ബഹുവിളകൃഷിയും മുരിങ്ങക്കാലുകളിലെ കുരുമുളകും
ബഹുവിളകൃഷിയും മുരിങ്ങക്കാലുകളിലെ കുരുമുളകും
എഴുപതുവര്‍ഷമായി ഇവിടെ ബഹുവിളകൃഷിയാണ്. പരമ്പരാഗതമായി കര്‍ഷകരാണിവര്‍. ഇവര്‍ക്കെല്ലാം ഇഷ്ടപ്പെട്ട ഒരു കൃഷിയുണ്ട്, അതാണ് കുരുമുളക്. അഞ്ചേക്കര്‍ തെങ്ങിന്‍തോട്ടത്തിലെ താങ്ങുമരങ്ങളില്‍ പടര്‍ന്നു വളരുന്ന കുരുമുളകു വള്ളികള്‍ കാണാന്‍ തന്നെ ഒരു ഐശ്വര്യമാണ്. കോഴി ക്കോട് കുളിരാമുട്ടി മണിമലത്തറപ്പില്‍ സിറിയക്കും മക്കളായ രാജേഷും റിജോയും ചേര്‍ന്നാണ് ബഹുവിളകൃഷിയില്‍ വിസ്മയങ്ങള്‍ വിരിയിക്കുന്നത്.

ഇവരുടെ കുരുമുളകു കൃഷിക്ക് ചില പ്രത്യേ കതകളുണ്ട്. അതിലൊന്ന് രോഗ- കീടബാധയില്‍ കുരുമുളകു വള്ളികള്‍ നശിച്ചാലും കൃഷി ഉപേക്ഷിക്കാതെ വീണ്ടും വള്ളികള്‍ നടുമെന്നതാണ്. അതിവര്‍ഷം മൂലം കുരുമുളകു വള്ളികള്‍ ഭൂരിഭാഗവും നശിച്ചിരുന്നു. ഇതിലൊന്നും തോറ്റുപിന്മാറുന്ന പതിവില്ലിവര്‍ക്ക്. കഴിഞ്ഞ ചിങ്ങത്തില്‍ നട്ട കുരുമുളകു വള്ളികള്‍ മുതല്‍ അഞ്ചുവര്‍ഷം പ്രായ മുളള കൊടികള്‍ വരെയുണ്ട് കൃഷിയിടത്തില്‍. സാധാരണ കുരുമുളകു തോട്ടങ്ങ ളെപ്പോലെ താങ്ങുകാലുകളില്‍ മുഴുവന്‍ പടര്‍ന്നു നില്‍ക്കുന്ന കുരുമുളകു വള്ളി കള്‍ ഇവിടെ കാണാന്‍ കഴിയില്ല. കൈകൊണ്ട് വിളവെടുക്കത്തക്ക വിധത്തില്‍ കൊടികളുടെ ഉയരം കുറച്ചിരിക്കുന്നു.

ആദ്യകാലത്ത് മുരിക്കായിരുന്നു താങ്ങുമരം. എന്നാല്‍ ഇതില്‍ രോഗബാധ കണ്ടതോടെ മുരിങ്ങയെ താങ്ങുമരമാക്കി. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി സിറിയക്ക് തന്റെ 1500 ചുവട് കുരുമുളകു വള്ളികള്‍ക്കു താങ്ങായുപ യോഗി ക്കുന്നത് മുരിങ്ങയാണ്. ഔഷധഗുണമുള്ള പച്ചക്കറിവിള എന്ന നിലയില്‍ വീട്ടാവശ്യത്തിനുള്ള കായും പൂവും ഇലകളും മരത്തില്‍ നിന്നു ശേഖരിച്ചു പയോഗിക്കുന്നു.

സൂര്യപ്രകാശം ആവശ്യത്തിനു ലഭിക്കുന്ന കൃഷിയിടം

സൂര്യനുദിക്കുന്നതു മുതല്‍ അസ് തമിക്കുന്നതു വരെയുളള സൂര്യ പ്രകാശം മുഴുവനും വിളകള്‍ക്കു ലഭിക്കത്തക്ക വിധമാണ് ഈ കൃഷിയിടത്തിന്റെ കിടപ്പ്. തെക്കു- വടക്ക് ചരിഞ്ഞ 'ഭൂപ്രകൃതി, കൃഷി ക്കനുയോജ്യമായ നീര്‍വാര്‍ചയുള്ള മണ്ണ് എന്നിവ ഈ കൃഷിഭൂമിയുടെ പ്രത്യേകതയാണ്. തെങ്ങും കുരു മുളകും കൂടാതെ കവുങ്ങ്, കാപ്പി, വാഴ, ഇഞ്ചി, മഞ്ഞള്‍ എന്നിവയും കൃഷി ചെയ്യുന്നു. മാവ്, പ്ലാവ് തുടങ്ങി വിവിധ ഫലവൃക്ഷങ്ങള്‍ നൂറിലധിക മുണ്ട്. വന്യമൃഗശൈല്യമുള്ളതിനാല്‍ കിഴങ്ങുവര്‍ഗ വിളകള്‍ വീട്ടാവശ്യ ത്തിനുള്ളതു മാത്രമാണ് കൃഷി ചെയ്യുന്നത്. കൃഷിയിടത്തിനു പിറകി ലൂടെ ഒഴുകുന്ന പൊയിലങ്ങാ പ്പുഴ യുടെ സാമീപ്യം കൃഷിയിടത്തെ ജലസമൃദ്ധമാക്കുന്നു. എല്ലായിടത്തും നനയെത്താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കൃഷിഭവന്റെ സഹായത്തോടെ സ്ഥാ പിച്ച സ്പ്രിംഗ്‌ളര്‍ ഇപ്പോഴും പ്രവര്‍ ത്തനക്ഷമ മാണ്. ഇതു വേന ല്‍ച്ചൂ ടില്‍ നിന്നു വിളകള്‍ക്കു സംരക്ഷണം നല്‍കുന്നു.

മുരിങ്ങക്കാല്‍ നടീലും പരിചരണവും

ഇടയകലം അഞ്ചടിയും വരിയ കലം പത്തടിയുമായാ ണ് മുരിങ്ങ ക്കാല്‍ കുഴിച്ചിടുന്നത്. കൃഷിയിട ത്തില്‍ മറ്റു വിളകളുടെ സാന്നിധ്യമ നുസരിച്ച് ഈ രീതിയില്‍ വ്യത്യാസം വരും. കുംഭമാസത്തിലാണ് കാലായി ഉപയോഗിക്കാന്‍ ശിഖരം മുറി ക്കു ന്നത്. മുരിങ്ങക്കാലില്‍ നിന്ന് നീരുവാര്‍ന്നു പോകാതിരിക്കാന്‍ ആദ്യ അഞ്ചു ദിവസത്തേക്ക് തണ ലത്ത് കിടത്തിയിടും അതിനു ശേഷം വീണ്ടും അഞ്ചുദിവസത്തേക്ക് തണ ലുളള സ്ഥലത്ത് ചാരിവയ്ക്കും. അതോടെ കാല്‍ നടാനുള്ള പരുവ മായി. മണ്ണില്‍ ഒരടി ആഴത്തില്‍ കുഴിയെടുത്ത് അഞ്ചു മുതല്‍ ഏഴി ഞ്ചു വരെ വണ്ണമുള്ള മുരിങ്ങ ക്കാല്‍ ഇറക്കി വയ്ക്കും. തുടര്‍ന്ന് വശങ്ങ ളിലുള്ള മണ്ണിടിച്ച് കാലുറപ്പിക്കും. കുംഭമാസത്തില്‍ കാല്‍നാട്ടുന്നതാണ് പിടിച്ചു കിട്ടാന്‍ നല്ലത്.

കൈകൊണ്ട് വിളവെടുപ്പു നടത്താ വുന്ന രീതിയില്‍ കൊമ്പു കോതി ഏഴടി ഉയരത്തില്‍ മുരിങ്ങയുടെ വളര്‍ച്ച ക്രമീകരിക്കുന്നു. ആറു മുതല്‍ ഏഴു വരെ പുതിയ ശിഖരങ്ങള്‍ ഇതില്‍ ഉണ്ടായി വരും. അതില്‍ രണ്ടു ശിഖരങ്ങള്‍ മാത്രം നിര്‍ത്തി ബാക്കി യുള്ളവ ചെടിയുടെ ചുവ ട്ടില്‍ പുതയായിടും. വരുന്ന വര്‍ഷത്തേക്ക് എത്ര കാല്‍ വേണം എന്നതു കണ ക്കിലെടുത്താ ണ് വളരാനുള്ള ശിഖര ങ്ങളുടെ എണ്ണം തീരുമാനി ക്കുന്നത്. കൂടുതല്‍ എണ്ണം ആവശ്യ മുണ്ടെ ങ്കില്‍ മൂന്നോ നാലോ ശിഖരങ്ങള്‍ നിര്‍ത്തും. വളര്‍ന്ന ശിഖരങ്ങള്‍ കുംഭമാസത്തില്‍ മുറിച്ച് പുതിയ കാലുകളായി ഉപയോ ഗിക്കും.

കുരുമുളകു കൃഷി

മലയോരമേഖലയിലെ ജനങ്ങള്‍ നല്ല കുരുമുളക് ഇനമായി അംഗീ കരിച്ച കരിമുണ്ടയാണ് ഇവിടെ കൂടുതലും കൃഷി ചെയ്തിരിക്കുന്നത്. എങ്കിലും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നു പുതിയ ഇനം കുരുമുളകുകള്‍ വാങ്ങി കൃഷി ചെയ്യാറുണ്ട്. ശ്രീകര, ശുകര, പൗര്‍ ണമി, പഞ്ചമി, കടടഞശക്തി, കടടഞഗിരി മുണ്ട, കടടഞമലബാര്‍ എക്‌സല്‍, കടടഞതേവം, പന്നിയൂര്‍ ഒന്ന് മുതല്‍ അഞ്ചുവരെ എന്നിങ്ങനെയുള്ള ഇന ങ്ങള്‍ കഴിഞ്ഞ പതിനഞ്ചു കൊല്ല മായി കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ നിന്നു വാങ്ങി കൃഷിചെയ്യുന്നു. കൂടാ തെ പഴയകാല കൊടികളായ നാരാ യക്കൊടി, അര്‍ക്ക ളം, കുലയായി കായ്ക്കുന്ന തെക്കന്‍ എന്നീ ഇന ങ്ങളും കൃഷി ചെയ്തിട്ടുണ്ട്.


കുംഭ' മാസത്തില്‍ മുരിങ്ങയുടെ കാലു നട്ട് ചിങ്ങമാസത്തോടെ കുരു മുളകു വള്ളി കയറ്റിവിടുന്നു. കുരുമുളകു വള്ളിയുടെ വളര്‍ച്ച നിയന്ത്രിച്ച് അധികം ഉയരത്തി ലല്ലാതെ വിളവെടുപ്പു നടത്താവുന്ന തരത്തിലാണ് കൃഷി. മുരിങ്ങയുടെ ഉയരം ക്രമീകരിക്കുന്നതിനും കൂടു തല്‍ താങ്ങു കാലുകള്‍ക്കുമായി വളര്‍ന്ന് നിശ്ചിത ഉയരത്തി ലെത്തു മ്പോള്‍ മുകളിലെ ചെറിയ കമ്പുകള്‍ മുറിച്ചു മാറ്റുന്നു.

നടുന്നതിന് കുരുമുളകു വള്ളി തെരെഞ്ഞെടുക്കുമ്പോള്‍ ചില കാര്യ ങ്ങള്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്. തിരു വാതിര ഞാറ്റുവേലയുടെ സമയത്ത് ഏറ്റവും പുതിയ ചെന്തലകള്‍ നടും. ബാക്കിയുള്ളവ കൊടി യിലേക്കു വച്ചു കെട്ടും. മൂന്നോ നാലോ മുട്ടുക ളെങ്കിലുമുള്ള അര മീറ്റര്‍ നീളത്തിലു ള്ള വള്ളികളാണ് തെരഞ്ഞെടുക്കാറ്. അടിയിലെ ഇലകള്‍ മുറിച്ചു മാറ്റി ഒരുമുട്ട് മണ്ണിനടിയില്‍ വരത്തക്ക വി ധം മണ്ണു മാറ്റി നടുന്നു. വള്ളി നടു മ്പോള്‍ വളപ്രയോ ഗമൊന്നും ചെയ്യാ റില്ല. നനച്ചു കൊടുക്കും. വള്ളിയില്‍ പുതു നാമ്പുകള്‍ വന്ന ശേഷം ഏപ്രില്‍- ചാണകപ്പൊടി യിട്ടു കൊടുക്കും. വന്യമൃഗ ശല്യ മുള്ളതിനാല്‍ ഇതോടൊപ്പം കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ഇടാറുണ്ട്. ഇത് അവയുടെ ശല്യം കുറയ്ക്കും.

ചെലവു കുറഞ്ഞ കൃഷിമാതൃക

ഇവിടത്തെ കുരുമുളക് കൃഷിയുടെ സാമ്പത്തിക ശാസ്ത്രം ലളിതമാണ്. കൃഷിയിട പരിചരണം സ്വയം നട ത്തും, തൊഴിലാളികളില്ല. വിളവെടുപ്പില്‍ കൂലിച്ചെലവ് കുറയ്ക്കാനായി കൊടികളുടെ ഉയരം നിശ്ചിത രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. വിളവു കൂടുതലുള്ളപ്പോഴും മുരിങ്ങ യുടെ തളിര്‍പ്പു വെട്ടുമ്പോഴും അപൂര്‍ വമായേ തൊഴിലാളികളെ ഇറക്കൂ. സിറിയക്കും രണ്ടു മക്കളും പൂര്‍ണ സമയ കൃഷിക്കാരാണ്. കൃഷിയുടെ എല്ലാ കാര്യങ്ങളും ഇവര്‍ തന്നെ ചെയ്യുന്നു. അതുകൊണ്ടു തന്നെ കൃഷിയിലെ കൂലിച്ചെലവ് ഒഴിവാക്കപ്പെടുന്നു.

കനത്ത മഴയില്‍ കുരുമുളകു വള്ളികളും തിരികളും നശിച്ച വര്‍ഷം. അഞ്ചുകിലോ ഉണക്കക്കുരുമുളക് മാത്രമാണു ലഭിച്ചത്. തൊട്ടടുത്ത വര്‍ഷം അത് 55 കിലോയിലെ ത്തിയെന്ന് സിറിയക്ക് പറയുന്നു. കുരുമുളകു വള്ളികള്‍ നശിക്കുന്ന തിനനുസരിച്ച് എല്ലാ വര്‍ഷവും പുതിയ വള്ളികള്‍ നടുന്ന രീതിയാണ് തുണച്ചത്. എത്ര നശിച്ചാലും വളരെ പെട്ടെന്നു തന്നെ മികച്ച വിളവിലേക്കു തിരിച്ചെത്തിക്കാന്‍ ഇതുമൂലം സാധിക്കുന്നു.
കുരുമുളകു വള്ളികള്‍ നശിക്കുന്ന തിനനുസരിച്ച് കീട, രോഗ ബാധയെ അതിജീവിച്ച കൊടിത്തലകള്‍ വീണ്ടും നടുക വഴി കര്‍ഷകന് കുരു മുളകു കൃഷിയില്‍ വിജയം നേടാന്‍ കഴിയുമെന്ന് ഇവര്‍ ഉറപ്പിച്ചു പറയു ന്നു. സൂക്ഷിച്ചു വയ്ക്കാ മെന്നു ള്ളതും വില കൂടുന്നതിനനു സരിച്ച് വില്‍ക്കാന്‍ സാധിക്കു മെന്നതും കുരുമുളകിനെ പ്രിയങ്കരിയാക്കുന്നു.

കഴിഞ്ഞ രണ്ടു കൊല്ലത്തെ പ്രളയം കുരുമുളക് കൃഷിയില്‍ വളരെ വലിയ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട.് എങ്കിലും വിളകള്‍ നശിക്കുമ്പോള്‍ അതിനെക്കു റിച്ച് പരിതപിക്കാതെ വീണ്ടും വീണ്ടും കൃഷി ചെയ്യുന്നു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മികച്ച കര്‍ഷകനായി സിറിയക്കിനെ തെരഞ്ഞെടുത്തത് യാദൃശ്ചികമല്ല. കനത്ത മഴയെ പ്പോലും അവഗണിച്ച് കൃഷിയിട ത്തില്‍ പ്രവര്‍ത്തന നിരതനാവുന്ന കര്‍ഷകനാണ് ഇദ്ദേഹം. മകനായ രാജേഷിനും ഇതേ അവാര്‍ഡ് നേടാനായത് ഈ കുടുംബത്തിന് കിട്ടിയ അംഗീകാരമാണ്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരസമിതിയുടെ ട്രഷറര്‍ കൂടിയായ രാജേഷ് കൃഷിയു മായി ബന്ധപ്പെട്ട സാമൂഹ്യപ്രവര്‍ ത്തനങ്ങളില്‍ സജീവമാണ്.

ഇവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സംശയ നിവാര ണത്തിനും കൃഷി ഓഫീസര്‍ പി.എം. മുഹമ്മദും കൂടരഞ്ഞി കൃഷിഭവന്‍ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. സ്‌റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, കൃഷിവ കുപ്പ് പദ്ധതികളിലൂടെയുള്ള സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്.

കൃഷിയിടം നിറഞ്ഞു നില്‍ക്കുന്ന മുരിങ്ങ മരങ്ങള്‍ വരും കാലത്തിന്റെ വരുമാനമാണ്. അവയെ ഉപയോഗ പ്പെടു ത്താന്‍ കഴിയുമെന്ന പ്രതീക്ഷ യിലാണ് സിറിയക്. ഫോണ്‍: രാജേഷ് സിറിയക്ക്- 9744021044

മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
കൃഷി അസിസ്റ്റന്റ്
കൃഷിഭവന്‍ കൂടരഞ്ഞി, കോഴിക്കോട്