വീട്ടിലെ ഓമനപ്പക്ഷികളും യാത്രയിലെ ഓമനകളും
വീട്ടിലെ ഓമനപ്പക്ഷികളും യാത്രയിലെ ഓമനകളും
Wednesday, July 1, 2020 4:05 PM IST
മോഹവില നല്‍കി വാങ്ങി കാഞ്ചനക്കൂട്ടില്‍ വളര്‍ത്തുന്ന അരുമപക്ഷിക്ക് മഴക്കാലം പലപ്പോഴും രോഗകാലമാകാറുണ്ട്. കുടുംബാംഗങ്ങളുടെ ഓമനയായി വളര്‍ത്തുന്ന, വിപണിയില്‍ വിലയേറെയുള്ള അരുമകള്‍ക്ക് അസുഖം വരുന്നത് പക്ഷി പ്രേമികളെ വലയ്ക്കുന്നു. മഴക്കാലത്തെ ഈര്‍പ്പവും നനവും നിറഞ്ഞ കാലാവസ്ഥ രോഗം വരുത്തുന്ന സൂക്ഷ്മാണുക്കള്‍ക്ക് പലപ്പോഴും ഉത്സവകാലമാണ്. പക്ഷിക്കൂടുകളില്‍ ഈര്‍പ്പം പടരുന്നത് ബാക്ടീരിയകളും പ്രോട്ടോസോവകളും പെരുകാന്‍ കാരണമാകും. കൂടിന്റെ കമ്പിവലകളിലും തീറ്റ, വെള്ളപ്പാത്രങ്ങളിലും കൂടിനുള്ളിലെ മരക്കൊമ്പുകളിലുമൊക്കെ ഇവരുണ്ടാകും. ഇവര്‍ ജലം, വായു, ആഹാരം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു. അങ്ങനെ മഴക്കാലം പക്ഷികള്‍ക്കു കഷ്ടകാലമാകുകയും ചെയ്യുന്നു.

ദഹന, ശ്വസന, വ്യൂഹങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും കൂടുതലായി കാണപ്പെടാറുള്ളത്. ഇതില്‍ തന്നെ കാലാവസ്ഥാ മാറ്റം മൂലമോ, പോഷക ന്യൂനത മൂലമോ രോഗപ്രതിരോധ ശേഷി കുറഞ്ഞ പക്ഷികളാകും രോഗത്തിനു പെട്ടെന്ന് അടിമപ്പെടുക.

ഓമന പക്ഷികളെ പാര്‍പ്പിക്കുന്ന കൂടുകള്‍ മഴക്കാലത്ത് ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുകയാണ് ഏറെ പ്രധാനം. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവയെ കൂട്ടത്തില്‍ നിന്നും മാറ്റി പാര്‍പ്പിക്കുക. ഇവയ്ക്ക് സാധാരണ കൂടിന്റെയത്ര വലിപ്പം ആവശ്യമില്ല. ഇവയ്ക്ക് ഒരു ബള്‍ബിട്ട് ചൂടു നല്‍കുന്നതു നല്ലതാണ്. രോഗബാധിതരായ പക്ഷികള്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. ഇതുമൂലം പക്ഷികള്‍ ചത്തേക്കാം.

അസുഖ ബാധിതരായ പക്ഷികള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകളും ആന്റി പ്രോട്ടോസോവനും അടങ്ങിയ മരുന്നുകള്‍ നല്‍കണം. കൂടാ തെ വിറ്റാമിന്‍, മിനറല്‍ മിക്‌സ്ചറുകളും നല്‍കണം. രോഗപ്രതിരോധശേഷി കൂട്ടാന്‍ ആരോഗ്യമുള്ള പക്ഷികള്‍ക്ക് പ്രോബയോട്ടിക്കുകള്‍ നല്‍കാവുന്നതാണ്. സാധാരണ നല്‍ കുന്ന ധാന്യത്തീറ്റയോടൊപ്പം ഡോ ക്ടറുടെ നിര്‍ദ്ദേശപ്രകാരം മൃദു ഭക്ഷ ണം (ടീള േളീീറ) നല്‍കാം. പുഴുങ്ങിയ മുട്ടയും റൊട്ടിപ്പൊടിയും വിറ്റാമിന്‍ മിശ്രിതവും പ്രോബയോട്ടിക്കുകളുമൊക്കെ ചേര്‍ത്ത് ഇതു തയാറാക്കാം. അസുഖം ബാധിച്ചവരുടെയും, ആരോഗ്യമുള്ളവരുടെയും മഴക്കാല പരിചരണം, തീറ്റക്രമം, ആരോഗ്യ പരിപാലനം, മരുന്നുകളുടെ ഉപയോഗം എന്നിവ വെറ്ററിനറി ഡോക്ടറുടെ ഉപദേശ പ്രകാരം നല്‍കേണ്ടതാണ്.

യാത്രയിലും കൂടെക്കൂട്ടാം ഓമനകളെ

വേണ്ട മുന്‍ കരുതലുകളും ആസൂ ത്രണവും അല്‍പ്പം മുന്‍കൂര്‍ പരി ശീലനവുമുണ്ടെങ്കില്‍ ഓമന മൃഗ ങ്ങളെ പ്രത്യേകിച്ച് നായ്ക്കളെ യാത്രയില്‍ ഒപ്പം കൂട്ടാം.

പരിശീലനം നല്‍കാം

നായ്ക്കളെ ചെറിയ യാത്രകള്‍ക്കു കൊണ്ടുപോയി ശീലമാക്കിയതിനു ശേഷം ദീര്‍ഘദൂര യാത്രകള്‍ക്ക് ഒപ്പം കൂട്ടാം. കാറിലും മറ്റും ആദ്യം യാത്ര ചെയ്യുമ്പോഴുണ്ടാ കുന്ന ബുദ്ധിമുട്ടു കള്‍ മാറാന്‍ ഇത്തരം പരിശീലനം സഹായിക്കും. ഇത് ഉടമയ്ക്ക് സ്വന്ത മായോ, ഒരു പെറ്റ് ട്രെയ്‌നറുടെ സഹായത്താലോ ചെയ്യാം. പരിശീലന സമയത്ത് വാഹനം ഇടയ്ക്കിടെ നിര്‍ ത്തി അവയോട് സംസാരിക്കണം. നല്ല പെരുമാറ്റത്തിന് അനുമോദനവും ഇഷ്ടപ്പെട്ട ട്രീറ്റും നല്‍കാം. സ്ഥിര മായി യാത്രക്കിടയില്‍ ഛര്‍ദ്ദിയും അസ്വസ്ഥതയുമുള്ള നായ്ക്കള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ നല്‍കണം. വാഹനത്തില്‍ ഓമന മൃഗത്തിനായി ഒരു പ്രത്യേക സീറ്റോ, സ്ഥലമോ മാറ്റിവയ്ക്കുക. ഇത് പിന്‍ഭാഗത്താകുന്നത് ഉത്തമം. അരുമകള്‍ക്കായി മാറ്റിവയ്ക്കുന്ന സ്ഥലത്ത് അവരേറെ ഇഷ്ടപ്പെടുന്ന വിരിയോ, കളിപ്പാട്ടമോ വയ്ക്കുക. ജനാലയിലൂടെ അവര്‍ ഏറെ ഇഷ്ടത്തോടെ കാഴ്ചകള്‍ കാണട്ടെ. തല പുറത്തിടാന്‍ അനുവദിക്കരുത്.



കൂടും കോളറും മറക്കേണ്ട

യാത്രകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേക കൂടുകള്‍ (രൃലമലേ/രമൃൃശലൃ) ഇന്ന് വിപണിയില്‍ ലഭ്യമാണ്. പൂച്ച കള്‍ക്കും വളര്‍ത്തുപക്ഷികള്‍ ക്കും കൂടുകള്‍ വേണം. കൂടുകളില്‍ നല്ല വായു സഞ്ചാരം ഉറപ്പാക്കാം. ശരിയാ യി അടയ്ക്കാനും എടുത്തു കൊണ്ടു പോകാനുമുള്ള സൗകര്യ ങ്ങളും ഉണ്ടാകണം. കൂട്ടില്‍ തിരിച്ച റിയല്‍ അഡ്രസ് ടാഗ് ഒട്ടിക്കണം. കൂടുകള്‍ സീറ്റ് ബെല്‍റ്റുമായി ബന്ധി പ്പിക്കാം.

തിരിച്ചറിയല്‍ കോളറും ധരിപ്പി ക്കണം. ഇതില്‍ വിവരങ്ങളടങ്ങിയ ടാഗ് വേണം. മൈക്രോ ചിപ്പിംഗ് നടത്തുന്നത് നായ്ക്കളെ തിരിച്ച റിയാനുള്ള എളുപ്പ മാര്‍ഗമാണ്. നായ്ക്കള്‍ക്കായുള്ള പ്രത്യേക സീറ്റ് ബെല്‍റ്റ്, ബാത്ത് പാക്കുകള്‍, ലൈഫ് ജാക്കറ്റ് എന്നിവ വിപണിയിലുണ്ട്. ലീഷ്, കൂട്, കളിപ്പാട്ടങ്ങള്‍, പുതപ്പ്, ബെഡ്ഡ്, ടവല്‍, കടലാസ്, ഭക്ഷണ- വെള്ളപ്പാത്രങ്ങള്‍, മരുന്നുകള്‍, ചീപ്പ്, ബ്രഷ് എന്നിവയും കരുതുക. നായ ഇരിക്കുന്ന സ്ഥലവും ഡ്രൈവറുടെ സീറ്റുമായി ഒരു പാര്‍ട്ടീഷന്‍ നല്‍കു ന്നത് അപകട സാധ്യതയും ഡ്രൈവര്‍ ക്കുള്ള ശല്യവും കുറയ്ക്കും. പൂച്ചകളുടെ കൂട്ടില്‍ ലിറ്റര്‍ ബോക്‌സും നല്‍കണം. ഒരിക്കലും കാറിന്റെ ഡിക്കിയിലിട്ട് അരുമകളെ യാത്ര ചെയ്യിക്കരുത്.

എയര്‍ കണ്ടീഷന്‍ സൗകര്യങ്ങ ളില്ലാത്ത വാഹനങ്ങളില്‍ യാത്ര ഒഴി വാക്കുക. എ.സി. ഇല്ലാത്ത വാഹന ങ്ങളില്‍ നല്ല വായു സഞ്ചാരം ഉറപ്പാക്കണം. ചൂടു കാലാവസ്ഥയില്‍ യാത്രയ്ക്കിടെ ഇടയ്ക്കിടെ വണ്ടി നിര്‍ത്തി തണുത്ത വെള്ളം കുടി ക്കാനോ, ഐസ് കട്ടകള്‍ നക്കാനോ നല്‍കാം. കാറില്‍ ഒറ്റയ്ക്കിട്ട് അടച്ചു പോകുന്നത് നിര്‍ബന്ധമായും ഒഴി വാക്കണം.

പ്രതിരോധം കൃത്യമായി

വാഹനയാത്രയ്ക്കു മുമ്പ് വയറു നിറയെ ആഹാരം നല്‍കരുത്. അമിത മായി വെള്ളവും വേണ്ട. മലമൂത്ര വിസര്‍ജനത്തിനുശേഷം യാത്ര തുട ങ്ങുക. ഒരു യാത്രയ്ക്കാ വശ്യമായ മുഴുവന്‍ ഭക്ഷണവും വെള്ളവും കരുതുന്നതു നല്ലത്. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ വാഹനം നിര്‍ത്തി 10-15 മിനിട്ട് നേരം നടത്തി നായ്ക്കള്‍ക്ക് വ്യായാമം നല്‍കുക. റാബീസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതി രെയു ള്ള പ്രതിരോധ കുത്തിവയ് പുകള്‍ ഉചിത സമയത്ത് നല്‍കിയ ശേഷമായിരിക്കണം യാത്ര. ഇതി നായി വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടാം. യാത്ര പോകുന്ന സ്ഥലത്ത് അത്യാവശ്യം വന്നാല്‍ വെറ്ററിനറി സേവനം ലഭിക്കാനുള്ള സൗകര്യം ഉറപ്പാക്കുക. ഓമനകളെ കൂടി കണക്കിലെടുത്തുള്ള ടൂര്‍ പാക്കേ ജുകള്‍ ഇന്ന് ലഭ്യമാണ്. ഇന്ത്യന്‍ റെയില്‍ വേയും, വിമാന കമ്പനികളും നിബ ന്ധനകള്‍ക്ക് വിധേയമായി ഓമന കള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നു ണ്ട്.

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂര്‍
ഫോണ്‍:9446203839
email: [email protected]