു സെന്‍റിലെ കൃഷിക്ക് 1000 കിലോ ചാണകമോ ജൈവവളമോ ആവശ്യമാണ്. 18 കിലോ യൂറിയ, 10 കിലോ രാജ്ഫോസ്, 3.5 കിലോ പൊട്ടാഷ് എന്നിവയും ചേർത്തു നിലമൊരുക്കാം. രാജ് ഫോസും പൊട്ടാഷും അടിവളമായും യൂറിയ തുല്യഭാഗങ്ങളാക്കി ഓരോ വിളവെടുപ്പിനു ശേഷവും അടിവളമായി നൽകണം.

തണലുള്ള സ്ഥലത്തിനു ഗിനിപ്പുല്ല്ഇനി നിങ്ങളുടേതു തണലുള്ള സ്ഥലമാണെങ്കിൽ ഗിനിപ്പുല്ലുകൃഷി ചെയ്യാം. കേരളത്തിലെ കാലാവസ്ഥയിൽ ഇടവിളയായി കൃഷി ചെയ്യാൻ അനുയോജ്യം. കാൽസ്യം ഓക്സലേറ്റിന്‍റെ അംശം വളരെക്കുറവുമാണ്. 14 ശതമാനത്തോളം പ്രോട്ടീനുണ്ട്.

നടീൽവസ്തു: വിത്തുകൾ, പുൽത്തട. 60 x 30 സെന്‍റീമീറ്റർ അകലത്തിലാണു നടേണ്ടത്. രണ്ടര മാസത്തിൽ അരയടി ഉയരത്തിൽ മുറിച്ചെടുക്കാം.

ഇനങ്ങൾ:

വിദേശ ഇനങ്ങളായ മാക്കുനി, ഹാമിൽ, റിവേഴസ് ഡെയിൽ ടിഡി50.

• കേരളകാർഷിക സർവകലാശാലയുടെ ഹരിത, മരതകം, ഹരിതശ്രീ. ഒരു ഹെക്ടറിൽ നിന്ന് 80-100 ടണ്‍ വിളവു ലഭിക്കും.

• തമിഴ്നാട് കാർഷിക സർവകലാശാലയുടെ ഹെക്ടറിന് 350 ടണ്‍ ഉത്പാദനമുള്ള Co(GG)3.
വളപ്രയോഗം: സങ്കരനേപ്പിയറിന്‍റെതുപോലെയുള്ള സംയോജിതവളപ്രയോഗരീതിയാണു നല്ല വിളവിന് അഭികാമ്യം. 10 സെന്‍റിന് 400 കിലോ ചാണകം അടിവളമായി നൽകാം. തൊഴുത്തു കഴുകിയ വെള്ളം, സീവേജ് തുടങ്ങിയവ ഉപയോഗിച്ചാൽ രാസവളപ്രയോഗം ഒഴിവാക്കാം.

മറ്റു പുല്ലിനങ്ങൾ

വെള്ളക്കെട്ടുള്ള സ്ഥലങ്ങൾക്ക് പാരപ്പുല്ല്, ജലസേചനമില്ലാത്ത നിലത്തിനു യോജിച്ച ഗാംബപുല്ല്, ഇടവിളയായും മിശ്രവിളയായും കൃഷിചെയ്യാൻ സാധിക്കുന്ന കോംഗോസിഗ്നൽ, കൊഴുക്കട്ടപ്പുല്ല്, ശർക്കരപ്പുല്ല്.

പയറുവർഗ വിളകൾ

പയറുവർഗ വിളകളിൽ 20-25 ശതമാനം വരെ അസംസ്കൃത പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മറ്റു പുല്ലുവർഗവിളകളുമായി ചേർത്തുകൊടുത്താൽ കാലിത്തീറ്റയുടെ ഗുണമേ· വർധിപ്പിക്കാം. ഇവ ശരീരഭാരത്തിന്‍റെ 1-2 ശതമാനമാണു നൽകേണ്ടത്.

ഇനങ്ങൾ:സ്റ്റൈലോ: കേരളത്തിലെ കാലാവസ്ഥയ്ക്കു യോജിച്ച ഇനമാണ് സ്റ്റൈലോ. തെങ്ങിൻതോപ്പുകളിൽ ഇടവിളയാക്കാം. കരീബിയൻ സ്റ്റൈലോ യും കുറ്റിസ്റ്റൈലോയുമാണ് പ്രചാരത്തിലുള്ളത്. വിത്തുവിതച്ചു നടുന്നതാണ് പ്രധാനരീതി. ഏക്കറിന് 600 ഗ്രാം വിത്തു മതിയാകും. വിത്തിനു കട്ടികൂടുതലായതിനാൽ 12 മണിക്കൂർ തണുത്ത വെള്ളത്തിൽ കുതിർത്ത ശേഷം നടണം. വിതച്ച് 3-4 മാസത്തിനുള്ളിൽ വിളവെടുക്കാം. പിന്നീട് ഓരോ 45 ദിവസത്തിനുശേഷവും വിളവെടുപ്പു തുടരാം. ഒരു വർഷം ഒരു ഹെക്ടറിൽ നിന്ന് 25-30 ടണ്‍ വരെ വിളവു ലഭിക്കും.

വൻപയർ: മറ്റൊരു കാലിത്തീറ്റ വിളയാണ് വൻപയർ. ഇടവിളയായും മിശ്രവിളയായും കൃഷിചെയ്യാം. തനിവിളയായി തരിശു നെൽപ്പാടങ്ങളിൽ അനുയോജ്യം. ചെടികൾ 50 ശതമാനം പുഷ്പിക്കുന്പോൾ വിളവെടുക്കാം. ഏകദേശം 45 ദിവസം മതിയാകുമിതിന്. ഒരു ഹെക്ടറിൽ നിന്ന് 30 ടണ്ണോളം കാലിത്തീറ്റ ലഭിക്കും.


ഇനങ്ങൾ:

കേരളകാർഷിക സർവകലാശാലയുടെ ഐശ്വര്യ. 18.5 ശതമാനം അസംസ്കൃത പ്രോട്ടീൻ ഈ ഇനത്തിലുണ്ട്.

കേരളത്തിലെ ഹൈറേഞ്ച് മേഖലകളിൽ മാത്രം വളരുന്ന കാലിത്തീറ്റ രാജ്ഞി ആൽഫാൽഫ (ലൂസേണ്‍) രാജാവ് ബെർസിം(ഈജിപ്ഷ്യൻ ക്ലോവർ).

ശരീരവളർച്ചയ്ക്കും പാലുത്പാദനത്തിനും സഹായിക്കുന്ന ഈ പയർവർഗവിളകൾ പച്ചപ്പുല്ലിനോടൊപ്പം നൽകിയാൽ സാന്ദ്രീകൃത തീറ്റയുടെ അളവു വളരെയധികം കുറയ്ക്കാം.

ധാന്യവർഗവിളകൾ

മക്കച്ചോളം, തീറ്റച്ചോളം, ബജ്റ എന്നിവ കേരളത്തിലെ കാലാവസ്ഥയ്ക്കു യോജിച്ച ധാന്യവിളകളാണ്. കൊയ്തൊഴിഞ്ഞ നെൽപാടങ്ങളിൽ മൂന്നാം വിളയായി കൃഷിചെയ്യാം. ഒരു ഹെക്ടറിൽ നിന്ന് 20 ടണ്ണോളം വിളവ് ഈ ഹ്രസ്വകാലവിളകൾ നൽകും.

മക്കച്ചോളംപശുക്കൾ വളരെയധികം ഇഷ്ടപ്പെടുന്ന ധാന്യവർഗവിളയാണു മക്കച്ചോളം. 32 കിലോഗ്രാം ഒരേക്കറിന് എന്ന അളവിൽ വിത്തുകൾ വിതക്കാം. 20 കിലോഗ്രാം, ഏക്കറിന് എന്ന തോതിൽ കുത്തിയിടാം. നട്ട് 60 ദിവസമാകുന്പോൾ വിളവെടുക്കാം.

ഇനങ്ങൾ: ആഫ്രിക്കൻ ടാൾ, ഡെക്കാൻ, ഗംഗാസഫേദ്, വിജയ് കോംപോസിറ്റ് എന്നിവ കേരളത്തിലെ കാലാവസ്ഥയ്ക്കു യോജിച്ച ഇനങ്ങളാണ്.

തീറ്റച്ചോളം

വരൾച്ചാബാധിത പ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിളയാണ് തീറ്റച്ചോളം. ഒരു തവണമാത്രം വിളവെടുക്കുന്ന ഖട20, ഖട3 എന്നിവയും ഒന്നിൽ കൂടുതൽ തവണ വിളവെടുക്കാൻ പറ്റുന്ന ഇഛഎട29, ഇഛ31, ഇീ27 തുടങ്ങിയ ഇനങ്ങളുമുണ്ട്.

തീറ്റച്ചോളം പുഷ്പിച്ചതിനുശേഷമേ കാലികൾക്ക് ആഹാരമായി നൽകാവൂ. രണ്ടു മാസം വരെ തണ്ടിലും ഇലകളിലും ഹൈഡ്രോസൈനിക് അമ്ലത്തിന്‍റെ അളവ് വളരെക്കുടുതലാണ്. അതിനാൽ ചെടികൾ 50 ശതമാനം പുഷ്പിക്കുന്ന അവസ്ഥയിലാണു വിളവെടുക്കേണ്ടത്.

ബജ്റമഴകുറഞ്ഞ പ്രദേശങ്ങൾക്ക് യോജിച്ച മറ്റൊരു വിളയാണ് ബജ്റ(കന്പം) പച്ചക്ക് കൊടുക്കാൻ സ്വാദിഷ്ഠമായ ഈ കാലിത്തീറ്റ നട്ട് 60-75 ദിവസമാകുന്പോൾ വിളവെടുക്കാം. വിത്തു വിതച്ചോ നുരിയിട്ടോ നടാവുന്നതാണ്. സിഒ- 8, ജയന്‍റ് ബജ്റ തുടങ്ങിയവ നല്ലയിനങ്ങളാണ്.

വൃക്ഷവർഗവിളകൾ : സുബാബുൾ, കള്ളിയാൻഡ്രഇപ്പോൾ പ്രചാരമേറിക്കൊണ്ടിരിക്കുന്നതും ലാഭകരമായി കൃഷിചെയ്യാൻ സാധിക്കുന്നവയുമാണ് വൃക്ഷവർഗവിളകൾ. ന്ധലെഗുമിനേസിയേ’ കുടുംബത്തിൽപ്പെട്ട പല വൃക്ഷങ്ങളും ഈ ഗണത്തിൽപ്പെടുന്നു. ഇവയുടെ ഇലകളിൽ 20 ശതമാനത്തിൽ കൂടുതൽ പ്രോട്ടീനുണ്ട്. കരോട്ടിൻ, വിറ്റാമിൻ-എ, ധാതുലവണങ്ങൾ എന്നിവയാലും സന്പുഷ്ടമാണ്. ഇവയിലെ ടാനിൻ, സാപ്പോണിൻ എന്നീ രാസഘടകങ്ങൾ അയവിറക്കുന്ന മൃഗങ്ങളുടെ പുളിപ്പിക്കൽ ക്ഷമത വർധിപ്പിക്കും. മീഥൈൻ വാതകത്തിന്‍റെ പുറന്തള്ളൽ ഒരു പരിധിവരെ കുറയ്ക്കുകയും ചെയ്യും.

ഇനങ്ങൾ: വിത്തുകളിലൂടെ പ്രജനനം നടത്തുന്ന സുബാബുൾ (പീലിവാക), മൃദുലമായ ഇലകളുള്ള കള്ളിവാക (കള്ളിയാൻഡ്ര), വേലിവാക (ഹെഡ്ജ് ലൂസേണ്‍) അഗസ്ത്യമുരിങ്ങ, മുരിങ്ങ, കന്പുകളിലൂടെ പ്രജനനം നടത്താവുന്ന ശീമക്കൊന്ന എന്നിവ വൃക്ഷവർഗ വിളകൾക്ക് ഉദാഹരണമാണ്.

സുബാബുളിൽ മൈമോസിൻ എന്ന രാസഘടകം അടങ്ങിയിരിക്കുന്നതിനാൽ തീറ്റയുടെ 10 ശതമാനത്തിൽ താഴെവേണം ഇവ ഉൾപ്പെടുത്താൻ. എന്നാൽ വേലിവാക, കള്ളിവാക എന്നീ വൃക്ഷങ്ങളുടെ ഇലകളിൽ ഈ രാസഘടകമില്ല.

മുരിങ്ങ: നല്ല കാലിത്തീറ്റ

ഇന്ന് വളരെയധികം പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു വൃക്ഷമാണ് മുരിങ്ങ. മൃഗങ്ങൾ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഇവയുടെ ഇലകൾ ഉൗർജം, ധാതുലവണങ്ങൾ (കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം) വിറ്റാമിനുകൾ (എ, ഇ, ബി, സി) കരോട്ടിനോയിഡുകൾ, അമിനോ അമ്ലങ്ങൾ എന്നിവയാൽ സന്പുഷ്ടമാണ്. പാലിലെ കൊഴുപ്പ് വർധിപ്പിക്കുന്നതിനും ഗർഭധാരണശേഷി കൂട്ടുന്നതിനുമെല്ലാം മറ്റു വിളകളോടൊപ്പം മുരിങ്ങയിലകൂടി ചേർത്തു കൊടുക്കുന്നത് ഉത്തമമാണ്.

സൈലേജും ഹേയും

അധികം വരുന്ന കാലിത്തീറ്റ വിളകളെ സൈലേജും ഹേയുമാക്കി സൂക്ഷിച്ചു വയ്ക്കാം. കൂടുതൽ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ വിളകളാണ് സൈലേജ് നിർമാണത്തിന് ഉത്തമം.

വായൂസഞ്ചാരമില്ലാതെ അടച്ചുകെട്ടി തീറ്റപ്പുല്ലുകൾ പുളിപ്പിച്ച് അവയുടെ ഗുണമേ· വർധിപ്പിക്കുന്ന രീതിയാണ് സൈലേജ് നിർമാണം. വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാൻ ഇതുമൂലം സാധിക്കും. പച്ചപ്പുല്ലുകൾ വെയിലത്ത് ഉണക്കി ഗുണമേ· നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതാണു ഹേ. കാലിത്തീറ്റയ്ക്ക് ക്ഷാമമുണ്ടാകുന്ന വേനൽക്കാലത്ത് ഉപയോഗിക്കാൻ പറ്റിയവയാണ് ഇവ.

ഉത്പാദനക്ഷമതയും ഗുണമേ·യുമുള്ള ഇനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്താൽ തീറ്റപ്പുൽ ക്ഷാമം പരിഹരിക്കാൻ സാധിക്കും. വർഷം മുഴുവൻ തീറ്റപ്പുൽ ലഭ്യത ഉറപ്പുവരുത്തി, എല്ലാത്തരം വിളകളും കാലിത്തീ റ്റയിൽ ഉൾപ്പെടുത്തണം. ഇതുവഴി കാലിത്തീറ്റ ചെലവു ഗണ്യമായി കുറയ്ക്കാനാകും. കന്നുകാലികളുടെ ഉത്പാദനക്ഷമതയും വർധിക്കും. ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിൽ തീറ്റപ്പുൽകൃഷിക്ക് വലിയ സ്ഥാനമാണുള്ളത്.

വിത്തുകൾ വാങ്ങാം

കേരള കന്നുകാലി വികസന ബോർഡിന്‍റെ പാലക്കാട് ധോണിഫാമിലെ സീഡ് യൂണിറ്റിൽ തീറ്റപ്പുൽ, ധാന്യവിത്തുകൾ, തണ്ടുകൾ എന്നിവ ലഭ്യമാണ്. തീറ്റപ്പുൽ വിത്തുകളായ ഗിനിപ്പുല്ല് (400 രൂപ /കിലോ ഗ്രാം) മക്കച്ചോളം, മണിചോളം (75 രൂപ/കിലോ ഗ്രാം), മണിച്ചോളം (COFS- 450 രൂപ/കിലോ), ഫോഡർ പയർ (120/കിലോ), സ്റ്റൈലോ ഹമാറ്റ ( 125 /കിലോ), സൈറ്റലോ സ്കാബ്ര (300 രൂപ/കിലോ) കാലിത്തീറ്റ മരമായ സുബാബുൾ (200 രൂപ /കിലോ), പുൽതൈകളായ സി.ഒ-3,4 (75 പൈസ ഒരു കടയ്ക്ക്) സിഒ-5 (ഒരു രൂപ ഒരു കടയ്ക്ക്) എന്നിവ ലഭിക്കും. അസോള, മണ്ണിരകന്പോസ്റ്റ്, ജൈവവളം എന്നിവയും വാങ്ങാം. വിത്തുകൾ കൊറിയർ വഴി അയച്ചു തരും.
വിളിക്കേണ്ട നന്പർ: 9048702812, 8304978251.

ഡോ. ബിനി കെ, ഡോ. ദേവി
(അസിസ്റ്റന്‍റ് പ്രഫസേഴ്സ്, കെവികെ, കോട്ടയം)
ഡോ. ബിനി കെ- 9496794723
ഡോ. ദേവി- 94478 62562


ഡോ. ഗായത്രി ജി.
(അസിസ്റ്റന്‍റ് പ്രഫസർ, കോളജ് ഓഫ് അഗ്രിക്കൾച്ചർ, വെള്ളായണി)
ഡോ. ഗായത്രി ജി. - 95442 67233.