ചക്കുപള്ളം നല്‍കുന്ന കൃഷിപാഠം
ചക്കുപള്ളം നല്‍കുന്ന കൃഷിപാഠം
Saturday, August 3, 2019 3:18 PM IST
ഇത് ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂള്‍ ചക്കുപള്ളം. കുടിയേറ്റ ജില്ലയായ ഇടുക്കിയിലെ ഈ സ്‌കൂള്‍ ഇക്കുറി പ്രവേശ നോത്സവത്തില്‍ വ്യത്യസ്തമായത് ഒരു ജൈവവൈവിധ്യ പാര്‍ക്കൊരുക്കിയാണ്. ഒരു സമ്പൂര്‍ണ കാര്‍ഷിക ഇടമായാണ് ഇതു നിര്‍മിച്ചിരിക്കുന്നത്.

പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. ഔഷധസസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍, പൂച്ചെടികള്‍, ആമ്പല്‍ക്കുളം, നെല്‍കൃഷിയിടം തുടങ്ങിയവയെല്ലാം ഈ ബയോഡൈ വേഴ്‌സിറ്റി പാര്‍ക്കിലുണ്ട്. 70 മീറ്റര്‍ നീളത്തിലും എട്ടു മീറ്റര്‍ വീതിയിലും 25 സെന്റ് സ്ഥലത്തിനുള്ളിലാണ് പാര്‍ക്ക്. വിദ്യാര്‍ഥികള്‍ക്ക് കൃഷി യെക്കുറിച്ച് നേരിട്ടറിവു നല്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ ജനുവ രിയിലാണ് നിര്‍മാണം ആരംഭിച്ചത്. മാര്‍ച്ച് 30 ഓടെ നിര്‍മാണം പൂര്‍ത്തീകരിച്ചു.

കച്ചോലം, രാമച്ചം, വയമ്പ്, തുളസി, ചരുതമുല്ല, നീലക്കൊടുവേലി, പനിക്കൂര്‍ക്ക, തുടങ്ങി 50 ഓളം ഔഷധസസ്യങ്ങള്‍ ഈ പാര്‍ക്കില്‍ വളര്‍ന്നുകഴിഞ്ഞു.

ഫലവൃക്ഷങ്ങളായ അത്തിയും പേരയും ചാമ്പയും മാതളവും ഞാവലുമെല്ലാം പാര്‍ക്കില്‍ നട്ടു. വിവിധ വര്‍ണങ്ങളിലുള്ള ഡാലി യാ ചെടിയുടെയും ഒരു വമ്പന്‍ നിര തന്നെയാണ് പാര്‍ക്കില്‍ സ ജ്ജമാക്കിയിട്ടുള്ളത്.

ഹൈറേഞ്ചില്‍ ഏറ്റവും ശക്ത മായി വളരുന്ന റോസിന്റെ യും വന്‍ ശേഖരം തന്നെ ഇതില്‍ ഒരുക്കിയിട്ടുണ്ട്. ചണച്ചാക്കുപ യോഗിച്ച് നിര്‍മിച്ച 3000 ലിറ്റര്‍ വരുന്ന പടുതാക്കുളമാണ് മറ്റൊ രാകര്‍ഷണം. പാഷന്‍ ഫ്രൂട്ട് വള്ളികള്‍ പടര്‍ത്തിയുള്ള വള്ളി ക്കുടിലാണ് ഇതിന്റെ മറ്റൊരാകര്‍ ഷണം. പാര്‍ക്കിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്കിരിക്കാനായി പ്രത്യേ കം ബഞ്ചുകളും സ്ഥാപിച്ചു. ആമ്പല്‍ക്കുളമാണ് മറ്റൊരു പ്രത്യേകത.


ഈ മാസം പാര്‍ക്കിനുള്ളില്‍ തയാറാക്കിയരിക്കുന്ന സ്ഥലത്ത് നിലമൊരുക്കി വിദ്യാര്‍ഥികളെ ക്കൊണ്ട് തന്നെ നെല്‍കൃഷി നട ത്താനുള്ള തയാറെടുപ്പിലാണ്. പച്ചക്കറികളുടെയും ഫലവൃക്ഷ ങ്ങളുടെയും പരിപാല നം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദ്യാര്‍ഥിക ള്‍ തന്നെയാണ് ചെയ്യേണ്ടത്. പത്തേക്കറോളം സ്ഥലം സ്വന്ത മായുള്ള ഈ സ്‌കൂളില്‍ പച്ചക്കറി കൃഷി ഉള്‍പ്പെടെയുള്ളവയ്ക്കായി പ്രത്യേക പദ്ധതി കള്‍ തയാറാ ക്കുമെന്നും സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കുമരേശന്‍ പറഞ്ഞു.

ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ ഥിയായ കപ്പിയാങ്കല്‍ ബിനോയി എന്ന യുവാവാണ് ഈ പാര്‍ക്ക് മനോഹരമായി രൂപകല്പന ചെയ്തു തയാറാക്കിയിട്ടുള്ളത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പച്ചക്ക റിത്തോട്ടങ്ങളും ബയോഡൈ വേഴ്‌സിറ്റി പാര്‍ക്കുകളും നിരവധി എണ്ണം ഇതിനോടകം ഈ യുവ കര്‍ഷകന്‍ നിര്‍മിച്ചുകഴിഞ്ഞു. മികച്ച കര്‍ഷകനുള്ള ജില്ലാതല അവാര്‍ ഡും സ്വന്തമാക്കിയിട്ടുണ്ട്. ഇതിനോടകം 11 ബയോ ഡൈ വേഴ്‌സിറ്റി പാര്‍ക്കുകള്‍ ബിനോ യ് സ്വന്തമായി നിര്‍മിച്ചിട്ടുണ്ട്.

തോമസ് വര്‍ഗീസ് കുമളി
ഫോണ്‍: 9349599132