പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു, അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ല, ശരീരതൂക്കം കൂടുന്നതനുസരിച്ച് ആദായം വര്‍ധിക്കുന്നു, പരിമിത സൗകര്യങ്ങളില്‍ വളര്‍ത്താം, തീറ്റച്ചെലവ് ഉള്‍പ്പെടെയുള്ള പരിപാലനച്ചെലവു കുറവ്, ഒന്നൊന്നര വര്‍ഷ ത്തിനകം ആദായം ലഭിക്കുന്നു, കാര്യമായ രോഗബാധയില്ല, വലിയ അധ്വാനം ആവശ്യമില്ല തുടങ്ങി പോത്തു വളര്‍ത്തലിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

വിപണി സാധ്യത

കേരളത്തില്‍ പോത്തുമാംസത്തിനു വലിയ വിപ ണിയുണ്ട്. എന്നാല്‍ ആഭ്യന്തരഉത്പാദനവും ആവശ്യകതയും തമ്മില്‍ വലിയ അന്തര മാണുള്ളത്. മാംസാവശ്യത്തിനുള്ള ഉരുക്ക ളില്‍ ഏറിയ പങ്കുമെത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ജനസംഖ്യയുടെ വലി യൊരുശതമാനം മാംസാ ഹാരപ്രിയരായ നമ്മുടെ സംസ്ഥാനത്ത് മാംസോത്

പാദനത്തിനായി വാണിജ്യാടിസ്ഥാ നത്തിലുള്ള പോത്തുവളര്‍ത്തല്‍ സംരം ഭങ്ങള്‍ക്ക് മികച്ച സാധ്യതയാണുള്ളത്.

പോത്തിന്‍കുട്ടികളെ തെരഞ്ഞെടുക്കുമ്പോള്‍

1. അഞ്ചാറു മാസം പ്രായമുള്ള ആരോ ഗ്യമുള്ള നല്ലയിനം കിടാക്കളായിരിക്കണം.
2. മുറയെയോ, ഇവയുടെ സങ്കര യിന ത്തെയോ (അപ്‌ഗ്രേഡഡ് മുറ) വളര്‍ ത്താനായി തെരഞ്ഞെടുക്കാം.
3. നല്ല പോത്തിന്‍ കിടാങ്ങള്‍ക്ക് ആറു മാസം പ്രായത്തില്‍ 60- 70 കിലോ തൂക്കമുണ്ടാകണം.
4. ഒരുവര്‍ഷംകൊണ്ട് മുറ 150 കിലോ ഗ്രാമെത്തും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നി ന്നെല്ലാം മികച്ചയിനം പോത്തിന്‍കുട്ടികളെ നമ്മുടെ നാട്ടിലെത്തിക്കുന്ന ഏ ജന്റുമാരുണ്ട്.
5. നാടന്‍ പോത്തുകള്‍ക്കു മുറ പോ ത്തിന്‍ കിടാക്കളുടെ ശരീരതൂക്കം ലഭിക്കില്ല. ഇവയെ ചുരുങ്ങിയ വിലയ്ക്കു ലഭിക്കുമെങ്കിലും തീറ്റപരിവര്‍ത്തനശേ ഷിയും വളര്‍ച്ചാനിരക്കും രോഗപ്രതി രോധശേഷിയുമെല്ലാം കുറവായിരി ക്കും. സംരംഭകനു പ്രതീക്ഷിച്ച ആദാ യം ലഭിക്കില്ല. മരണനിരക്കും കൂടുത ലാണ്.
6. മറ്റിനങ്ങള്‍: പഞ്ചാബില്‍ നിന്നുള്ള നീലിരവി, ഗുജറാത്തില്‍ നിന്നുള്ള ജാഫറാബാദി, സുര്‍ത്തി, മുറ-സുര്‍ത്തി ക്രോസ് ഇനമായ മെഹ്‌സാന, ആന്ധ്ര യില്‍ നിന്നുള്ള ഗോദാവരി. ഈ പോ ത്തിനങ്ങള്‍ക്കൊന്നും വളര്‍ച്ചാ നിരക്കി ലും രോഗപ്രതിരോധശേഷിയിലും കാലാവസ്ഥാ അതിജീവന ശേഷിയി ലും മുറയെ വെല്ലാനാവില്ല.

ആദായ മുറ

ഇന്ത്യയില്‍ ലഭ്യമായ മികച്ച പോത്തിനമാണ് മുറ.

ജന്മസ്ഥലം: ദക്ഷിണ ഹരിയാനയിലെ റോഹ്തക്, ജിന്ധ്, ഹിസാര്‍, ഫത്തേ ബാദ്, പഞ്ചാബിലെ പാട്യാല, നബ എന്നീ ജില്ലകള്‍, ഡല്‍ഹിയുടെ ചില പ്രദേശങ്ങള്‍.

പ്രത്യേകതകള്‍: അത്യുഷ്ണം, തണു പ്പ്, ഉയര്‍ന്ന ആര്‍ദ്രത എന്നിവയെ അതി ജീവിക്കാനുള്ള ശേഷി.

നാടനില്‍ നിന്നു മുറയിലേക്ക്: നാടന്‍ എരുമകളില്‍ കൃത്രിമ ബീജാധാന ത്തിലൂടെ മുറ പോത്തുകളുടെ ബീജ മെത്തിക്കുന്നു. ഇവയുടെ പല തലമുറയെ വളര്‍ത്തി നാടന്‍ എരുമകളില്‍ നിന്നു ജനിതക മികവുള്ള മുറയുടെ കിടാക്കളെ ഉത്പാദിപ്പിക്കാം.

ലക്ഷണമൊത്ത മുറ: ചെറിയ തല, വിസ്താരമുള്ള ഉയര്‍ന്ന നെറ്റിത്തടം, നീണ്ടു തടിച്ച കഴുത്ത്, പാര്‍ശ്വങ്ങളി ലേക്കു നീണ്ട കട്ടികുറഞ്ഞ ചെവികള്‍, പിന്നോട്ടും മുകളിലോട്ടും വളര്‍ന്ന് അറ്റം മോതിരവളയം പോലെ അകത്തോട്ടു ചുരുണ്ട അര്‍ധവൃത്താ കൃതിയിലുള്ള പരന്നു കുറുകിയ കൊമ്പുകള്‍, നല്ല ഉടല്‍, നീളമുള്ള തടിച്ചു കോണാകൃതിയിലുള്ള ശരീരം, നിലത്തറ്റം മുട്ടുമെന്നു തോന്നിക്കുന്നത്ര നീളമുള്ള വാല്‍, ഇടതൂര്‍ന്നു വളര്‍ന്ന വാലറ്റത്തെ രോമാവരണം ഇതൊക്കെയാണ് ലക്ഷണമൊത്ത മുറയുടെ ശരീര സവിശേ ഷതകള്‍.

മേനിയഴക്: എണ്ണക്കറുപ്പു നിറമുള്ള മേനിയാണ് മുറയ്ക്ക്. മറ്റു പോത്തു ജനുസുകളെ അപേക്ഷിച്ച് രോമവളര്‍ച്ച കുറവ്, കൂടുതല്‍ മിനുസം. ചിലവയില്‍ നെറ്റിയിലും വാലറ്റത്തും വെള്ളനിറം. എന്നാല്‍ കാലിനറ്റത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കാണുന്ന വെള്ള പ്പാടുകള്‍ തനതിനത്തിന്റെ സവിശേ ഷതയല്ല. പ്രായം കൂടുന്തോറും കൊമ്പി ന്റെ മുറുക്കവും കൊമ്പറ്റത്തെ ചുരുളു കളുടെ എണ്ണവും വര്‍ധിക്കും.

തെരഞ്ഞെടുപ്പ്: ഒരു വയസില്‍ താഴെ യുള്ള മുറയില്‍ മുകളില്‍ പറഞ്ഞ ശരീ രലക്ഷണങ്ങള്‍ പൂര്‍ണമായും പ്രകട മാവില്ല. അതിനാല്‍ ചെറിയ പ്രായത്തി ല്‍ ബാഹ്യലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് നല്ലയിനം മുറ പോത്തുകളെ തെര ഞ്ഞെടുക്കുന്നത് പ്രയാസകരമായിരി ക്കും. വിശ്വസ്തരായ ഏജന്‍സികളില്‍ നിന്നോ കര്‍ഷകരില്‍ നിന്നോ മൂന്നു മാസം പ്രായമുള്ള കിടാക്കളെ വാങ്ങി വളര്‍ത്താം. പരിചയസമ്പന്നരായ കര്‍ഷകര്‍ക്കു കാലിച്ചന്തകളില്‍ നിന്നു മികച്ചയിനം ഉരുക്കളെ വിലപേശിയും വാങ്ങാം.

പോത്തുവീടും 15 നിര്‍ദേശങ്ങളും

പോത്തുകളെ തൊഴുത്തിലും അല്ലാതെയും എങ്ങനെ വളര്‍ത്താമെന്നു നോക്കാം.

1. അര്‍ധഊര്‍ജിത രീതിയില്‍ പകല്‍ പാടത്തോ പറമ്പിലോ തോട്ടങ്ങളിലോ അഴിച്ചുവിടാം.
2. രാത്രിയില്‍ മഴയും മഞ്ഞുമേല്‍ ക്കാത്ത പരിമിതമായ പാര്‍പ്പിട സൗക ര്യം മതി.
3. മുഴുവന്‍ സമയവും തൊഴുത്തി ലാണെങ്കില്‍ വെള്ളക്കെട്ടില്ലാത്ത സ്ഥ ലത്ത് അല്പം മെച്ചപ്പെട്ട തൊഴുത്ത് ഒരുക്കുക. ശുദ്ധജലം യദേഷ്ടം ലഭ്യമാ ക്കണം.
4. കിഴക്കു പടിഞ്ഞാറു ദിശയില്‍ വേണം തൊഴുത്തു നിര്‍മിക്കാന്‍.
5. ഭൂനിരപ്പില്‍ നിന്ന് ഒരടിയുയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് തറയൊരു ക്കണം.
6. ഒരു മീറ്ററിനു മൂന്നു സെന്റീമീറ്റര്‍ എന്ന അനുപാതത്തില്‍ തറയ്ക്കു ചരിവു നല്‍കണം.
7. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു പോത്തിന് 0.75 മീറ്റര്‍ വീതമുള്ള തീറ്റത്തൊട്ടി, നില്‍ക്കാനും കിടക്കാനും 1.8- 2.2 മീറ്റര്‍ നീളമുള്ള സ്ഥലം, 0.35 മീറ്റര്‍ വീതിയുള്ള മുത്രച്ചാല്‍, അതിനു പിന്നില്‍ ഒരു മീറ്റര്‍ നീളമുള്ള വരാന്ത എന്നിവയുള്‍പ്പെടെ 4.3 മീറ്റര്‍ നീളവും 1.3 മീറ്റര്‍ വീതിയും 5.5- 6.5 ചതുര ശ്രമീറ്റര്‍ വിസ്തൃതിയുമുള്ള സ്ഥലവും വേണം.

8. തീറ്റത്തൊട്ടിക്ക് മുമ്പിലായി ഒരു മീറ്റര്‍ വീതിയില്‍ തീറ്റ നല്‍കാനുള്ള പാത നല്‍കണം. മൂന്നു മാസം വരെയുള്ള പോത്തിന്‍ കിടാക്കള്‍ക്കു പാര്‍ക്കാന്‍ തൊഴുത്തില്‍ 2.5 ചതുരശ്ര മീറ്ററും മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള പോത്തിന്‍ കുട്ടി കള്‍ക്ക് 3.5 ചതുരശ്ര മീറ്ററും സ്ഥലം നല്‍കണം.
9. തീറ്റത്തൊട്ടി തറനിരപ്പില്‍ നിന്ന് 0.15 മീറ്റര്‍ ഉയര്‍ത്തി 0.75 മീറ്റര്‍ വീതിയില്‍ ഇരുമ്പു കമ്പികൊണ്ടു വേര്‍തിരിച്ച് നിര്‍മിക്കാം.
10. തൊഴുത്തിന്റെ വശങ്ങളിലുള്ള ഭിത്തികള്‍ക്ക് മൂന്നടിയിലധികം ഉയരം പാടില്ല.
11. പോത്തുകളുടെ എണ്ണമനുസരിച്ച് ഒറ്റവരിയായോ രണ്ടു വരിയായോ തൊഴുത്തു പണികഴിപ്പിക്കാം.
12. രണ്ടു വരിയാണെങ്കില്‍ പോത്തു കളെ മുഖാമുഖം കെട്ടുന്ന രീതി അഭി കാമ്യം.
13. രണ്ടു വരികള്‍ക്കുമിടയില്‍ 2.5 മീറ്റര്‍ ഇടയകലം നല്‍കാം. 14. മേല്‍ക്കൂര തറനിരപ്പില്‍ നിന്ന് നാലു മീറ്റര്‍ ഉയര ത്തില്‍.
15. ഓലമേഞ്ഞ് മുകളില്‍ സില്‍പോളിന്‍ വിരിച്ചോ അലൂമിനിയം ഷീറ്റുകൊണ്ടോ മേല്‍ക്കൂരയൊരുക്കാം.

പോത്തിനു തീറ്റയൊരുക്കുമ്പോള്‍

1. ഫാമിനോടു ചേര്‍ന്നു തരിശു കിട ക്കുന്ന നെല്‍പ്പാടങ്ങള്‍, തെങ്ങ്, കവുങ്ങ്, റബര്‍, എണ്ണപ്പന തോട്ടങ്ങള്‍ എന്നിവയുണ്ടെങ്കില്‍ പകല്‍ പോത്തു കളെ ഇവിടെ മേയാന്‍ വിടാം.

2. അധികാഹാരമായി രാവിലെയും വൈകിട്ടും കുറഞ്ഞ അളവില്‍ സാന്ദ്രീ കൃത തീറ്റ.

3. തൊഴുത്തില്‍ വളര്‍ത്തുന്നവയ്ക്കും മേച്ചില്‍ പുറങ്ങളില്‍ തീറ്റപ്പുല്ലിനു ക്ഷാമമുള്ള സമയത്തും തീറ്റപ്പുല്ല് കൃഷിചെയ്യാം. വൈക്കോലും നന്ന്.

4. തീറ്റപ്പുല്‍കൃഷി തോട്ടങ്ങളില്‍ ഇടവിളയായോ തനിവിളയായോ ചെ യ്യാം.

5. ഒരു പോത്തിനു പത്തു സെന്റ് തീറ്റപ്പുല്ല് കൃഷി വേണ്ടിവരും. സിഒ- 3 , സിഒ- 5, സൂപ്പര്‍നേപ്പിയര്‍ എന്നീ പുല്ലിനങ്ങള്‍ നട്ടുപിടിപ്പിക്കാം.

6. തീറ്റപ്പുല്‍കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ടത് പോത്തെത്തുന്നതിനു രണ്ടര മാസം മുമ്പ്. ശരീരത്തൂക്ക ത്തിന്റെ പത്തിലൊന്നാണ് നല്‍കേണ്ട പ്രതിദിന തീറ്റപ്പുല്ലിന്റെ അളവ്. (250 കിലോയുള്ള പോത്തിന് 25 കിലോ തീറ്റപ്പുല്ല്). തീറ്റപ്പുല്ലിനു ക്ഷാമമുള്ള സാഹചര്യത്തില്‍ വൈക്കോല്‍ നല്‍കാം.

7. ഒരു കിലോ വൈക്കോല്‍ 5-6 കിലോ തീറ്റപ്പുല്ലിനു സമം. വൈക്കോലിനൊപ്പം മീനെണ്ണ നല്‍കിയാല്‍ പോഷക ന്യൂനത പരിഹരിക്കാം.

8. തീറ്റപ്പുല്ലിനു പുറമെ പിണ്ണാക്കും തവിടും ധാന്യങ്ങളും സമാസമം ചേര്‍ത്ത തീറ്റമിശ്രിതം പോത്തൊന്നിന് 2 - 3 കിലോഗ്രാം നല്‍കാം.

9. പുളിങ്കുരുപ്പൊടി, ചോളപ്പൊടി, മരച്ചീനിപ്പൊടി, ഗോതമ്പു തവിട് തുടങ്ങിയ ഊര്‍ജസാന്ദ്രതയുയര്‍ന്ന തീറ്റകള്‍ ഒറ്റയ്‌ക്കോ മിശ്രിതമായോ ഒന്നു മുതല്‍ ഒന്നര കിലോഗ്രാം വരെ നല്‍കുന്നത് വളര്‍ച്ച വേഗത്തിലാക്കും.

10. മതിയായ പോഷകങ്ങള്‍ അടങ്ങിയ ധാതുജീവക മിശ്രിതം പതിവായി നല്‍കിയാല്‍ ശരീര തൂക്കം വര്‍ധിക്കും.

11. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. മേച്ചില്‍ സ്ഥലങ്ങളില്‍ ചെറിയ സിമന്റു ടാങ്കുകള്‍ നിര്‍മിച്ച് കുടിവെള്ള ലഭ്യത ഉറപ്പിക്കാം.

തീറ്റയില്‍ അധികച്ചെലവ് ഒഴിവാക്കാന്‍

തീറ്റയുടെ ലഭ്യത കുറവുള്ള സമങ്ങളില്‍, അധികച്ചെലവ് കുറയ്ക്കാന്‍ പാരമ്പര്യേതര തീറ്റകള്‍ നല്‍കാം. ഇവ ദഹിപ്പിക്കാനുള്ളശേഷി പോത്തുകള്‍ ക്കുണ്ട്.

തീറ്റയിലെ ചേരുവകള്‍:

മാംസ്യത്തിന്റെ മികച്ച സ്രോതസു കളായ റബര്‍ക്കുരു പിണ്ണാക്ക്, എണ്ണ പ്പന പിണ്ണാക്ക്, യൂറിയ സമ്പുഷ്ടീകരിച്ച വൈക്കോല്‍, വാട്ടിയ മരച്ചീനിയില, ആഫ്രിക്കന്‍ പായല്‍, കുളവാഴ, അസോള എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്താം. ഉയര്‍ന്ന അളവില്‍ ഊര്‍ജം അടങ്ങിയ തീറ്റകളായ ബിയര്‍ വേസ്റ്റ്, സ്റ്റാര്‍ച്ചു മാറ്റിയ കപ്പ വേസ്റ്റ്, കരിമ്പിന്‍ വേസ്റ്റ്, ചോളപ്പൊടി, പുളിങ്കുരുപ്പൊടി, മഴമരത്തിന്റെ കായ, കൊക്കോതൊണ്ട്, മരച്ചീനി, പൈനാപ്പിള്‍, ചക്ക ഉള്‍പ്പെടെ യുള്ള പഴം,പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിത അളവില്‍ പോത്തുകള്‍ക്കു നല്‍കാം. വാട്ടിയ ശീമക്കൊന്നയില, വാഴത്തട, വാഴയില, മരച്ചീനിത്തണ്ട്, കാപ്പിക്കുരുതൊണ്ട്, കുടപ്പനയുടെ തടി, കരിമ്പിന്‍ ചണ്ടി, ഈര്‍ക്കില്‍ മാറ്റിയ തെങ്ങോല, കവുങ്ങിന്‍ പാള തുടങ്ങിയവയും മുറ പോത്തുകള്‍ക്ക് നല്‍കാവുന്ന പാരമ്പ ര്യേതര തീറ്റകളാണ്.

പോത്തുവളര്‍ത്തലിലെ ബാലപാഠങ്ങള്‍

1. പോത്തുകുട്ടികളുടെ തെരഞ്ഞെടുപ്പ്, തീറ്റക്രമം, പാര്‍പ്പിടം, ആരോ ഗ്യപരിപാലനം, രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അടി സ്ഥാന അറിവുകള്‍ സംരംഭകന്‍ നേടണം.

2. ഈ മേഖലയിലെ പരിചയസമ്പന്നരായ കര്‍ഷകരുമായി ആശയവിനിമയം നടത്തണം, ഫാമുകള്‍ സന്ദര്‍ശിക്കണം.

3. പരിശീലനങ്ങളില്‍ പങ്കെടുക്കണം. മൃഗസംരക്ഷണ വകുപ്പ് ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററുകള്‍ വഴി (എല്‍എംടിസി) പരിശീലനം നല്‍കുന്നുണ്ട്. മൃഗാശുപത്രികളില്‍ അന്വേഷിച്ചാല്‍ പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.

4. ആദ്യമായി വളര്‍ത്തുന്നവര്‍ നാലോ അഞ്ചോ പോത്തിന്‍ കിടാക്കളെ വാങ്ങി ഫാം ആരംഭിക്കണം. കൂടുതല്‍ അറിവും അനുഭവങ്ങളും സ്വായത്തമാക്കണം. മികച്ച വിപണി കണ്ടെത്തണം.

5. ഘട്ടം ഘട്ടമായി കൂടുതല്‍ പോത്തിന്‍ കിടാങ്ങളെ വാങ്ങി ഫാം വിപുലപ്പെടുത്താം. അഞ്ചില്‍ തുടങ്ങി നൂറും ഇരുനൂറും പോത്തുകളെ വരെ ഒരേസമയം വളര്‍ത്തുന്ന കര്‍ഷകര്‍ സംസ്ഥാനത്തുണ്ട്. (തുടരും...)

ഡോ. എം. മുഹമ്മദ് ആസിഫ്
ഡയറി കണ്‍സള്‍ട്ടന്റ്