കാഴ്ചയില്‍ കുഞ്ഞന്‍, വരുമാനത്തില്‍ കേമന്‍
Friday, May 10, 2019 3:28 PM IST
കുറ്റിക്കുരുമുളകു തൈകള്‍ നിറയുതാണ് പ്രസാദിന്റെ വീട്ടുമുറ്റം. ചെടികളുടെയും മരങ്ങളുടെയും ഫലവൃക്ഷത്തൈകളുടെയും മധ്യേ ശാരീരിക പ്രശ്‌നങ്ങളെ അതിജീവിക്കുകയാണിദ്ദേഹം. സ്വയം നെയ്‌തെടുത്ത പച്ചപ്പില്‍ ആനന്ദവും ആദായവും കണ്ടെത്തുന്ന തിരുവമ്പാടി സ്വദേശി പറമ്പനാട്ട് പ്രസാദിന്റെ പച്ചയായ അനുഭവങ്ങളിലേക്ക്..
പ്രസാദിന്റെ നാലേക്കറില്‍ തെങ്ങും കവുങ്ങും റബറുമായിരുന്നു കൃഷി. ജീപ്പ് അപകടത്തില്‍ അരയ്ക്കു താഴേയ്ക്കു തളര്‍ന്നതിനെത്തുടന്നാണ് പ്രസാദ് കുഞ്ഞന്‍ വിളകളിലേക്ക് തിരിയന്നത്. മലയോരത്തെ നാലേക്കര്‍ കൃഷിയിടം വിറ്റ് തന്റെ ശാരീരിക സ്ഥിതിക്ക് യോജിച്ച രീതിയില്‍ ഇഷ്ടപ്പെട്ട ചെടികളെയും പൂക്കളെയും നട്ടുവളര്‍ത്തി പ രിപാലിച്ചു. വഴുതന ഗ്രാഫ്റ്റ് ചെ യ്തായിരുന്നു തുടക്കം. മാവ്, പ്ലാ വ്, സപ്പോര്‍ട്ട, ചെമ്പരത്തി എ ന്നിവയില്‍ ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും ആരംഭിച്ചു. അതോടൊപ്പം തന്നെ പൈപ്പര്‍ കോളുബ്രിനത്തി ല്‍ കുരുമുളക് ഗ്രാഫ്റ്റ് ചെയ്യാനും തുടങ്ങി.
ഇങ്ങനെ ഉണ്ടാക്കിയ തൈക ളും ചെടികളും മികച്ച ഡിമാന്‍ ഡോടു കൂടി വിറ്റഴിഞ്ഞപ്പോള്‍ കൃഷി വിപുലപ്പെടുത്തി.
വരുമാനത്തില്‍ കേമന്‍
കാഴ്ചയില്‍ കുഞ്ഞനും വരു മാനത്തില്‍ വമ്പനുമാണ് കുറ്റികുരുമുളക്. വര്‍ഷം മുഴുവന്‍ കായ് ക്കാനുള്ള കഴിവുണ്ട്. താങ്ങു വേണ്ട. തണലുള്ള സ്ഥലങ്ങളി ലും ടെറസിലും മുറ്റത്തും പറമ്പി ലും ഫ്‌ളാറ്റുകളിലും അലങ്കാര ത്തിനും ആദായത്തിനും വളര്‍ത്താം.
കരിമുണ്ട ഇനത്തില്‍പ്പെട്ട മികച്ച മാതൃവൃക്ഷത്തില്‍ നിന്നാ ണ് പ്രധാനമായും കുറ്റിക്കുരുമുളകിനുള്ള തണ്ടുകള്‍ ശേഖരിക്കുന്നത്. വശങ്ങളിലേക്ക് വളരുന്ന രണ്ടോ മൂന്നോ മുട്ടുള്ള, തിരി വന്ന പാര്‍ശ്വശാഖകള്‍ നേരിട്ടും പൈപ്പര്‍ കൊളുബ്രിനമെന്ന ബ്രസീലിയന്‍ തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്തുമാണ് കുറ്റികുരുമുളകാ ക്കുന്നത്. നേരിട്ട് കമ്പെടുത്ത് മുളപ്പിക്കുമ്പോള്‍ മൂന്നു മുട്ടുള്ള ഒരു കമ്പിന്റെ, ഒരു മുട്ട് താഴ്ത്തിയാണ് നടേണ്ടത്. 2:1:1 എന്ന അ നുപാതത്തില്‍ മേല്‍ മണ്ണും ട്രൈ ക്കോഡര്‍മ സമ്പുഷ്ട ചാണക പ്പൊടിയും മണലും നിറച്ച് 6ഃ8 സെന്റീമീറ്റര്‍ വലുപ്പമുള്ള കവറി ല്‍ പാകി. വേരുപിടിപ്പിക്കുകയാ ണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യു മ്പോള്‍ 35 മുതല്‍ 40 ശതമാനം വരെ വിജയസാധ്യതയുള്ളൂ.
എന്നാല്‍ കൊളുബ്രിനത്തില്‍ ഗ്രാഫ്റ്റ് ചെയ്താല്‍ 80 മുതല്‍ 90 ശതമാനം വരെ വേരുപിടിച്ചു കി ട്ടുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. പ്രത്യേകം തയാറാക്കിയ കോളു ബ്രിനം ചെടി നാലിഞ്ച് ഉയരത്തി ല്‍ മുറിച്ച് മുറിപ്പാടില്‍ നാലു സെ ന്റീമീറ്റര്‍ ആഴത്തില്‍ മധ്യത്തി ലൂടെ താഴേക്ക് ഒരു കീറല്‍ ഉണ്ടാ ക്കുന്നു. മാതൃവൃക്ഷത്തില്‍ നിന്നു തെര ഞ്ഞെടുത്ത ഒട്ടു കമ്പിന്റെ അടിഭാഗം ഏകദേശം രണ്ടു സെന്റീമീറ്റര്‍ ആപ്പ് ആകൃതിയില്‍ മു റിച്ച് കോളുബ്രിനത്തിലുണ്ടാക്കിയ ചാലില്‍ ഇറക്കിവച്ച് താഴേയും മുകളിലും സുതാര്യമായ പ്ലാസ്റ്റിക്ക് പേപ്പര്‍ മുറുക്കിക്കെ ട്ടുന്നു. അവശേഷിക്കുന്ന ഇലകള്‍ ഭാഗികമായി നീക്കം ചെയ്ത് സ്‌പ്രേയര്‍ ഉപയോഗിച്ച് നനച്ച് തണലില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. തൈകള്‍ സൂക്ഷിക്കു ന്നതിന് പ്രസാദ് സ്വയം ഡിസൈ ന്‍ ചെയ്ത ഒരു കൂളിംഗ് ഷെഡും ഉണ്ടാക്കിയിട്ടുണ്ട്.രണ്ടാഴ്ച യ്ക്കു ള്ളില്‍ ഇതിനു വേരു വന്നിരി ക്കും. നന്നായി പരിചരിച്ചാല്‍ ഒന്നരമാസം കൊണ്ട് ഇലകളും തിരിയും വരാന്‍ തുടങ്ങും. നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആദായം ലഭിക്കും. കുറ്റിക്കുരുമു ളകിന്റെ വളര്‍ച്ചയ്ക്ക് 30 ശതമാ നം തണല്‍ ആവശ്യമാണ്. മഴ ക്കാലമാണ് വേരുപിടിപ്പിക്കാന്‍ ഏറ്റവുമനുയോജ്യം.
ഒരുമാസത്തിലൊരിക്കല്‍ ട്രൈ ക്കോഡര്‍മ സമ്പുഷ്ട ചാണക പ്പൊടി, വേപ്പിന്‍പിണ്ണാക്ക് നില ക്കടല പിണ്ണാക്ക് എന്നിവ കുറേ ശെ ഇട്ടുകൊടുത്തു വിസ്താരം കൂടിയ ചട്ടികളിലേക്കോ കവറി ലേക്കോ മാറ്റാവുന്നതാണ്. കാര ണം വളരുന്ന പാത്രത്തിനനു സരിച്ചാണ് കുറ്റികുരുമുളകു ചെടിയുടെ ആകൃതിയും വലിപ്പവും കൂടുന്നത്. ശരാശരി പത്തു വര്‍ ഷം ആയുസുള്ള കുറ്റി കുരുമുള കു ചെടിച്ചുവട്ടിലെ പോട്ടിംഗ് മി ശ്രിതം മൂന്നുവര്‍ഷത്തിലൊരിക്കല്‍ മാറ്റിക്കൊടുക്കണം.
വേനല്‍കാലത്ത് ദിവസവും നനച്ചു കൊടുക്കുന്നതും വളരെ നല്ലതാണ്. റോസ്, മുള, ക്രോട്ടണ്‍, തെച്ചി, സൈപ്രസ് തുടങ്ങിയ അലങ്കാര ച്ചെടികളും മാവ്, പ്ലാവ്, സപ്പോര്‍ട്ട തുടങ്ങിയ ഒട്ടുതൈകളും ഇദ്ദേഹം തന്റെ നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. കൂടാതെ നാടന്‍ കുറ്റ്യാടി തെങ്ങിന്‍ തൈ കള്‍, കുള്ളന്‍ തെങ്ങിന്‍ തൈകള്‍ എന്നിവയുടെ ഗുണമേന്മയുള്ള വിത്തുകള്‍ ശേഖരിച്ച്, പാകി മു ളപ്പിച്ചു വില്‍ക്കുന്നു. പേരുകേട്ട മി കച്ച കമ്പനികളുടെ റംബുട്ടാന്‍ ഫിലോസാന്‍, ദുരിയാന്‍ എന്നീ പ ഴവര്‍ഗങ്ങളും ചെടികളുടെ കൂ ട്ടത്തില്‍ വില്പനയ്ക്കു വച്ചിട്ടുണ്ട്.
കൂടാതെ ചകിരിച്ചോറ് വളമാക്കി ആവശ്യക്കാര്‍ക്ക് ഇറക്കി കൊടുക്കുന്നു.വിവിധ സ്ഥല ങ്ങളില്‍ തന്റെ വാഹനത്തില്‍ പോയി പരമാവധി മികച്ച തൈ കള്‍ കൊണ്ടുവരുന്നതിന് പ്രസാ ദിനു യാതൊരു മടിയുമില്ല. ചുരുങ്ങിയ വിലയ്ക്ക് ഗുണമേ ന്മയുള്ള തൈകള്‍ മാത്രമാണ് പ്ര സാദ് ആളുകള്‍ക്ക് കൊടുക്കുന്നത്.
എല്ലാത്തിനും താങ്ങുംതണലു മായി ഭാര്യ ഷീബയും ഏകമകള്‍ ജേണലിസം വിദ്യാര്‍ഥി ആദി ത്യയും സഹായികളായി രണ്ടു ജോലിക്കാരും സദാ ഇദ്ദേഹത്തി നൊപ്പമുണ്ട്. ശരീരം തളര്‍ന്നാ ലും നല്ല മനസുണ്ടെങ്കില്‍ കൃഷി ചെയ്യാമെന്നും നന്നായി ചെയ്താ ല്‍ കൃഷി ലാഭകരമാക്കാമെന്നും പ്രസാദ് തെളിയിക്കുന്നു. ഇതൊ രു മികച്ച മാതൃക തന്നെയാണെ ന്നതില്‍ സംശയമില്ല.ഫോണ്‍: 96452 54425.

ഷബീര്‍ തിരുവമ്പാടി