ഹൈബ്രിഡ് ന്യൂജെന്‍ തായ്‌വാന്‍ പിങ്ക് പേര
ഹൈബ്രിഡ് ന്യൂജെന്‍ തായ്‌വാന്‍ പിങ്ക് പേര
Wednesday, March 24, 2021 3:32 PM IST
തായ്‌വാന്‍ പിങ്ക് പേരയുടെ ക്ലോണ്‍ ചെയത് ഉത്പാദിപ്പിച്ച തൈകള്‍ കേരളത്തിലും. പതിനൊന്നാം മാസം മുതല്‍ കായ്ച്ചുതുടങ്ങുന്ന ഇനമാണിത്. ഒരു പഴത്തിനു ശരാശരി അരക്കിലോ തൂക്കമുണ്ടാകും. ഒരേക്കറില്‍ എട്ടടി അകലത്തില്‍ 600 ചെടികള്‍ വരെ തനിവിളയായി കൃഷി ചെയ്യാം. ഏറ്റവും കൂടിയ പ്രതിരോധ ശേഷിയുള്ള ഇനമാണ് തായ്‌വാന്‍പിങ്ക് പേര. രുചിയിലും ഗുണത്തിലും മികച്ചത്. സാധാരണ പേരയ്ക്കയെ അപേക്ഷിച്ച് കുരുകുറവും ഉള്ളവയ്ക്ക് കടുപ്പക്കുറവുമാണ്. രക്തസമ്മര്‍ദ്ദം, ഡയബറ്റിക്, ഉദരരോഗങ്ങള്‍ എന്നിവയ്ക്ക് പേരയ്ക്ക നല്ലതാണ്. അമിത ശരീരഭാരം കുറയ്ക്കുന്നതിനും അത്യുത്തമം.

വിളവെടുത്ത് 10 ദിവസം വരെ ഷെല്‍ഫ് ലൈഫുണ്ട്. ആയാസ രഹിതമാണ് പരിപാലനം. ഒരു ചെടിയില്‍ നിന്ന് ഒന്നാം വര്‍ഷം 10-15 കിലോ ആദായം ലഭിക്കും. രണ്ടാം വര്‍ഷം 20- 25 കിലോയും മൂന്നാം വര്‍ഷം മുതല്‍ 25- 30 കിലോയും കായകള്‍ ഉണ്ടാകും. എട്ടുവര്‍ഷം തുടര്‍ച്ചയായി ആദായം ലഭിക്കും. ചെറിയ പരിപാലന രീതിയിലൂടെ ജൈവരീതിയിലും കൃഷി ചെയ്യാവുന്നത്. അല്പം പോലും വേസ്റ്റില്ലാത്ത ചുരുക്കം ചില പഴങ്ങളിലൊന്നാണ് പേരയ്ക്ക. തൈ ഒന്നിന് 120 രൂപയാണ് വില. ഒരു കിലോ പഴത്തിന് നിലവില്‍ 100- 120 രൂപ മാര്‍ക്കറ്റ് വിലയുണ്ട്.

ഹൈബ്രിഡ് പേര: കൃഷിരീതി

രണ്ടടി സമചതുരത്തില്‍ കുഴിയെടു ത്ത് അതില്‍ 200 ഗ്രാം കുമ്മായം വിതറി ഒരാഴ്ചയിടുക. അടിവളമായി രണ്ടര കിലോ ചാണകപ്പൊടി, 250 ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 250 ഗ്രാം കടല പിണ്ണാക്ക്, 100 ഗ്രാം െ്രെടക്കോ ഡര്‍മ, 100 ഗ്രാം സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ് എന്നിവ മണ്ണുമായി കൂട്ടി കലര്‍ത്തി കുഴിയില്‍ നിറച്ച് നനച്ചിടുക. രണ്ടാഴ്ചയ്ക്കു ശേഷം തൈകള്‍ നടാം. നട്ടതിനു ശേഷം 100 ഗ്രാം സ്യൂഡോമോണസ് ഇലകളിലും ചുവട്ടിലും ഇട്ടു കൊടുക്കുക. വേനല്‍ കാലത്ത് നനയ്ക്കുന്നത് നല്ലത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ ഡ്രിപ്പ് ഇറിഗേഷന്‍ രീതി അവലംബിക്കാം.


ചെടിക്ക് ഒന്നരയടി ഉയരമാകു മ്പോള്‍ കമ്പുകള്‍ പ്രൂണ്‍ ചെയ്യണം. ആദ്യകാലങ്ങളില്‍ ഉണ്ടാകുന്ന പൂക്കള്‍ നുള്ളിക്കളയണം. നാലു മാസം മുതല്‍ ആറു മാസത്തിലൊരിക്കല്‍ പ്രൂണിംഗ് നിര്‍ബന്ധ മായും ചെയ്യണം. ഉണ്ടാകുന്ന കായ്കളുടെ എണ്ണം ചെടിയുടെ ആരോഗ്യത്തിനനുസരിച്ച് നിയന്ത്രിക്കണം. 10 മില്ലിലിറ്റര്‍ വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടിയുടെ ഫലങ്ങളില്‍ ഉള്‍പ്പെടെ മൂന്നു മാസത്തിലൊരിക്കല്‍ സ്‌പ്രേ ചെയ്യണം. അതോ ടൊപ്പം മൂന്നു മാസത്തിലൊരിക്കല്‍ ജീവാമൃതം കൊടുക്കുന്നത് നല്ലത്. ഏപ്രില്‍ മാസത്തില്‍ എണ്ണയെടുക്കാത്ത തമിഴ് നാട്ടിലുണ്ടാകുന്ന വേപ്പിന്‍കുരു ചതച്ചത് 200 ഗ്രാം മുതല്‍ ചെടിയുടെ വളര്‍ച്ചയനുസരിച്ച് ഇട്ടു കൊടുക്കാം. മേയ് മാസം 100 ഗ്രാം തുരിശ് ചുവട്ടിലിടുന്നത് നല്ലതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും തൈകള്‍ക്കും
Jojo J Vellukunnel, Erayilkadavu, Kottayam 686001
Mob: 8590508915, Off:0481 2302061
Email: [email protected]