പച്ചക്കറിക്കൃഷി വിജയിപ്പിക്കാന്‍ ചില പൊടിക്കൈകള്‍
പച്ചക്കറിക്കൃഷി വിജയിക്കാന്‍ നാം അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകളുണ്ട്. ഇതില്‍ പലതും തലമുറകളായി കര്‍ഷകര്‍ പ്രയോഗിച്ചും പരീക്ഷിച്ചും വിജയിച്ചതാണ്. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഇതു പ്രയോഗിക്കാം.

1. തൈ നടുന്ന സമയം

തൈകള്‍ പറിച്ചു നടുന്നതിനു വെയില്‍ കുറഞ്ഞ സമയമാണ് നല്ലത്. വൈകുന്നേരങ്ങളാണെങ്കില്‍ ഉത്തമം.

2. വിത്തു നടുന്ന ആഴം

വിത്ത് വിത്തോളം ആഴത്തിലാണു നടേണ്ടത.് ഒത്തിരി താഴ്ത്തി നടരുതെന്നര്‍ഥം.

3. ചെടികളുടെ അകലം

കൃഷി ചെയ്യുന്ന ഇനങ്ങളുടെ വളര്‍ച്ചാ സ്വഭാവം, മണ്ണിന്റെ ഫലഭൂയിഷ്ടി, ചെയ്യുന്ന സമയം എന്നിവ ആശ്രയിച്ച് അകലം നിജപ്പെടുത്താം. കുറ്റിപ്പയര്‍ ഇനങ്ങള്‍ക്ക് 25 ഃ 15 സെന്റീമീറ്റര്‍ അകലം വേണം. പടരുന്ന വള്ളിപ്പയര്‍ ഇനങ്ങളുടെ തടങ്ങള്‍ തമ്മില്‍ രണ്ടു മീറ്ററെങ്കിലും അകലമാകാം. വഴുതന, വെണ്ട എന്നിവയ്ക്ക് മൂന്നു- നാലടി അകലം വേണം.

4. വിത്തുകള്‍ നടും മുമ്പുള്ള ഒരുക്കം

വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, ചുരയ്ക്ക തുടങ്ങിയ വിത്തുകള്‍ നടുന്നതിനു മുമ്പ് രണ്ടു- മൂന്നു മണിക്കൂറെങ്കിലും സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ക്കണം. വിത്തുകള്‍ പെട്ടന്ന് ക രുത്തോടെ മുളച്ചു വരാന്‍ ഇതു സഹാ യിക്കും.

5. തടത്തിലെ മണ്ണിളക്കലും മണ്ണിടലും

ഫോര്‍ക്ക് ഉപയോഗിച്ച് മൂന്നാഴ്ചയി ലൊരിക്കല്‍ പച്ചക്കറികളുടെ വേരു മുറിയാതെ മണ്ണിളക്കണം. വേരിന് വള വും വെള്ളവും പെട്ടന്നു വലിച്ചെടു ക്കാന്‍ ഇതു സഹായിക്കും. കൂടാതെ പച്ചക്കറികള്‍ക്ക് ചുറ്റും രണ്ടോ മൂന്നോ തവണകളായി മണ്ണ് നല്‍കു ന്നതു ചെടികള്‍ വീണു പോകാതിരി ക്കാനും വിളവിനും ഗുണകരമാണ്.


6. കള പറിക്കലും പുതയിടിലും

പച്ചക്കറി തടത്തിലെ കളകളും പുല്ലും സമയാസമയങ്ങളില്‍ പറിക്കണം. പറിച്ച കളകള്‍ തടത്തില്‍ തന്നെ പുതയിട്ടു കൊടുക്കാം. തടത്തിലെ മണ്ണില്‍ ഈര്‍പ്പം, വായുസഞ്ചാരം, ജൈവാംശം എന്നിവനിലനില്‍ ക്കാനിതു സഹായിക്കും.

7. വളപ്രയോഗവും കീടനിയന്ത്രണവും

വളങ്ങള്‍ പരമാവധി പൊടിച്ചോ, വെള്ളത്തില്‍ കലക്കിയോ മണ്ണില്‍ ചേര്‍ക്കുന്നതാണു നല്ലത്. ഇങ്ങനെ ചെയ്താല്‍ വളങ്ങള്‍ പെട്ടന്നു തന്നെ മണ്ണില്‍ അലിഞ്ഞു വേരുകള്‍ വലി ച്ചെടുക്കും. വളപ്രയോഗവും കീടനിയന്ത്രണവും വൈകുന്നേരങ്ങളില്‍ ചെ യ്യുന്നതാണ് നല്ലത്.

8. താങ്ങ്, പന്തല്‍ ഒരുക്കല്‍

പാവല്‍, പയര്‍, പടവലം തുടങ്ങിയ പന്തലില്‍ വളരുന്നവയ്ക്ക് വള്ളി വീശുമ്പോള്‍ തന്നെ കയറി പന്തലി ക്കാനുള്ള സാഹചര്യ മൊരുക്കണം.

9. വെള്ളം എത്ര, എപ്പോള്‍

മണ്ണിന്റെ ഘടന, കാലാവസ്ഥ, ജ ലസേചന രീതി എന്നിവ അനു സരിച്ച് ജലസേചനത്തിന്റെ ഇടവേള മാറി കൊണ്ടിരിക്കും. ചരല്‍ കൂടുതലുള്ള മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ കൂ ടുതല്‍ തവണ ജലസേചനം നടത്ത ണം. ചെടികള്‍ പൂക്കുന്നതു വരെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നനച്ചാല്‍ മതി. പൂവിട്ട് കായ് ഫലമായാല്‍ ഒരോദിവസവും നന യ്ക്കണം.

10. വിത്തു ശേഖരണം

നടാനുള്ള വിത്തുകള്‍ ശേഖരിക്കു മ്പോള്‍ നന്നായി മൂത്ത ഏറ്റവും ആദ്യത്തെയും അവസാനത്തെയും ഒഴിവാക്കി രണ്ടാമത്തേയോ മൂന്നാ മത്തെയോ ഫലം വിത്തിനായി തെര ഞ്ഞെടുക്കണം.