ജാതിക്കാത്തോട്ടം....
ജാതിക്കാത്തോട്ടം....
Tuesday, December 3, 2019 3:47 PM IST
ചെലവുകുറഞ്ഞതും എന്നാല്‍ ആദായം നന്നായി ലഭിക്കുന്നതുമായ കൃഷിയാണ് ജാതിയുടേത്. നല്ല ശ്രദ്ധയും കരുതലും പരിചരണവും ജാതിക്കൃഷിക്ക് ആവശ്യമാണ്. മാത്രമല്ല വെള്ളം, തണല്‍, ഫലഭൂയിഷ്ടമായ മണ്ണ് എന്നീ ഘടകങ്ങളും അനുകൂലമായിരിക്കണം. ആദായകരമായ ജാതിത്തോട്ടം ഒരുക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം.

പതിനഞ്ചു വര്‍ഷമായ നല്ലയിനം ജാതിയില്‍ നിന്ന് പ്രതിവര്‍ഷം 20,000 കായ്കള്‍ വരെ ലഭിക്കും. ഒരു ജാതിക്കയില്‍ നിന്ന് ശരാശരി നാലു ഗ്രാം ജാതിക്കുരുവും ഒരു ഗ്രാം ജാതിപത്രിയും ലഭിക്കും. ജാതിയില്‍ മാംസ്യം, കൊഴുപ്പ്, കാത്സ്യം, ഇരുമ്പ്, ജീവകങ്ങള്‍ തുടങ്ങി വിവിധ പോഷക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ജാതിയുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും നല്ല ഡിമാന്‍ഡുണ്ട്. സുഗന്ധദ്രവ്യ വ്യവസായത്തിലും മരുന്നു വ്യവസായത്തിലും സൗന്ദര്യവര്‍ധക തൈലങ്ങളിലും ധാരാളമായി ഉപയോഗിക്കുന്നു. മാത്രമല്ല, എരിവും കയ്പും, മധുരം കലര്‍ന്ന സ്വാദുമുള്ള ജാതിക്കയും ജാതിപത്രിയും കറിമസാല കൂട്ടുകളിലും ബേക്കറി ഉത്പന്നങ്ങളിലും ഉപയോഗിക്കുന്നു. ഇവയില്‍ നിന്ന് ജാതിവെണ്ണയും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നു. ജാതിപത്രിയും വിത്തും എടുത്ത ശേഷമുള്ള മാംസളമായ ജാതിത്തോട്, ജ്യൂസ്, വൈന്‍, അച്ചാര്‍, ജെല്ലി, ജാം, ചട്ണി, അരിഷ്ടം, ചമ്മന്തി എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് എന്ന ശാസ്ത്രനാമമുള്ള ജാതി 'മിറിസ്റ്റിക്കേസിയെ' എന്ന സസ്യ കുടുംബത്തിലെ അംഗമാണ്. മൊളുക്കാസ് ദ്വീപുകളാണ് ജാതിയുടെ ജന്മദേശമെങ്കിലും ബി.സി ഒന്നാം ശതകം മുതല്‍ ജാതിക്ക ഇന്ത്യയില്‍ സുലഭമായിരുന്നെന്ന് ആയുര്‍വേദാചാര്യനായ ചരകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് ബ്രിട്ടീഷുകാരുടെ ശ്രമഫലമായാണ് ജാതികൃഷി ഇന്ത്യയില്‍ വ്യാപിച്ചത്.

ഉഷ്ണമേഖലാ കാലാവസ്ഥയാണ് ജാതികൃഷിക്ക് ഏറ്റവും അനുയോ ജ്യം. നിത്യഹരിത വൃക്ഷമായ ജാതി പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ നാലു മുതല്‍ 20 മീറ്റര്‍ വരെ ഉയരം വയ്ക്കും. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1000 മീറ്റര്‍ ഉയരം വരെ ജാതി സമൃദ്ധി യായി വളരുന്നു. നല്ല ജൈവാംശവും നീര്‍വാര്‍ച്ചയും കുറച്ചു തണലുമുള്ള താഴ്‌വാര പ്രദേശങ്ങളും അനുയോ ജ്യമാണ്. ജാതിക്കൃഷി ലാഭകര മാക്കാന്‍ ശാസ്ത്രീയ കൃഷിരീതികള്‍ തന്നെ അവലംബിക്കണം. ജാതിയുടെ വേരുകളധികവും പ്രതലത്തില്‍ തന്നെ പടരുന്നവയാണ്. പെട്ടെന്ന് ഉണക്കു ബാധിക്കാത്തതും അതേ സമയം വെള്ളം കെട്ടി നില്ക്കാത്ത തുമായ മണ്ണാണ് ജാതിക്കൃഷിക്ക് അനുയോജ്യം. ജാതിത്തോട്ടങ്ങളില്‍ ഒന്നോ രണ്ടോ ദിവസം വെള്ളം കെട്ടി നിന്നാല്‍ ചെടികള്‍ നശിക്കും. വരള്‍ച്ച വളരെ പെട്ടെന്നുതന്നെ ജാതിയെ ബാധിക്കും.

ഇനങ്ങള്‍

കോഴിക്കോട്ടെ ദേശീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം പുറത്തിറ ക്കിയ വിശ്വശ്രീ, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കെ.എ.യു പുല്ലന്‍, കെ.എ.യു കൊച്ചുകുടി, കെ.എ.യു വണ്ടത്താനം, കെ.എ.യു പൂത്തറ, കെ.എ.യു പുന്നത്താനം, കര്‍ഷകര്‍ക്കിടയില്‍ പ്രചാരത്തിലുള്ള കിണറ്റുകര, മടുക്കകുഴി, നോവ, കേരളശ്രീ എന്നിവ അത്യുത്പാദന ശേഷിയുള്ള ഇനങ്ങളാണ്.

തൈ ഉത്പാദനം

ജാതി കൃഷിയില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം 50 ശതമാന ത്തോളം വൃക്ഷങ്ങള്‍ ആണ്‍വൃക്ഷ ങ്ങളായി പോകുന്നു എന്നുള്ളതാണ്. ജാതിച്ചെടിയില്‍ ആണ്‍പൂവും പെണ്‍ പൂവും പ്രത്യേകം ചെടികളിലാണ് ഉണ്ടാകുന്നത്. ജാതിമരം പൂവിടു മ്പോള്‍ മാത്രമാണ് പെണ്‍ മരമാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നത്. എന്നാല്‍ 10 ശതമാന ത്തോളം ആണ്‍വൃക്ഷങ്ങള്‍ പരാഗണത്തി നായി വേണ്ടതുമാണ്. അതുകൊണ്ടു തന്നെ ജാതി കൃഷിയില്‍ കായിക പ്രവര്‍ധനത്തിന് പ്രാധാന്യം ഏറെ യാണ്. കായിക പ്രവര്‍ധനം വഴി ലിംഗനിര്‍ണയം നേരത്തെ സാധ്യ മാക്കുവാനും അത്യുത്പാദനശേഷി യുള്ള തൈകള്‍ ഉത്പാദിപ്പിക്കാനും സാധിക്കും. മുകുളനം (ബഡ്ഡിംഗ്), ഒട്ടിക്കല്‍~(ഗ്രാഫ്റ്റിംഗ്), ഉപരി ഒട്ടിക്കല്‍ എന്നീ കായിക പ്രജനന രീതികളാണ് ജാതിയില്‍ പ്രധാനമായും അവലംബി ക്കുന്നത്. ഇവയ്ക്കായി ആദ്യം മൂലകാണ്ഡം തയാറാക്കണം. ഇതിനായി നാടന്‍ ജാതികളില്‍ നിന്നോ കാട്ടുജാതി കളില്‍ നിന്നോ വിത്തു ശേഖരിക്കാം. വിളഞ്ഞുപൊട്ടിയ കായ്കള്‍ തൊ ണ്ടും പത്രിയും നീക്കി ഉടന്‍ പാകണം. വിത്തുകള്‍ പാകുവാന്‍ വൈകിയാല്‍ മുളയ്ക്കാനുള്ള ശേഷി നഷ്ടമാകും.

1. മുകളനം

മുകളനത്തില്‍ ഒരൊറ്റ മുകുളമാണ് മൂലകാണ്ഡത്തില്‍ ചേര്‍ത്തു വ യ്ക്കുന്നത്. തോട്ടത്തിലെ ഒന്നു രണ്ടു വര്‍ഷം പ്രായമായ ജാതിത്തൈകളില്‍ ആണ്‍-പെണ്‍ വ്യത്യാസമറിയുന്നതി നു മുമ്പു തന്നെ ബഡ്ഡിംഗ് നടത്താം. ഇതനുസരിച്ചു തോട്ടത്തിലെ എല്ലാ ചെടികളേയും പെണ്‍ചെടികളാക്കി മാറ്റാം. 8-12 മാസം പ്രായമായ മുക ളിലേക്ക് ലംബമായി വളരുന്ന ശാഖ കളില്‍ നിന്ന് മുകുളം ശേഖരിക്കണം. ഉണക്കു ബാധിക്കാത്ത സുഷിപ്താ വസ്ഥയിലുള്ള തുടുത്ത മുകുള ങ്ങ ളാണ് ഏറ്റവും ഉചിതം. ഫാപ് ബ ഡ്ഡിംഗിലൂടെ മുകുളം മൂലകാണ് ഡ ത്തില്‍ അനുയോജ്യമായ മുറിവു ണ്ടാക്കി ഒട്ടിച്ചു ചേര്‍ക്കുന്നു.

2. ഒട്ടിക്കല്‍

ഒട്ടിക്കുമ്പോള്‍ രണ്ടോ അതില്‍ കൂടുതലോ മുകുളങ്ങളുള്ള ഒട്ടുകമ്പ് മൂലകാണ്ഡത്തോട് ചേര്‍ക്കുകയാണ് ചെയ്യുന്നത്. മൂലകാണ്ഡമായി എടു ക്കുന്ന തൈകള്‍ക്കും ഒട്ടുകമ്പിനും ഏകദേശം ഒരേ പ്രായവും വണ്ണവും ഉണ്ടാകണം. ജാതിയില്‍ പല തരത്തിലുള്ള ഗ്രാഫ്റ്റിംഗ് ചെയ്യാറു ണ്ടെങ്കിലും വശം ചേര്‍ത്തൊട്ടിക്കലും എപ്പികോട്ടല്‍ ഗ്രാഫ്റ്റിംഗുമാണ് ഏറ്റവും ഫലപ്രദമായി കണ്ടിട്ടുള്ളത്. ഒട്ടുകമ്പുകള്‍ ഒന്നു രണ്ടു വര്‍ഷം പ്രായമായ നാടന്‍ ജാതിയില്‍ ചേര്‍ ത്തൊട്ടിക്കുന്ന രീതിയാണ് വശം ചേര്‍ ത്തൊട്ടിക്കല്‍. എപ്പിക്കോട്ടെയില്‍ ഒട്ടി ക്കല്‍ രീതിയില്‍ 1-2 ആഴ്ച പ്രായമായ നാടന്‍ ജാതി തൈകളില്‍ തെരഞ്ഞെ ടുത്ത മാതൃസസ്യത്തിന്റെ ഇളംകമ്പു കളില്‍ വെഡ്ജ് അല്ലെങ്കില്‍ ക്ലെഫ്റ്റ് ഗ്രാഫ്റ്റിംഗാണ് ഏറ്റവും ഫലപ്രദമാ യി കണ്ടിട്ടുള്ളത്.

ആണ്‍ചെടിയാണെന്നറിഞ്ഞു കഴി ഞ്ഞാല്‍ തോട്ടത്തിലെ ആണ്‍ മരങ്ങളെ പെണ്‍മരങ്ങളാക്കി മാറ്റാന്‍ അല്പം ശ്രമകരമായ ഒട്ടിക്കല്‍ രീതിയാണ് ഉപരി ഒട്ടിക്കല്‍ അഥവാ ടോപ്പ് വര്‍ ക്കിംഗ്. ആണ്‍ ചെടിയില്‍ നിന്ന് ഒന്നര- രണ്ടു മീറ്റര്‍ ഉയരത്തില്‍ ശിഖരങ്ങ ള്‍ നിര്‍ത്തി മറ്റുള്ളവയെല്ലാം ച്ഛേദിച്ചു കളയുന്നു. മുറിച്ച ഭാഗത്തു നിന്നു കിളിര്‍ക്കുന്ന ശാഖകളില്‍ അത്യു ത്പാദന ശേഷിയുള്ള പെണ്‍ ജാതി യുടെ ബഡ്ഡ് ഒട്ടിക്കുന്ന രീതിയാണിത്.

മേയ് -ജൂണ്‍ മാസങ്ങളാണ് മുകു ളത്തിനു ഒട്ടിക്കലിനും പറ്റിയ സമയം. ഗ്രീന്‍ഹൗസ് സൗകര്യം ഉണ്ടെങ്കില്‍ ഏതുകാലത്തും കായിക പ്രവര്‍ധന രീതികള്‍ അവലംബിക്കാം. ചെടിക്ക് പ്രത്യേക പരിപാലനം നല്‍ക്കേണ്ടതാ ണ്. ദിവസവും രണ്ടു നേരം നനച്ചു കൊടുക്കണം. നല്ല പോലെ തണല്‍ നല്‍കി ചെടികളെ സൂര്യതാപത്തില്‍ നിന്നു രക്ഷിക്കേണ്ടതും അത്യാവശ്യ മാണ്.

10 മുതല്‍ 12 പെണ്‍മരങ്ങള്‍ക്ക് ഒരു ആണ്‍ജാതി എന്നാണ് ശിപാര്‍ശയെ ങ്കിലും പല കര്‍ഷകരും ഓരോ പെണ്‍ ജാതിയിലും ഒന്നോ രണ്ടോ ആണ്‍ ജാതിയുടെ കമ്പ് ഒട്ടിച്ചു പിടിപ്പിച്ച് പരാഗണം ഉറപ്പാക്കുന്ന രീതിയും പരീക്ഷിക്കുന്നു.

നടീല്‍

ജാതിക്ക് 50 ശതമാനം വരെ തണല്‍ അനിവാര്യമാണ്. തനിവിള യായി കൃഷി ചെയ്യുകയാണങ്കില്‍ പെട്ടെന്ന് വളരുന്ന തണല്‍ മരങ്ങള്‍ നേരത്തെ തന്നെ വച്ചുപിടിപ്പിക്കണം. നമ്മുടെ തെങ്ങിന്‍തോപ്പില്‍ ഒരിടവിള യായി കൃഷി ചെയ്യാന്‍ ജാതി ഉത്തമ മാണ്. നാലു തെങ്ങുകള്‍ക്കു നടുവില്‍ ഒരു ജാതി എന്ന കണക്കിനു നടാം. മരം പടര്‍ന്നു വളരുന്നതിനാല്‍ നടുമ്പോള്‍ 6-8 മീറ്റര്‍ അകലം പാലിക്കണം. കാലവര്‍ഷാരംഭത്തോ ടെ 90 ഃ 90 ഃ 90 സെന്റീമീറ്റര്‍ വലിപ്പത്തില്‍ കുഴികളെടുത്ത് മേല്‍ മണ്ണ്, കമ്പോസ്റ്റ്, കാലിവളം ഇവ ചേര്‍ത്തു നിറച്ച് തൈകള്‍ നടാം. ഒട്ടു തൈകള്‍ ഒട്ടിച്ച ഭാഗം മണ്ണിനു മുക ളില്‍ വരത്തക്കവിധം നടണം. നട്ടാല്‍ ഉടന്‍ തണല്‍ കൊടുക്കണം.

വിളപരിപാലനം

ജാതിത്തൈകളെ സൂര്യതാപത്തില്‍ നിന്നു രക്ഷിക്കേണ്ടത് അത്യാവശ്യ മാണ്. ജാതിത്തൈകള്‍ക്ക് ദിവസം ഒരു നന നിര്‍ബന്ധമാണ്. അന്തരീ ക്ഷതാപം വര്‍ധിക്കുമ്പോള്‍ ചെടികള്‍ ഉണങ്ങാന്‍ സാധ്യതയുണ്ട്. വേനല്‍ ക്കാലത്ത് മണ്ണിന്റെ ഘടന അനുസ രിച്ച് ജാതിമരങ്ങള്‍ക്ക് 3-5 ദിവസത്തി ലെരിക്കല്‍ ജലസേചനം നല്‍കണം. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ പുതയിടുന്നതും നല്ലതാണ്. പുതയി ടാന്‍ പച്ചിലകളോ, ചകിരിച്ചോര്‍ കമ്പോസ്റ്റോ ഉപയോഗിക്കാം. പുത യിടുമ്പോള്‍ തായ്തടിയില്‍ നിന്നു മാറി തടത്തില്‍ പുതയിടാന്‍ ശ്രദ്ധിക്കണം. ഇത് തായ്തടിയില്‍ കീടാക്രമണം വരാതിരിക്കാന്‍ ഉപകരിക്കും. ജാതി വേരുകള്‍ ഉപരിത ലത്തിലായതിനാല്‍ ആഴത്തിലുള്ള മണ്ണിളക്കല്‍ അപകടകരമാണ്.


വളപ്രയോഗം

സന്തുലിതമായ വളപ്രയോഗ ത്തിലൂടെ മാത്രമേ ജാതിയില്‍ നിന്ന് ഉയര്‍ന്ന വരുമാനം ലഭിക്കുകയുള്ളൂ. മണ്ണു പരിശോധനയുടെ അടിസ്ഥാന ത്തിലായിരിക്കണം വളപ്രയോഗം നടത്തേണ്ടത്. പുളിരസം കുറയ്ക്കാന്‍ കുമ്മായം, ഡോളോമൈറ്റ്, ചുണ്ണാമ്പു കല്ലുപൊടി എന്നിവ ഏപ്രില്‍-മേയ് മാസം നല്‍കാം. ജൈവ കൃഷി അവലംബിക്കുകയാണെങ്കില്‍ തൈ കള്‍ക്ക് 20 കിലോഗ്രാം ജൈവവളം ഒരു വര്‍ഷം പല തവണയായി ഇട്ടു കൊടുക്കാം. ഈ അളവ് ക്രമേണ കൂട്ടി 15 വര്‍ഷം പ്രായമാകുമ്പോള്‍ മരം ഒന്നിന് 100 കിലോ ഗ്രാം വരെ നല്‍കാം. മരം ഒന്നിന് ഒന്നര കിലോ എല്ലുപൊടിയും ആറു കിലോ എന്നതോതില്‍ ചാരവും നല്‍കുന്നത് വിളവുകൂട്ടാന്‍ സഹായിക്കും.

ഇലച്ചാര്‍ത്തിന്റെ അതിരിനുതാഴെ മരത്തിന്റെ ചുവട്ടിലെ പുതനീക്കി, ചുറ്റും 40 സെന്റീമീറ്റര്‍ അകലത്തിലും 10 സെന്റീമീറ്റര്‍ താഴ്ചയിലും ചെറിയ കുഴികളെടുത്ത് രാസവളങ്ങള്‍ നിക്ഷേ പിക്കാം. ഇതിനുശേഷം മണ്ണു മൂടി, ചാണകം, ചകിരിചോര്‍, മറ്റു പുതകള്‍ എന്നിവ ഇട്ടാല്‍ വേരുകള്‍ക്കുണ്ടാ കുന്ന ക്ഷതം കുറയ്ക്കാനും മണ്ണിര ധാരാളം ഉണ്ടാകാനും സഹായിക്കും. ബോറോണ്‍ അഭാവമുള്ള മണ്ണില്‍ യഥാസമയം ബോറോണ്‍ നല്‍കുക.



ശാസ്ത്രീയ വളപ്രയോഗം

1. കുമ്മായം / ഡോളോമൈറ്റ് - ഒരു കിലോ ഒരു മരത്തിന് മേയ് - ജൂണ്‍ മാസത്തില്‍

2. ജൈവവളം - തൈകള്‍ക്ക് 10 കിലോ വീതവും പൂര്‍ണ്ണ വളര്‍ച്ച യെത്തിയ (15 വര്‍ഷം) മരങ്ങള്‍ക്ക് 50 കിലോയും വര്‍ഷം നല്‍കണം.

ഒന്നാം കൊല്ലം കൊടുത്ത വളത്തിന്റെ ഇരട്ടി രണ്ടാം കൊല്ലവും കൊടുക്കുക. ഇത് ഓരോ കൊല്ലവും ക്രമേണ വര്‍ധിപ്പിക്കുക. പരമാവധി തവണ കളായി വേണം വളം നല്‍കാന്‍.

വിളവെടുപ്പും സംസ്‌കരണവും

ഒട്ടു തൈകള്‍ 4-ാം വര്‍ഷവും വി ത്തു തൈകള്‍ 8-ാം വര്‍ഷവും കായ് ക്കും. പൂത്ത് ആറാംമാസം കായ്കള്‍ പാകമാകും. ജൂണ്‍ - ജൂലൈ മാസ ങ്ങളാണ് പ്രധാനവിളവെടുപ്പു കാലം. വിളഞ്ഞ ജാതിക്കായയുടെ മധ്യഭാഗം പിളര്‍ന്ന് വിത്തും അതിനെ പൊതി ഞ്ഞിരിക്കുന്ന പത്രിയും പുറത്തു കാണുമ്പോള്‍ കായ്കള്‍ പറിച്ചെടു ക്കുകയോ പൊഴിയുന്നത് ശേഖരിക്കുകയോ ചെയ്യാം. കുരുവും പത്രിയും തണലിലോ ഡ്രയറുകളിലോ ഉണക്കി യെടുക്കാം.

പത്രി ഉണങ്ങാന്‍ 2-3 ദിവസവും കായ്കള്‍ ഉണങ്ങാന്‍ 6-8 ദിവസവും ആവശ്യമാണ്. ഉണങ്ങിയ പത്രി തൊട്ടാല്‍ ഒടിയുന്ന പരുവത്തിലും കായ്കള്‍ കിലുങ്ങി പരിപ്പ് ഇളകുന്ന ശബ്ദം കേള്‍ക്കുന്ന രൂപത്തിലു മാകും. വിളവെടുപ്പ് മഴക്കാലത്താ യതിനാല്‍ പരമ്പരാഗതരീതിയില്‍ ഉണക്കിയാല്‍ ഗുണമേന്മയുള്ള പത്രി യും കായും ലഭിക്കില്ല.

കായ്കള്‍ നിലത്തു വീഴുമ്പോഴും ഉണക്കു പ്രതലത്തിലും നിന്ന് മാലി ന്യങ്ങളും കുമിള്‍- കീടബാധകളും ഏല്‍ക്കാന്‍ സാധ്യതയുണ്ട്. മരത്തി ന്റെ ഇലച്ചാര്‍ത്തിനു കീഴെ അരമീറ്റര്‍ ഉയരത്തിന്‍ വല ഉറപ്പിച്ചാല്‍ കായ്കള്‍ നിലത്തു വീഴാതെ ശേഖരിക്കാം.

കായും പത്രിയും വേര്‍തിരിച്ച് ശുദ്ധ വെള്ളത്തില്‍ കഴുകി വെള്ളം വാര്‍ ത്ത് ഡ്രയര്‍ ഉപയോഗിച്ച് ഉണക്കാം. 500 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഉഷ്മാ വില്‍ നാലു മണിക്കൂര്‍ കൊണ്ട് ജാതി പത്രി ഉണങ്ങും. ഈര്‍പ്പം 10 ശതമാനത്തില്‍ താഴെയായിരിക്കണം. ഈര്‍പ്പം തട്ടിയാല്‍ പൂപ്പല്‍ വളരു കയും ഭക്ഷ്യവിഷബാധ ഉണ്ടാക്കു കയും ചെയ്യും.

കായ്കള്‍ ഡ്രയറില്‍ ഉണക്കു മ്പോള്‍ ആദ്യ രണ്ടു ദിവസം ഊഷ് മാവ് 52 ഡിഗ്രി സെല്‍ഷ്യസ് വരെ യാകാം. പിന്നീട് ഊഷ്മാവ് 45 ഡിഗ്രി സെല്‍ഷ്യസ് കുറച്ച് മൂന്നു മുതല്‍ നാലു ദിവസം വരെ ഉണക്കണം. കായ്കള്‍ ഉണങ്ങുമ്പോള്‍ ഏഴു മണിക്കൂര്‍ ചൂടാക്കുകയും ഏഴു മണിക്കൂര്‍ തണുക്കാന്‍ അനുവദി ക്കുകയും ചെയ്യുക. ഉണങ്ങിയ കായ്കള്‍ നന്നായി കിലുങ്ങും. വി ദേശ വിപണിക്കായി ജാതിക്കായ വാക്വം പാക്കിംഗ് ചെയ്യുന്നതാണ് നല്ലത്.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

1. ജാതിവെണ്ണ

ജാതിക്കുരു പൊടിച്ച് ആവി കയറ്റി യോ ലായകങ്ങള്‍ ഉപയോഗിച്ചോ എണ്ണ വേര്‍തിരിച്ചെടുക്കുന്നതിനാണ് ജാതിവെണ്ണ അഥവാ ജാതി കോണ്‍ ക്രീറ്റ് എന്നു പറയുന്നത്.

2. ജാതി എണ്ണ

വിത്തുകളില്‍ നിന്നു തോട് മാറ്റാതെ പൊടിച്ച് ആവി കയറ്റി തൈലം മാറ്റി യെടുക്കുന്നു. ഇതില്‍ 16 ശതമാനം വരെ എണ്ണ അടങ്ങിയിടുണ്ട്.

3. ഒലിയോറെസിന്‍

ജാതിക്കയും ജാതി പത്രിയും ഉണക്കി പൊടിച്ച ശേഷം ലായകങ്ങള്‍ ഉപ യോഗിച്ച് ഒലിയോറെസിന്‍ വേര്‍ തിരിച്ചെടുക്കുന്നു. 10-20 ശതമാനം ഒലിയോറെസിന്‍ ലഭിക്കും.

4. ജാതിപത്രി എണ്ണ

ജാതിപത്രിയില്‍ നിന്നും 4-7 ശതമാനം വരെ എണ്ണ ലഭിക്കും. ഭക്ഷണ സാധനങ്ങള്‍ക്ക് സുഗന്ധം നല്‍കുന്ന തിനാണ് ഇത് ഉപയോഗിക്കുന്നത്.

5. ഫ്‌ളവര്‍ ഗ്രേഡ് പത്രി

പത്രിയും കായും വെള്ളത്തിലിട്ടു കുതിര്‍ത്ത് വിടര്‍ന്ന ഭാഗം വിരല്‍ കൊണ്ട് അകത്തി കായ വിരലുകള്‍ കൊണ്ട് തിരിച്ച് പത്രി പൊട്ടാതെ വേര്‍പ്പെടുത്തി അതേപടി ശ്രദ്ധ യോടെ ഉണക്കിയെടുക്കുന്നു. ഫ്‌ളവര്‍ ഗ്രേഡ് കിട്ടുന്നതിന് മൂന്നു ഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള പത്രി ആവശ്യമാണ്.

സസ്യസംരക്ഷണം

മീലിമുട്ട, ശല്‍ക്കകീടങ്ങള്‍ എന്നി വയാണ് പ്രധാന കീടങ്ങള്‍. ഇലപ്പു ള്ളി, കൊമ്പുണക്കം, കായ്ചീയല്‍, കായ് പൊഴിച്ചില്‍, ഇലകരിച്ചില്‍ പിങ്ക് രോഗം, ത്രെഡ് ബ്ലൈറ്റ് (മുടിക്കെട്ട് രോഗം) എന്നിവയാണ് പ്രധാന രോഗങ്ങള്‍. സംയോജിത രോഗ-കീട നിയന്ത്രണമാര്‍ഗങ്ങള്‍ അവലം ബിച്ചാല്‍ ഒരു പരിധി വരെ ഇവയെ നിയന്ത്രിക്കാം.

1. ശരിയായ ഇടയകലം പാലിക്കുക

2. തോട്ടങ്ങളില്‍ തണല്‍ ക്രമീകരിക്കു ന്നതിലൂടെ പല രോഗങ്ങളുടെ ആക്രമ ണവും തീവ്രതയും കുറയ്ക്കാന്‍ സാധിക്കും

3. മഴയ്ക്കുമുമ്പ് ചെടികളും തോട്ട ങ്ങളും വൃത്തിയാക്കുക

4. കളകള്‍ നശിപ്പിക്കുക

5. മേയ്-ജൂണിലും സെപ്റ്റംബര്‍ - ഒക് ടോബറിലും ചെടിയുടെ കടയ്ക്കല്‍ 250 ഗ്രാം വീതം സ്യൂഡോമോണസ് ഇടുന്നതും 30 ഗ്രാം ഒരു ലിറ്റര്‍ വെള്ള ത്തില്‍ എന്ന തോതില്‍ തളിക്കുന്നതും രോഗപ്രതിരോധ ശേഷി വര്‍ധി പ്പിക്കും.

6. മഴക്കാല രോഗങ്ങളെ പ്രതിരോധി ക്കാന്‍ കാലവര്‍ഷത്തിനുമുമ്പ് ബോര്‍ ഡോ മിശ്രിതം (1%) മരങ്ങളില്‍ തളിച്ചു കൊടുക്കണം. ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ ഒരാവര്‍ത്തി കൂടി ബോര്‍ഡോ മിശ്രിതം തളിക്കുക.

7. രോഗം ബാധിച്ച ഉണങ്ങിയ ഇല കളും തണ്ടുകളും ശേഖരിച്ച് കത്തിച്ച് കളയണം.

8. കാലവര്‍ഷത്തിനു മുമ്പ് മണ്ണ് കോരിയിട്ടും പുതയിട്ടും തടം മൂടുന്നത് നന്ന്.

9. വേനല്‍കാലത്ത് വ്യാപകമായി കാണുന്ന ഇലകരിച്ചില്‍ നിയന്ത്രി ക്കാന്‍ രോഗം ബാധിച്ച ശിഖരങ്ങളും കൊമ്പുകളും മുറിച്ചു മാറ്റി നശി പ്പിക്കുകയും തോട്ടങ്ങളില്‍ ഫെറ്റാ ലാന്‍ മൂന്നു ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ 2-3 ആഴ്ച ഇടവിട്ട് 2-3 തവണ രോഗ തീവ്രത അനുസരിച്ചു തളിക്കാം.

രാഖി ആര്‍.
അസിസ്റ്റന്റ് പ്രഫസര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, കാര്‍ഷിക ഗവേഷണ കേന്ദ്രം, തിരുവല്ല
ഫോണ്‍: 9497640985