ലോണ്‍ മേളയായി ആത്മനിര്‍ഭര്‍ പാക്കേജ്
കോവിഡ്- 19 ദുരിതത്തില്‍ നിന്നു കരകയറാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഉത്തേജക പാക്കേജ് ലോണ്‍ മേളയായി. കാര്‍ഷിക മേഖലയുടെ വിഹിതം 1.63 ലക്ഷം കോടി രൂപയാണ്. പാക്കേജിന്റെ മൂന്നാം ഭാഗത്തില്‍ കാര്‍ഷിക മേഖലയ്ക്കു വേണ്ടി 11 പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതില്‍ എട്ടെണ്ണം കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ടവയാണ്. കാര്‍ഷിക വിപണിയുടെ പരിഷ്‌കാരവുമായി ബന്ധപ്പെട്ടവയാണ് മൂന്നെണ്ണം. കോവിഡ് പ്രതിസന്ധിയില്‍ കഷ്ടതയനുഭവിക്കുന്ന കര്‍ഷകരുടെ കൈകളില്‍ നേരിട്ട് പണം എത്തി ക്കുന്നതിനുള്ള പദ്ധതികളൊന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാ പിച്ചവയില്‍ പലതും ബജറ്റിലെ മുന്‍കാല പദ്ധതികളുടെ തനിയാ വര്‍ത്തനമാണ്. ഈ പദ്ധതികള്‍ ഉത്തേജനം പകരുന്നത് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ ത്തിക്കുന്ന കോര്‍പ്പറേറ്റുകള്‍ ക്കാണ്.

കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച ഒന്നര ലക്ഷം കോടി രൂപയുടെ കാര്‍ഷിക പദ്ധതികളില്‍ ഒരു ലക്ഷം കോടി രൂപയും കാര്‍ഷിക മേഖല യുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍ ക്കാണ്. ഇതിനു വേണ്ടി നബാര്‍ഡ് ഒരു ലക്ഷം കോടി രൂപയുടെ അഗ്രി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് സ്വരൂപിക്കും. കാര്‍ഷികോത് പാദന കേന്ദ്രങ്ങള്‍ക്കു സമീപം സംഭരണ കേന്ദ്രങ്ങള്‍, കോള്‍ഡ് ചെയിനുകള്‍, മൂല്യവര്‍ധിത സംരംഭ ങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുന്ന തിനുള്ള ധനസഹായമായാണ് ഈ ഫണ്ട് വിനിയോഗിക്കുക. എത്ര വര്‍ഷം കൊണ്ടാണ് ഈ ഫണ്ട് വിനിയോഗിക്കുക എന്നു വ്യക്തമല്ല. പദ്ധതികള്‍ തയാറാക്കി ഭരണാനുമതി ലഭിച്ചതിനു ശേഷം പ്രാവര്‍ത്തി കമാക്കാന്‍ വര്‍ഷങ്ങളെടുക്കും. പ്രാദേ ശിക കാര്‍ഷികോത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങള്‍ക്ക് 10,000 കോടി രൂപ നല്‍കും. രണ്ടു ലക്ഷത്തോളം സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങളുടെ ഗുണമേന്മാനിലവാരം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഉയര്‍ത്തുന്നതിനു വേണ്ടി ഈ തുക ഉപയോഗിക്കും. മൃഗസംരക്ഷണ മേഖലയിലെ അടി സ്ഥാന സൗകര്യ വികസനത്തിനായി 15,000 കോടി രൂപയുടെ ഫണ്ട് അനുവദിക്കുമെന്നാണ് പാക്കേജിലെ പ്രഖ്യാപനം. ഇതും മുന്‍ ബജറ്റു കളില്‍ പ്രഖ്യാപിച്ച പദ്ധതിയാണ്.

കുളമ്പുരോഗം തടയുന്നതിന്റെ ഭാഗമായി 53 കോടി മൃഗങ്ങള്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കും. ദേശീയ മൃഗ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാ ക്കുന്ന ഈ പദ്ധതിക്കു വേണ്ടി 13,000 കോടി രൂപ ചിലവാക്കും.12,600 കോടി രൂപ ബജറ്റില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ തനിയാവര്‍ത്ത നമാണിത്. മത്സ്യബന്ധന മേഖല യിലെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 2024-25 ഓടെ ഒരു ലക്ഷം കോടി രൂപയായി ഉയര്‍ത്തുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം പാക്കേജിലും ധനമന്ത്രി ആവര്‍ ത്തിച്ചിട്ടുണ്ട്. ഉള്‍നാടന്‍ മത്സ്യ ക്കൃഷിയും സമുദ്ര മത്സ്യ ബന്ധനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന ക്കായി 20,000 കോടി രൂപയാണ് പാക്കേജില്‍ അനുവദിച്ചിരിക്കുന്നത്. സമുദ്ര മത്സ്യക്കൃഷിക്കും ഉള്‍നാടന്‍- ശുദ്ധജല മത്സ്യക്കൃഷിക്കുമായി 11,000 കോടി രൂപയും ഫിഷിംഗ് തുറമുഖ ങ്ങള്‍, കോള്‍ഡ് ചെയിന്‍ വികസനം എന്നിവയ്ക്കു വേണ്ടി 9,000 കോടി രൂപയും മുന്‍ ബജറ്റുകളില്‍ പ്രഖ്യാ പിച്ചിരുന്നതാണ്. 4,000 കോടി രൂപയാണ് ഔഷധസസ്യ കൃഷി വികസനത്തിനായി പാക്കേജില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2018-19 ലെ ബജറ്റില്‍ ഇത് 200 കോടി രൂപയായിരുന്നു. ഗംഗാ തീരങ്ങളിലെ കര്‍ഷകര്‍ക്കാണ് പാക്കേജിലെ ഔഷ ധസസ്യ കൃഷിയില്‍ മുന്‍ ഗണന. മറ്റു പ്രദേശങ്ങളിലെ കര്‍ഷ കര്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കില്ല.

മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. തുകയൊന്നും നീക്കി വച്ചിരുന്നില്ല. പാക്കേജില്‍ 500 കോടി രൂപ തേനീച്ച കൃഷി വികസന ത്തിനായി നീക്കിവച്ചിട്ടുണ്ട്. വര്‍ഷം മുഴുവന്‍ ആവശ്യമുള്ള തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ വിളക ള്‍ക്കു വേണ്ടി ഓപ്പറേഷന്‍ ഗ്രീന്‍സ് എന്ന പദ്ധതി 2018-19 ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. 500 കോടി രൂപയായിരുന്നു ബജറ്റ്.

എന്നാല്‍ പദ്ധതി ഭാഗികമായി മാത്രമാണ് നടപ്പായത്. എന്നാല്‍ എല്ലാ പഴം- പച്ചക്കറി വിളകള്‍ക്കും വേണ്ടി ഈ പദ്ധതി നടപ്പാക്കു മെന്നാണ് പാക്കേ ജിലെ പ്രഖ്യാപനം. ബജറ്റ് വിഹിതം 500 കോടി രൂപ തന്നെ. ആത്മനിര്‍ഭര്‍ പാക്കേജിലെ എട്ട് അടിസ്ഥാന സൗകര്യ വികസന പരിപാടികളും മുന്‍ പദ്ധതികളുടെ തുടര്‍ച്ചയോ ബജറ്റില്‍ കാലകാല ങ്ങളായി പ്രഖ്യാ പിച്ച പദ്ധതികളുടെ റീ പാക്കേ ജിംഗോ ആണ്. കോവിഡ് പ്രതി സന്ധിയില്‍ തകര്‍ന്ന കര്‍ഷ കര്‍ക്ക് അടിയന്തിര സഹായം നല്‍കുന്ന തിനോ തുക നേരിട്ട് എത്തിക്കുന്ന തിനോ ഉള്ള പദ്ധതി കളൊന്നും പാക്കേജില്‍ ഇല്ല.

ആത്മനിര്‍ഭര്‍ കാര്‍ഷിക പാക്കേ ജിലെ എട്ടു പദ്ധതികള്‍ക്കു പുറമെ മറ്റു ചില പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയിട്ടുണ്ട്. നബാര്‍ഡിന്റെ പുനര്‍ വായ്പാ പദ്ധതി പ്രകാരം കര്‍ഷക ര്‍ക്ക് അടിയന്തിര വായ്പാ സഹായം നല്‍കുന്നതിനായി 30,000 കോടി രൂപ അധികമായി നല്‍കും. നിലവില്‍ അനുവദിച്ച 90,000 കോടി രുപയ്ക്ക് പുറമെയാണിത്. സഹകരണ ബാങ്കു കള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നിവ വഴിയായി ഈ തുക വായ്പയായി നല്‍കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പാ സഹായം വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം കന്നുകാലി വളര്‍ ത്തല്‍ മത്സ്യം വളര്‍ത്തല്‍ എന്നിവ യില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരിലേക്കും വ്യാപകമാക്കുമെന്ന് 2018-19 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടരക്കോടി കര്‍ഷകരെ അധിക മായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കെസി സിയിലൂടെ കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം കോടി രൂപ അധികമായി നല്‍കും. എന്നാല്‍ കുറഞ്ഞ പലിശയ്ക്ക് ലളിതമായ വ്യവസ്ഥകളില്‍ കര്‍ഷക ര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭിച്ചിരുന്ന സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ സര്‍ക്കാര്‍ നിര്‍ത്തിയതിന്റെ ക്ഷീണം ഇതുകൊണ്ട് തീരില്ല. ഈ വര്‍ഷം 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ കര്‍ഷകര്‍ക്കു നല്‍കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ബജറ്റിലൂടെ ബാങ്കുകളോട് നിര്‍ദ്ദേ ശിച്ചിരിക്കുന്നത്. ലോണ്‍മേളയാണ് കേന്ദ്ര ഗവണ്മെന്റിന്റെ 20 ലക്ഷം കോടി ആത്മനിര്‍ഭര്‍ പാക്കേജിന്റെ മുഖമുദ്ര. കേന്ദ്ര ഗവണ്മെന്റിന് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല. ഉത്തര വാദിത്വമെല്ലാം ബാങ്കുകള്‍ക്കാണ്.

കര്‍ഷകരുടെ അക്കൗണ്ടിലേക്ക് മൂന്നു ഗഡുക്കളായി 6000 രൂപ നിക്ഷേപിക്കുന്ന പിഎം കിസാന്‍ പദ്ധതിയുടെ ഈ വര്‍ഷത്തെ ആദ്യ ഗഡുവായ 2000 രൂപ 8.17 കോടി കര്‍ഷകര്‍ക്കു നല്‍കിയെന്നു ധന മന്ത്രി പറയുന്നു.18700 കോടി രൂപ യാണ് നല്‍കിയത്.രാജ്യത്താകെ 14.5 കോടി കര്‍ഷകരാണുള്ളതെ ന്നാണ് കേന്ദ്ര ഗവണ്മെന്റിന്റെ കണക്ക്. പി എം സമ്മാന്‍ ലഭിക്കാത്ത വരായി ഇനിയും അഞ്ചു കോടി യിലേറെ കര്‍ഷകരുണ്ട്.ഇതും സാധാരണ യായി ലഭിക്കേണ്ട തുകയാണ്. കൊവിഡ് പാക്കേജിന്റെ ഭാഗമല്ല. പി എം വിള ഇന്‍ഷുറന്‍സിന്റെ ഭാഗമായി നല്‍കിയ 6400 കോടി രൂപയും മുമ്പേ കൊടുത്തു തീര്‍ക്കേണ്ടിയിരുന്ന തുകയാണ്. താങ്ങുവില നല്‍കിയുള്ള വിള സംഭരണത്തിനായി 74000 കോടി രൂപയും നല്‍കി.ഇതും കര്‍ഷകരുടെ അധ്വാനത്തിന്റെ പ്രതിഫലമാണ്. 23 വിളകള്‍ക്കാണ് സര്‍ക്കാര്‍ കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളതെ ങ്കിലും നെല്ല്, ഗോതമ്പ് എന്നിവയ്ക്കു മാത്രമാണ് കാര്യക്ഷമമായ സംഭരണം നിലവിലുള്ളത്. ലോക്ക് ഡൗണ്‍ കാല ത്ത് വിപണികള്‍ അടയുകയും ഗതാഗതം നിലയ്ക്കുകയും ചെയ്ത തിനാല്‍ ഉല്പന്നം നശിച്ച കര്‍ഷക ര്‍ക്ക് ഒരു നഷ്ടപരിഹാരവും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ടില്ല.. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് കൃഷി ച്ചിലവും അതിന്റെ 50 ശതമാ നവും കൂടിച്ചേരുന്ന തുക കുറഞ്ഞ താങ്ങു വിലയായി നല്‍കുമെന്നാ യിരുന്നു കഴിഞ്ഞ ബജറ്റുകളിലെ പ്രഖ്യപനം. അത് ഉറപ്പാക്കുന്ന തിനുള്ള നടപടി കളൊന്നും പാക്കേജില്‍ പ്രഖ്യാ പിച്ചിട്ടില്ലനിയമഭേദഗതിയും പാക്കേജില്‍

1. എപിഎംസി നിയമ ഭേദഗതി
കാര്‍ഷികവിപണിയുടെ ദീര്‍ഘകാല പരിഷ്‌ക്കരണം ലക്ഷ്യ മിട്ട് മൂന്ന് നിയമ ഭേദഗതികളും ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.1955-ലെ അവശ്യ സാധന നിയമ ഭേദഗതി യാണ് ആദ്യത്തെ പരിഷ്‌കാരം. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ ക്കറ്റിംഗ് കമ്മിറ്റികളുടെ (എപിഎംസി) നിയന്ത്രണത്തിലുള്ള വിപണികള്‍ക്ക് പുറത്ത് കര്‍ഷകര്‍ക്ക് സംരംഭകര്‍, കയറ്റുമതിക്കാര്‍, സംസ് കരണ വ്യവസായികള്‍ തുടങ്ങിയ വര്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ടു വില്‍ക്കുന്ന തിനായി എപിഎംസി നിയമ ഭേദഗ തിയും കേന്ദ്രം കൊണ്ടുവരും.

2. കരാര്‍കൃഷി നിയമം
കര്‍ഷകര്‍ക്ക് കമ്പനികളുമായി നേരിട്ടു വിപണനം നടത്തുന്ന തിനുള്ള കരാര്‍ കൃഷി നിയമമാണ് ധനമന്ത്രി പ്രഖ്യാപിച്ച മൂന്നാമത്തെ കാര്‍ഷിക വിപണി പരിഷ്‌ക്കാരം.

3. വിപണി പരിഷ്‌കാര നിയമഭേദഗതികള്‍
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാര്‍ഷിക വിപണി പരിഷ്‌കാര മില്ലാതെ ഒന്നര ലക്ഷം കോടി രൂപയുടെ അടിസ്ഥാന വികസന പരിപാടികള്‍ വിജയിപ്പിക്കാനും അന്തര്‍ സംസ്ഥാന വ്യാപാരം സുഗമ മാക്കുന്നതിനും വേണ്ടിയാണ് വിപ ണി പരിഷ്‌ക്കാര നിയമഭേദഗ തികള്‍. കൃഷിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍തോതി ലുള്ള മൂലധന നിക്ഷേപം ആകര്‍ഷി ക്കണമെങ്കില്‍ സംസ്‌കരണത്തിനും കയറ്റുമതിക്കും മറ്റുമായി പരിധികളി ല്ലാതെ കാര്‍ഷികോത്പന്നങ്ങളുടെ സംഭരണത്തിനുള്ള സാഹചര്യമുണ്ടാകണം.

ഇതിനു വേണ്ടിയാണ് 1955 ലെ അവശ്യസാധന നിയമം ഭേദഗതി ചെയ്യുന്നത്. ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ കള്‍, എണ്ണക്കുരുക്കള്‍, പയറു വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ ആറ് ഉത്പന്നങ്ങളെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് എടുത്തു മാറ്റും. ഈ ഉത്പന്നങ്ങളുടെ സ്റ്റോക്ക് പരിധിയില്ലാതെ സൂക്ഷി ക്കാം. പ്രകൃതി ദുരന്തം പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ സ്റ്റോക്കിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയുള്ളു.

രാജ്യവ്യാപകമായി പ്രാബല്യമുള്ള എപിഎംസി നിയമം

കാര്‍ഷികോത്പന്നങ്ങളുടെ വിപണി പരിഷ്‌കാരത്തിന് 2017-ല്‍ ഒരു മാതൃകാ കാര്‍ഷികോത്പന്ന കന്നുകാലി വിപണന പ്രോത്സാഹന നിയമം (എപിഎല്‍എം ആക്ട്) കേന്ദ്രം കൊണ്ടുവന്നിരുന്നു. കര്‍ണാടകം, മധ്യപ്രദേശ് തുടങ്ങിയ ചുരുക്കം സംസ്ഥാനങ്ങള്‍ മാത്രമാണ് ഈ നിയമം ഭാഗികമായെങ്കിലും നടപ്പാ ക്കാന്‍ തയാറായത്. ഈ സാഹചര്യ ത്തില്‍ കേന്ദ്രം തന്നെ രാജ്യവ്യാ പകമായി പ്രാബല്യമുള്ള എപിഎംസി നിയമം കൊണ്ടുവരുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധക മായിരിക്കും. കാര്‍ഷിക വിപണനം സംസ്ഥാന വിഷയമാണ്. എന്നാല്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളി ലുള്ള യൂണിയന്‍ ലിസ്റ്റിലെ എന്‍ട്രി-42 പ്രകാരം അന്തര്‍ സംസ്ഥാന കാര്‍ഷിക വിപണനത്തില്‍ കേന്ദ്ര ത്തിന് നിയമനിര്‍മാണം നടത്താന്‍ അധികാരമുണ്ട്. നിയമ ഭേദഗതി പ്രാബല്യത്തിലായാല്‍ കര്‍ഷകര്‍ക്ക് കമ്പനികള്‍, സംരംഭകര്‍, ഭക്ഷ്യ സംസ്‌കരണ വ്യവസായികള്‍ തുടങ്ങി യവര്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ടു വില്‍ക്കാം. എപിഎംസി നിയന്ത്രിത വിപണികളുടെ നിയന്ത്രണമുണ്ടാവില്ല. ഇന്ത്യയില്‍ എവിടെയും ഏറ്റവും നല്ല വില കിട്ടുന്ന വിപണിയില്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാം. കര്‍ഷകരുടെ ചന്തകള്‍, കര്‍ഷകര്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടു വില്‍ക്കുന്ന ഡയറക്ട് മാര്‍ക്കറ്റിംഗ്, സ്വകാര്യ ചന്തകള്‍, ഇലക്ട്രോണിക് ട്രേഡിംഗ്, ഗ്രാമീണ ചന്തകള്‍ എന്നിവയ്‌ക്കെല്ലാം ഈ ഭേദഗതിയോടെ നിയമ പ്രാബല്യമുണ്ടാകും.

വിത്തിറക്കുന്നതിനു മുമ്പു തന്നെ കരാറിലൂടെ വില മുന്‍കൂട്ടി നിശ്ചയിച്ച് കമ്പനികള്‍ കര്‍ഷകരില്‍ നിന്നു ഉത്പന്നങ്ങള്‍ വാങ്ങുന്ന കരാര്‍ കൃഷിക്കും കേന്ദ്രം പുതിയ നിയമം കൊണ്ടുവരും. ഈ നിയമവും എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായിരിക്കും. കര്‍ഷകര്‍ക്ക് വില സ്ഥിരത ഉറപ്പാക്കുന്ന ഒരു ബദല്‍ വിപണന രീതിയായാണ് കരാര്‍ കൃഷിയെ കേന്ദ്ര ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നത്. കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും വേണ്ടി ഒരു മാതൃകാ നിയമം കേന്ദ്രം 2018-ല്‍ കൊണ്ടു വന്നിരുന്നു. തമിഴ്‌നാട് മാത്രമാണ് നിയമം പൂര്‍ണമായി നടപ്പാക്കിയ സംസ്ഥാനം. ചില സംസ്ഥാനങ്ങളില്‍ കരാര്‍ കൃഷിനിയമം ഭാഗികമായും നിലവിലുണ്ട്. കരാര്‍ കൃഷിക്ക് നിയമം നിര്‍മിക്കാന്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും തയാറാകാത്ത സാഹചര്യത്തില്‍ കേന്ദ്രം തന്നെ നിയമം കൊണ്ടുവരുമെന്നാണ് ആത്മനിര്‍ഭര്‍ പാക്കേജിലെ പ്രഖ്യാപനം.

ലക്ഷ്യം സ്വതന്ത്ര വിപണി

സ്വതന്ത്ര വിപണിയുടെ പ്രചാരകര്‍ ദീര്‍ഘകാലമായി കാര്‍ഷിക മേഖലയില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന വിപണി പരിഷ്‌കാരങ്ങളാണ് കോവിഡ് ദുരന്തത്തിന്റെ മറവില്‍ കേന്ദ്രം നടപ്പാക്കുന്നത്.

സംസ്ഥാനങ്ങളുടെ കൃഷിയെ ദോഷകരമായി ബാധിക്കും

അന്തര്‍സംസ്ഥാന വ്യാപാരം സുഗമമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇരുതല വാളാണ്. ഏറ്റവും ഉത്പാദച്ചെലവു കുറഞ്ഞ സംസ്ഥാനങ്ങളില്‍ നിന്നും ഉത്പാദനച്ചെലവ് കൂടിയ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കു നീക്കം ആ സംസ്ഥാനങ്ങളിലെ കാര്‍ഷികോത്പന്നങ്ങളുടെ വില ഇടിക്കും.

കോര്‍പ്പറേറ്റുകള്‍ക്ക് വഴിതുറക്കുന്ന കൃഷി

കരാര്‍ കൃഷി, സ്വകാര്യ കാര്‍ഷിക ചന്തകള്‍, തുടങ്ങിയ പരിഷ്‌കാരങ്ങള്‍ കര്‍ഷകരെക്കാള്‍ കോര്‍പ്പറേറ്റുകള്‍ക്കാണ് സഹായകം. ഈ പരിഷ് കാരങ്ങള്‍ നടപ്പായാല്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കണമെന്ന് നിര്‍ബന്ധമില്ല. കര്‍ഷക രെക്കാള്‍ കോര്‍പ്പറേറ്റുകളാണ് ദീര്‍ഘകാലമായി ഈ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്ന് ദീര്‍ഘകാലമായി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പിഎം കിസാന്‍ പദ്ധതിയിലെ 2000 രൂപയ്ക്കു പുറമെ 10,000 രൂപയെങ്കിലും കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കിയിരുന്നുവെങ്കില്‍ ചെറിയ ആശ്വാസമാകുമായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പിഎം കിസാന്‍ പദ്ധതിയിലെ 6000 ല്‍ ഘട്ടംഘട്ടമായി നാല്‍കുന്ന 2000 രൂപയ്ക്കു പുറമെ 10,000 രൂപയെങ്കിലും കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കിയിരുന്നുവെങ്കില്‍ ചെറിയ ആശ്വാസ മാകുമായിരുന്നു.

ഡോ. ജോസ് ജോസഫ്
മുന്‍ പ്രഫസര്‍ ആന്‍ഡ് ഹെഡ്, വിജ്ഞാനവ്യാപന വിഭാഗം
കേരള കാര്‍ഷിക സര്‍വകലാശാല