Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ...
അദ്ഭുത ഔഷധി: നയന്‍താര
മുയലിനു കടിയേറ്റാല്‍
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക...
ആടു നല്കുന്നു, ആദായവും ആനന്ദവും
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക...
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്...
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
Previous
Next
Karshakan
ജലമാണ് ജീവന്, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്കാരങ്ങളുടെ ഉത്ഭവം തന്നെ കുടിനീരുമായി ബന്ധപ്പെട്ടായിരുന്നു. കാര്‍ഷിക വിളകളെ സംരക്ഷിക്കാന്‍ വെള്ളം ആവശ്യമായി വന്നപ്പോള്‍ ചെടികള്‍ക്ക് കൃത്രിമമായി വെള്ളമെത്തിച്ചുള്ള ജലസേചനവും ആരംഭിച്ചു. കാര്‍ഷികാവശ്യങ്ങള്‍ക്ക് ആഴങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്കു ജലമെത്തിക്കാന്‍ പരമ്പരാഗത ജലോധാരണ മാര്‍ഗങ്ങള്‍ തേടുകയായിരുന്നു അടുത്ത പടി. എന്നാല്‍ കൃഷി തീവ്രമായതോടെ നദീതീരങ്ങളില്‍ നിന്നു കരഭൂമിയിലേക്കു കൃഷി വ്യാപിച്ചു. ജലസേചനത്തിന് മനുഷ്യന്റെ കായികാധ്വാനം പോരാതെ വന്നതാണ് ആധുനിക പമ്പുസെറ്റുകളുടെ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്.
ഡെനിസ് പാപ്പിനും സെന്ട്രീഫ്യൂഗല് പമ്പും
1687- ല്‍ ഫ്രാന്‍സില്‍ ജനിച്ച ഡെനിസ് പാപ്പിനാണ് അപകേന്ദ്ര പമ്പുകളുടെ ശില്പി. ഇന്ന് ജലസേചന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 80 ശതമാനം പമ്പുകളും അപകേന്ദ്ര ശക്തിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വിവിധ തരത്തിലും കുതിരശക്തിയിലുമുള്ള പമ്പുസെറ്റുകള്‍ നിലവിലുണ്ട്. ഓരോ കൃഷി ആവശ്യങ്ങള്‍ക്കുമുള്ള പമ്പുസെറ്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.
1. ജലസേചനം നടത്തേണ്ട സ്ഥലത്തിന്റെ വിസ്തൃതിയും ജലസ്രോതസിന്റെ കാര്യക്ഷമതയും
2. വിളകളുടെ തരം, ജലസേചനത്തിന്റെ കൃത്യമായ ഇടവേള
3. മണ്ണിന്റെ ഘടനയും സ്വഭാവവും
4. സ്ഥലത്തിന്റെ ചരിവ്
5. കാലാവസ്ഥാ ഘടകങ്ങള്‍
ഇതില്‍തന്നെ ആദ്യത്തെ മൂന്നു ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് 90 ശതമാനം ജലസേചന പമ്പുസെറ്റുകളുടെയും തെരഞ്ഞെടുപ്പ് നടത്തുക.
70 ശതമാനം അശാസ്ത്രീയ തെരഞ്ഞെടുക്കല്‍
കാര്‍ഷികാവശ്യങ്ങള്‍ക്കു പമ്പുസെറ്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം അതി ന്റെ പ്രാരംഭ മുതല്‍ മുടക്കും പമ്പിന്റെ ഗുണനിലവാര മാനദണ്ഡങ്ങളുമാണ്. പൊതുവേ കാര്‍ഷികാവശ്യങ്ങള്‍ ക്കു സ്ഥാപിച്ചിരിക്കുന്ന പമ്പുസെറ്റുകളില്‍ 70 ശതമാനത്തോളം അശാസ്ത്രീയമായി തെരഞ്ഞെടുത്തിട്ടുള്ളവയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതു കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക, ഊര്ജനഷ്ടങ്ങളുണ്ടാക്കുന്നു.
നാലുതരം പമ്പുസെറ്റുകള്‍
കാര്‍ഷിക പമ്പുസെറ്റുകളെ വളരെ വിപുലമായ രീതിയില്‍ വര്‍ഗീകരിച്ചിട്ടുണ്ടെങ്കിലും കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ പരിഗണിച്ച് നാലായി തരംതിരിക്കാം. അപകേന്ദ്ര പമ്പുകള്‍, പിസ്റ്റണ്‍ പമ്പുകള്‍, പ്രൊപ്പല്ലര്‍ പമ്പുകള്‍, ജെറ്റ് പമ്പുകള്‍ . ഇതില്‍ തന്നെ ജലസ്രോതസില്‍ നിന്നു ജലം എത്തിക്കേണ്ട ഉയരം അടിസ്ഥാനപ്പെടുത്തി വീണ്ടും മൂന്നായി തിരിക്കാം.
1. പത്തു മീറ്ററില്‍ താഴെ മാത്രം ജലം ഉയര്‍ത്തുന്ന പമ്പുസെറ്റുകള്‍.
2. പത്തു മുതല്‍ 25 മീറ്റര്‍ വരെ ജലം ഉയര്‍ത്തുന്ന പമ്പുസെറ്റുകള്‍.
3. 25 മീറ്റര്‍ മുതല്‍ മുകളിലേക്കു ജലം എത്തിക്കേണ്ട പമ്പുസെറ്റുകള്‍.
സ്ഥല വിസ്തൃതി അടിസ്ഥാനപ്പെടുത്തി പമ്പുസെറ്റുകളെ വീണ്ടും തരംതിരിക്കാവുന്നതാണ്.
1. ഒരേക്കറില്‍ താഴെ മാത്രം ജലസേചനത്തിനുള്ള പമ്പുസെറ്റുകള്‍.
2. ഒന്നു മുതല്‍ അഞ്ചേക്കര്‍ വരെ ജലസേചനത്തിനുള്ളവ.
3. അഞ്ചേക്കറിനു മുകളില്‍ ജലസേചനം നടത്തുമ്പോള്‍ തെരഞ്ഞെടുക്കേണ്ടവ.
ഒരേക്കര്‍ കൃഷിസ്ഥലത്തെ പമ്പ്
ഒരേക്കര്‍ കൃഷിസ്ഥലമുളളതും ജലസ്രോതസിന്റെ സ്ഥിര ജലനിരപ്പ് ഭൂ നിരപ്പില്‍ നിന്നു താഴേക്ക് ഏഴു മീറ്ററും, ഭൂനിരപ്പില്‍ നിന്നു മുകളിലേക്ക് 10 മീറ്റര്‍ വരെയുമായാല് (ആകെ 7+ 10 = 17 മീറ്റര്‍) 1.5 കുതിരശക്തിയുള്ള സിംഗിള്‍ ഫേസ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന അപകേന്ദ്ര പമ്പ് മതിയാകും. ഇത്തരം പമ്പുകള്‍ കിണറുകളുടെ കരയില്‍ നിരപ്പായ തറയില്‍ സ്ഥാപിക്കാം. പമ്പും, മോട്ടോറും മഴ നനയാത്ത രീതിയില്‍ സംരക്ഷിക്കണമെന്നു മാത്രം. കിണറിനുള്ളില്‍ നി ന്നു ഭൂനിരപ്പിലേക്കു ജലം വലിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന കുഴലിന്റെ നീളം 7.5 മീറ്ററില്‍ കൂടാന്‍ പാടില്ലെന്ന താണ് ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേ ണ്ട കാര്യം.
ഏറ്റവും ലളിതവും ചെലവു കുറഞ്ഞതുമായ ഇത്തരം പമ്പു സെറ്റിന്റെ പ്രധാന ഭാഗങ്ങള്‍ പമ്പ് സെറ്റ് (മോട്ടറും പമ്പും ചേര്‍ന്നത്), സ്റ്റാര്‍ട്ടര്‍ സ്വിച്ച്, സക്ഷന്‍ പൈപ്പ്, ഫുട്ട് വാല്‍വ്, ഡെ ലിവറി പൈപ്പ് - എന്നിവയാണ്. കൂ ടാതെ ചില അവസരങ്ങളില്‍ സംഭരണ ടാങ്കും മറ്റു ജലസേചന ഉപാധികളും ഫെര്ട്ടിഗേഷന് സംവിധാനങ്ങളും ഇതില്‍പ്പെടും. പമ്പുസെറ്റുകള്‍ സ്ഥാപിക്കുന്ന ജലസ്രോതസുകള്‍ക്ക് വേനല്‍ക്കാലങ്ങളില്‍ ദിവസവും കുറഞ്ഞത് 5000 ലിറ്ററെങ്കിലും ജലം ലഭ്യമാക്കാന്‍ ശേഷിയുണ്ടാകണം. കൂടാ തെ ദിവസവും ഒരു പ്രാവശ്യം കൊ ണ്ടു പമ്പിംഗ് പൂര്‍ത്തിയാക്കാതെ രണ്ടോ, മൂന്നോ തവണയായി പമ്പിംഗ് നടത്തിയാല്‍ കിണറുകളില്‍ വെള്ളം ഊറി നിറയാനുള്ള അവസരമുണ്ടാകും. എന്നാല്‍ ടെറസിലും വീട്ടുമുറ്റത്തും മാത്രം ഒതുങ്ങി നില്ക്കുന്ന 10 സെന്റില്‍ താഴെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 0.5 കുതിരശക്തിയുള്ള 'മിനി' പമ്പുസെറ്റുകള്‍ മതിയാകും. വീട്ടുവളപ്പില്‍ ഇത്തരം ജലസേചനത്തിനു കണിക ജലസേചനമോ, മൈക്രോസ്പ്രിംഗ്ളര്‍ രീതികളോ തെരഞ്ഞെടുക്കാം.
ഒരേക്കറിനു മുകളിലെ പമ്പ്
കൃഷിസ്ഥല വിസ്തൃതി ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെയാണെങ്കില്‍ രണ്ടു മുതല്‍ ഏഴു വരെ കുതിരശക്തി യുള്ള പമ്പുസെറ്റുകള്‍ വേണ്ടി വരും. എന്നാല്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ രണ്ടു പമ്പുസെറ്റുകള്‍ സ്ഥാപിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ മാറി മാറി പ്രവര്‍ത്തിപ്പിക്കുന്ന രീതി യും അനുവര്‍ത്തിക്കാവുന്നതാണ്. കാര്‍ഷികാവശ്യങ്ങള്‍ക്കു കൂടുതലായി ജലം വേണ്ടിവരുമ്പോള്‍ ജലലഭ്യത കൂടുതലുള്ള കിണറുകളെ യോ, കുളങ്ങളെയോ ആശ്രയിക്കേണ്ടി വരും. ജലസ്രോതസില്‍ നിന്നു കൃഷിയിടം വരെയുള്ള ഉയരം 18 മീറ്റര്‍ വരെയാണെങ്കില്‍ ഒരു ഇമ്പല്ലര്‍ മാത്രമുള്ള അപകേന്ദ്ര പമ്പു മതിയാകും. എന്നാ ല്‍ സക്ഷന്‍ ഉയരം 7.5 മീറ്ററും ഡെലിവറി ഉയരം 20 മീറ്ററുമാണെങ്കില്‍ പ്ര ത്യേക തരം ഇമ്പല്ലറോടു കൂടിയ അപകേന്ദ്ര പമ്പുകളാണു വേണ്ടത്.
20 മീറ്ററില്‍ കൂടുതല്‍ ഉയരങ്ങളിലേക്കു ജലം എത്തിക്കേണ്ടി വരുമ്പോള്‍ ഒന്നിലധികം ഇമ്പല്ലറുകളുള്ള സ്റ്റേജ് പമ്പുകള്‍ സ്ഥാപിക്കണം. ഇമ്പല്ലറുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ജലം ഉയര് ത്താനുള്ള പമ്പിന്റെ ശേഷിയും പമ്പിന്റെ കുതിരശക്തിയും കൂടുന്നു. രണ്ടു കുതിരശക്തിക്കു മുകളില്‍ വരുന്ന പമ്പുസെറ്റുകള്‍ക്ക് മൂന്നു ഫേസ് വൈദ്യുതിയും അനുബന്ധ ക ണക്ഷനുകളും ആവശ്യമാണ്. മേല്‍ പ്പറഞ്ഞ രണ്ടു വിഭാഗം പമ്പുസെറ്റുകളിലും മോട്ടറും പമ്പും ഭൂനിരപ്പിലോ, കിണറിനുള്ളില്‍ വെള്ളത്തിനു മുകളില്‍ അനുയോജ്യമായ ഉറപ്പുള്ള പ്രതലങ്ങളിലോ ആണ് സ്ഥാപിക്കുന്നത്.
എന്നാല്‍ എളുപ്പത്തില്‍ സ്ഥാപിക്കാവുന്നതും വെളളത്തില്‍ പൂര്‍ണമായും മുങ്ങിയിരിക്കത്തക്ക വിധത്തി ലുമുള്ള സബ്മേര്‍സിബിള്‍ പമ്പുസെറ്റുകളും വിവിധ പമ്പുസെറ്റ് നിര്‍മാതാക്കള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. വെള്ളം കടക്കാത്ത വിധം പ്രത്യേക ലോഹ കവചങ്ങള്ക്കുള്ളിലാണ് ഈ പമ്പു സെറ്റു സ്ഥിതി ചെയ്യുന്നത്. അര കുതി ര ശക്തി മുതല്‍ മുകളിലേക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാവുന്ന ഇത്തരം പമ്പു സെറ്റുകള്‍ക്കു പൊതു വെ ഉയര്‍ന്ന വില നല്‍കേണ്ടി വരും. സബ്മെഴ്സിബിള്‍ പമ്പുസെറ്റുകള്‍ ക്കു മറ്റു പമ്പുസെറ്റുകളെ അപേക്ഷിച്ച് പ്രവര്‍ത്തന ആയുസ് കുറവാണ്.
അഞ്ചേക്കറിനു മുകളില്‍
അഞ്ചേക്കറിനു മുകളില്‍ വരുന്ന കൃഷി സ്ഥലങ്ങളില്‍ ശക്തി കൂടിയ പമ്പുസെറ്റുകളാണു വേണ്ടത്. ഇവിടെ ജലസേചനത്തിനു വേണ്ടി കുളങ്ങളെയോ, തോട്, പുഴ എന്നീ പൊതു ജല സ്രോതസുകളേയോ ആശ്രയിക്കുന്നതാണ് ഉചിതം. കൃഷി സ്ഥലങ്ങളില്‍ സ്പ്രിംഗ്ളര്‍ ജലസേചന രീതിയാണു നടപ്പാക്കുന്നതെങ്കില്‍ ജലസേചനത്തിനാവശ്യമായ പൈപ്പുലൈനും സ്പ്രിംഗ്ളര്‍ സംയോജന സംവിധാനങ്ങളും മണ്ണിനടിയില്‍ സ്ഥാപിച്ചാല്‍ ജലസേചനം എളുപ്പമാക്കാം. കണിക ജലസേചനം നടപ്പാക്കുന്ന അവസരങ്ങളില്‍ ഓവര്‍ഹെഡ് ടാങ്കുകളില്‍ ജലം ശേഖരിച്ച് അവിടെ നിന്നു ജലസേചനം നടത്താം.
ജലസേചനം വിളകളുടെ തരമനുസരിച്ച്
അഞ്ചേക്കറിനു മുകളില്‍ ജലസേചനം നടത്തേണ്ട അവസരത്തില്‍ കൃഷി സ്ഥലം പല മേഖലകളായി തിരിച്ച് ഘട്ടം ഘട്ടമായി ജലസേചനം നടത്താവുന്നതാണ്. ഇവിടെയും വിളകളുടെ തരമനുസരിച്ചു വേണം ജലസേചന രീതി വിഭാവനം ചെയ്യേണ്ടത്. പുല്‍കൃഷിക്കു വേണ്ട രീതിയായിരിക്കില്ല പൂ കൃഷിക്കു വേണ്ടതെന്നു മനസിലാക്കുക. കണിക ജലസേചനം അഥവാ തുളളിനന തെങ്ങിനും, പഴവര്‍ഗ വിളകള്‍ക്കും, പച്ചക്കറികള്‍ക്കും കൃത്യമായ അകലം പാലിച്ച് നട്ടുപിടിപ്പിച്ചിട്ടുള്ള വിളകള്‍ക്കും അനുയോജ്യമാണ്. എന്നാല്‍ ചീര പോലുള്ള ഇലക്കറികള്‍ക്ക് മൈക്രോ സ്പ്രിംഗ്ളര്‍ ജലസേചനമാണ് ഉചിതം.
കാലിത്തീറ്റ വിളകള്‍ക്കും, പുല്‍കൃഷിക്കും ശക്തി കൂടിയ സ്പ്രിംഗ്ളര്‍ തെരഞ്ഞെടുക്കാം. വിശാലമായ കൃഷിയിടങ്ങളില്‍ ജലസേചനം നടപ്പാക്കുമ്പോഴും പമ്പുസെറ്റുകള്‍ തെരഞ്ഞെടുക്കുമ്പോഴും സ്ഥലത്തിന്റെ കൃത്യമായ അളവ്, കാര്‍ഷിക വിളകള്‍ക്കു വേണ്ട സ്ഥലലഭ്യത എന്നിവ മുന്‍കൂട്ടി തയാറാക്കണം. നടപ്പാത, ജലസേചന പൈപ്പുലൈന്‍ എന്നിവയുടെ സ്ഥാനം മുന്‍കൂട്ടി തിട്ടപ്പെടുത്തി കൃത്യമായ ലേഔട്ട് തയാറാക്കണം. തുടര്‍ന്ന് ജലസേചനത്തിന് ആവശ്യമായ ജലത്തിന്റെ അളവ് ജലസ്രോതസിലെ ജലലഭ്യത എന്നിവ മനസിലാക്കി അനുയോജ്യമായ പമ്പുസെറ്റുകള്‍ തെരഞ്ഞെടുക്കുക. വേനല്‍ക്കാലങ്ങളില്‍ പരമാവധി ലഭ്യമാകുന്ന വെള്ളത്തിന്റെ അളവ് നോക്കിയാകണം പമ്പുസെറ്റ് തെരഞ്ഞെടുക്കാനും ജലസേചന പദ്ധതികളുടെ റിപ്പോര്‍ട്ട് തയാറാക്കാനും.
ഓരോ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ നിരവധി പമ്പുസെറ്റുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും കൃത്യമായ ജലസേചന - ജലവിനിയോഗ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം പമ്പുസെറ്റുകളുടെ തെരഞ്ഞെടുപ്പ് നടത്താന്‍.
കൃത്യമായ തെരഞ്ഞെടുക്കലിനും, കുറ്റമറ്റ രീതിയില്‍ സ്ഥാപിക്കുന്നതിനും കാര്‍ഷിക എന്‍ജിനീയര്‍മാരുടെ സേവനം തേടാവുന്നതാണ്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ശരിയായ പമ്പുസെറ്റുകള്‍ സ്ഥാപിച്ചാല്‍ അനാവശ്യമായ സാമ്പത്തിക നഷ്ടം ഒഴിവാക്കാം.
കെ.എസ്. ഉദയകുമാര്‍
അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയര്‍, കെഎല്‍ഡി ബോര്‍ഡ്, പട്ടം, തിരുവനന്തപുരം
ഫോണ്‍: -94474 52227.
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ്ധിക്കാന്‍
പാശ്ചാത്യരാജ്യങ്ങളില്‍ ഒരു വലിയ വ്യവസായ സംരംഭമാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്കരിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കുന്ന
അദ്ഭുത ഔഷധി: നയന്‍താര
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര് നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേ
മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല് ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹ
ആടു നല്കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന് ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം.
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക്കോ' ഫാമിനെ
തലശേരിക്കടുത്തു കടവത്തൂര്‍ പുല്ലൂക്കരയിലെ ഇസ്ഹാഖിന്റെ 'മില്‍ക്കോ' ഡയറിഫാം ഒരു മാതൃകയാണ്. ഒരു സംരംഭം എങ്ങനെയായിരിക്കണമെന
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്റതാക്കാം
മനുഷ്യനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് മണ്ണിലുണ്ടാകുന്ന വിളകളിലൂടെയാണ്. മണ്ണ് ആരോഗ്യമുള്ളതായാല്‍ അവിടെ ഉത്പാ ദിപ്പിക്കപ
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരേ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോധ ഇനങ്ങള്‍
കനക്കുന്ന വേനലും, മാറേണ്ട നന രീതികളും
സംസ്ഥാനത്തെ അന്തരീക്ഷ താപനില അസാധാരണമാം വിധം വര്‍ധിക്കുകയാണ്. താപനില 40 ഡിഗ്രിയിലെത്തുകയും വേനല്‍മഴ ശു ഷ്കിക്കുകയും ചെയ
ഒരിക്കല്‍ നിറച്ചാല്‍ രണ്ടാഴ്ച നനയ്ക്കാം
ഒരിക്കല്‍ ജലംനിറച്ചാല് രണ്ടാഴ്ച നനയ്ക്കാവുന്ന തിരിനന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ബിജു ജലാല്‍ എന്ന കര്ഷകന്. ഉറുമ
എരുമ വളര്‍ത്തുന്നോ, ഇവ ശ്രദ്ധിക്കൂ...
മാംസത്തിനായി പോത്തിനെ വളര്‍ത്തുന്നതുപോലെ പാലിനും കിടാക്കളെ ലഭിക്കുന്നതിനുമായി എരുമവളര്ത്തുന്ന കര്‍ഷകരും കേരളത്തില്‍ ധാര
ചെമ്മീന്‍ വൈറസിനെ തടയാന്‍ കരിമീന്‍ വിത്തുത്പാദനം
കണ്ണൂര്‍ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ മത്സ്യകൃഷി വ്യത്യസ്തമാണ്. വൈവിധ്യവത്കരണത്തിലൂടെ ചെമ്മീന്പാടത്തു നിന്ന് എങ്ങനെ
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,

യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
Latest News
ആഴക്കടൽ മത്സ്യബന്ധന വിവാദം പ്രതിപക്ഷ ഗൂഡാലോചന: മുഖ്യമന്ത്രി പിണറായി വിജയൻ
സൗദിയില്‍ വാഹനാപകടം; മലയാളി നഴ്സുമാര്‍ മരിച്ചു
ബിജെപിയോട് കൂട്ടുകൂടേണ്ടി വന്നാല്‍ ലീഗ് പിരിച്ചുവിടുന്നതാണ് നല്ലത്: എം.കെ. മുനീര്‍
ഇത്രതവണമല്സരിച്ചവര് മാറണമെന്ന തീരുമാനം എടുത്തിട്ടില്ല: മന്ത്രി എ.കെ. ശശീന്ദ്രന്
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top