കൊറോണ കാലത്തെ കാര്‍ഷിക ആസൂത്രണം
കൊറോണ കാലത്തെ കാര്‍ഷിക ആസൂത്രണം
Friday, May 15, 2020 3:54 PM IST
ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം കൈവരിച്ചുകൊണ്ട് നാം എല്ലാവരും അവരവരുടെ വീടുകളില്‍ സമയം ചെലവഴിക്കുകയാണല്ലോ. ഈ കാലഘട്ടം ഭാവിയിലേക്കു മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ നമ്മുടെ ഓരോ പുരയിടവും പോഷകസമ്പുഷ്ടമായ കാര്‍ഷിക വിളകളുടെ കലവറയാക്കുന്നതിനു വേണ്ടിയുള്ള ആസൂത്രണം കാര്യക്ഷമമാക്കാനുപയോഗിക്കാം.

നമ്മുടെ പുരയിടത്തെ പൂര്‍ണമായും മനസിലാക്കുക എന്നതാണ് ആദ്യപടി. ഒരു ദിവസം പൂര്‍ണമായും പുരയിടം സസൂക്ഷ്മം നിരീക്ഷിക്കണം. ഏറ്റവും പ്രാധാന്യമുള്ള പ്രകൃതി വിഭവമായ സൂര്യപ്രകാശം നമ്മുടെ മണ്ണില്‍ നേരിട്ടു പതിക്കുന്ന എത്ര പ്രദേശങ്ങള്‍ ഉണ്ടെന്ന് കണ്ടെത്താന്‍ ഇത് സഹായിക്കും. സൂര്യപ്രകാശത്തെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ആ പ്രദേശങ്ങളില്‍ ഇടവിളകള്‍ കൃഷി ചെയ്യാം. ഇതിനുള്ള സാധ്യതകള്‍ വരുന്ന മഴക്കാലത്ത് ക്രമീകരിക്കുകയാണെങ്കില്‍ അത് വലിയൊരു മാറ്റത്തിനു തന്നെ തുടക്കം കുറിക്കും.

ഇതില്‍ കിഴങ്ങുവര്‍ഗവിളകള്‍ സുഗന്ധവിളകള്‍ ഔഷധ വിളകള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിങ്ങ നെ തരംതിരിച്ച് പുരയിടത്തെ പരമാ വധി ഉപയോഗപ്പെടുത്താനുള്ള ആ സൂത്രണമാണ് ഈ സമയത്ത് ഏറ്റ വും പ്രധാനമായി ചെയ്യേണ്ടത്.

ഇത്തരത്തില്‍ പുരയിടകൃഷി നട ത്തുന്നതിനാവശ്യമായ ഉത്പാദ നോ പാധികളുടെ ലഭ്യത ബന്ധപ്പെട്ട വകുപ്പുകളിലൂടെയോ കര്‍ഷകരി ലൂടെയോ ഉറപ്പുവരുത്തണം. കാലാവസ്ഥാ വ്യ തിയാനം നമ്മുടെ പുരയിട ത്തിലെ ഉപരിതല മണ്ണിനെ എത്ര ത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നുള്ളത് പുരയിട ത്തിലൂടെ ഈ സമയം നഗ്‌ന പാദരായി നടന്നാല്‍ മനസിലാക്കാം. പാദരക്ഷ ഉപയോഗിക്കാതെ എത്ര പുരയിടങ്ങളില്‍ നമുക്ക് അനായാസം നടക്കാന്‍ സാധിക്കും. ഉപരിതല ത്തിലെ മണ്ണ് പൂര്‍ണമായും ഉറച്ചു പോയിരിക്കുകയാണ്.

അതായത് ഉപരിതല ജലസുലഭത പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. ഈ പ്രതിഭാസം ഉപരിതല വേരുപട ലമുള്ള വിളകളായ തെങ്ങ്, കമുക്, കുരുമുളക്, വാഴ, പച്ചക്കറികള്‍, നെല്ല് (രണ്ടാം വിള)എന്നിവയുടെ കീടരോഗ പ്രതിരോധശക്തി കുറച്ച് ഉത്പാദന ത്തെയും ഉത്പാദന ക്ഷമതയെയും സാരമായി സ്വാധീനിക്കുന്നുണ്ട്.

അതിനാല്‍ നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ആവശ്യമായ ഈ വിളകളുടെ പരിചരണവും സംരക്ഷ ണവും കൂടിയേ തീരൂ. പരമ്പരാഗത കാര്‍ഷിക പ്രവര്‍ത്തനമായ കര്‍ക്കടക മാസത്തിലെ ഇടയിളക്കല്‍ പ്രവര്‍ത്ത നവും പിന്നീട് തുലാമാസത്തിലെ പൂലടക്കല്‍ (തട്ടിനിരത്തല്‍) പ്രവര്‍ ത്തനവും പ്രധാനമാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഉപരിതല ജലസുലഭത ഉറപ്പു വരുത്തുന്ന ഏറ്റവും ലളിതവും കാര്യക്ഷമവുമായുള്ള കാര്‍ഷിക രീതിയാണിത്. ഈ പ്രവര്‍ത്തനങ്ങള്‍ ഓരോ പുരയിട ത്തിലും വരുന്ന മഴക്കാലത്ത് നടപ്പി ലാക്കുകയാണെങ്കില്‍ പുരയിട ങ്ങളുടെ സുസ്ഥിര വികസനത്തിന് സഹായ കമാകും.


ഈ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ സൂര്യപ്രകാശത്തിന്റെയും ഇട സ്ഥലങ്ങളുടെയും ലഭ്യതക്കനുസരിച്ചുള്ള ഇടവിളകളായ കിഴങ്ങുവര്‍ഗങ്ങള്‍ (ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്) സുഗന്ധവിളകള്‍ (ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, കറുവപ്പട്ട, സര്‍വ സുഗന്ധി, തിപ്പല്ലി)ചെറു ഫല വര്‍ഗവിളകള്‍ (പേര, സപ്പോട്ട, ചെറി, ചാമ്പ, റംബൂട്ടാന്‍, പാഷന്‍ഫ്രൂട്ട്) ദീര്‍ഘകാല പച്ചക്കറികള്‍ (പപ്പായ, മുരിങ്ങ, കോവല്‍), ഇലക്കറികള്‍ (ചീര, അകത്തിച്ചീര, ചെക്കുര്‍മാണി, സാമ്പാ ര്‍ ചീര, ചായ മന്‍സ, ബസല ചീര)

പച്ചക്കറികള്‍ (പയര്‍, വെണ്ട, മുളക്, തക്കാളി, വഴുതന) എന്നിവ യുടെ കൃഷി സാധ്യത ഓരോ പുരയിട ത്തിലും ഉപയോഗപ്പെടു ത്തണം. കൂടാതെ അതിര്‍ത്തികളില്‍ പച്ചില വര്‍ഗവിളയായ ശീമക്കൊന്ന യും വച്ചു പിടിപ്പിക്കണം

കൊറോണ കാലത്തെ വീട്ടിലെ കൃഷി എന്ന പദ്ധതിപ്രകാരം ഇന്ന് എല്ലാവരും പച്ചക്കറി വിത്തിനു വേണ്ടി നെട്ടോട്ടമോടി കൊണ്ടിരി ക്കുകയാണ്. പുരയിടങ്ങളില്‍ പച്ച ക്കറിക്ക് സ്വയം പര്യാപ്തത കൈവരിക്കണമെങ്കില്‍ നാം ഉപയോഗി ക്കുന്നത് അത്യുത് പാദന ശേഷി യുള്ള നാടന്‍ വിത്തി നങ്ങള്‍ തന്നെയായിരിക്കണം. അങ്ങ നെയാ ണെങ്കില്‍ ഈ വിളകളില്‍ നിന്നു തന്നെയുള വിത്ത് വര്‍ഷങ്ങ ളോളം ഉപയോഗിക്കാനും സാധിക്കും.

കൊറോണ കാലത്തെ ഈ സമയം ഇത്തരത്തില്‍ കാര്യക്ഷമ മായി ഉപയോഗിക്കാന്‍ സാധിക്കുക യാണെ ങ്കില്‍ കേരളത്തിലെ ഓരോ പുര യിടവും ഭക്ഷ്യലഭ്യതയില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഡോ. ജയരാജ്
കൃഷി വിജ്ഞാന കേന്ദ്രം, കണ്ണൂര്‍
ഫോണ്‍: 94469 60736.